എഴുതിക്കൂട്ടിയ സ്‌ക്രിപ്റ്റും ഉള്ള ധൈര്യവും വാരിക്കൂട്ടി ലാലേട്ടന്റെ മുന്നിലേക്ക്, ഒന്നും സംഭവിച്ചില്ല; ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെയുടെ സംവിധായികയായതിനെ കുറിച്ച് റിയ

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ബിഗ് ബോസ് മലയാളം സീസണ്‍ ത്രീയുടെ ഗ്രാന്‍ഡ് ഫിനാലെ നടന്നിരിക്കുകയാണ്. മണിക്കുട്ടന്‍, സായി വിഷ്ണു, ഡിംപല്‍ ഭാല്‍, റംസാന്‍ മുഹമ്മദ്, അനൂപ് കൃഷ്ണന്‍, എന്നിവരാണ് ബിഗ് ബോസ് മൂന്നാം സീസണിലെ ഫൈനല്‍ ഫൈവിലെത്തിയ ആ താരങ്ങള്‍. പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മത്സരാര്‍ഥികള്‍ക്കുള്ള സ്ഥാനം നിര്‍ണ്ണയിച്ചത്.

ഇപ്പോഴിതാ ഗ്രാന്‍ഡ് ഫിനാലെ എപ്പിസോഡിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണങ്ങള്‍ നിറയുന്ന പശ്ചാത്തലത്തില്‍ ബിഗ് ബോസിന്റെ തിരക്കഥാകൃത്തും ഗ്രാന്‍ഡ് ഫിനാലെയുടെ സംവിധായികയുമായ റിയ ചെറിയാന്റെ വാക്കുകള്‍ ്ശ്രദ്ധനേടുകയാണ്. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഗ്രാന്‍ഡ് ഫിനാലെയുടെ സംവിധായികയായതെന്ന് കുറിച്ച റിയ മോഹന്‍ലാലിനൊപ്പം വര്‍ക്ക് ചെയ്ത അനുഭവവും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു.

അങ്ങനെ ഞാനും ഡയറക്ടര്‍ ആയി ??
ഒരു ദിവസം ബിഗ്ബോസ് പ്രൊജക്ട് ഹെഡ് ആയ അര്‍ജുന്‍ ചേട്ടന്റെ കോള്‍ വന്നു. ഞാന്‍ പ്രതീക്ഷിച്ചതു പോലെ ബിഗ് ബോസ്സിലേക്ക് ഉള്ള ക്ഷണം ആയിരുന്നു. ലാലേട്ടന് വേണ്ടി സ്‌ക്രിപ്റ്റ് എഴുതുക. നിലവില്‍ ചെയ്തുകൊണ്ടിരുന്ന ജോലിയില്‍ നിന്ന് ഒരു ബ്രേക്ക് എടുത്തു. ഓഫറിന് YES പറഞ്ഞു.
ചെയ്യാന്‍ പോകുന്ന ജോലിയുടെ ത്രില്ല് ഉണ്ടായിരുന്നെങ്കിലും മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറിനു വേണ്ടി എഴുതാന്‍ പോകുന്നു എന്നത് ഭയപ്പെടുത്തിയിരുന്നു.
ചെന്നൈയില്‍ ലാന്‍ഡ് ചെയ്തു. മീറ്റിംഗുകള്‍ ഒക്കെ കഴിഞ്ഞപ്പോളേക്കും അല്പം ധൈര്യം കിട്ടി. അങ്ങനെ എഴുതിക്കൂട്ടിയ സ്‌ക്രിപ്റ്റും ഉള്ള ധൈര്യവും വാരിക്കൂട്ടി സാക്ഷാല്‍ ലാലേട്ടന്റെ മുന്നിലേക്ക്. ഒന്നും സംഭവിച്ചില്ല, തുടക്കം നന്നായി.
അന്ന് മുതല്‍ എഴുതിയ ആശയങ്ങള്‍ക്കു ലാലേട്ടന്‍ നല്‍കിയ പിന്തുണയും സഹകരണവുമാണ് പുതിയ ആശയങ്ങളുമായി മടി കൂടാതെ അദ്ദേഹത്തെ സമീപിക്കുന്നതിന് പ്രാപ്തയാക്കിയത്.
കോവിഡ് സാഹചര്യം മൂലം ഷോ പ്രതിസന്ധിയിലായി. നിര്‍ത്തി വയ്ക്കപ്പെട്ട ബിഗ് ബോസിന് ഒരു വോട്ട് എടുപ്പ് നടത്തി വിജയികളെ കണ്ടെത്തി.
ഫിനാലെക്കു വേണ്ടി വീണ്ടും ചെന്നൈയിലേക്ക്. അവിടെ ചെന്നപ്പോള്‍ എന്നെ കാത്തിരുന്നത് മറ്റൊരു വലിയ അവസരമാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 3 ഫിനാലെയുടെ സ്‌ക്രിപറ്റും, ഡയറക്ഷനും. അങ്ങനെ ഞാന്‍ ഡയറക്ടര്‍ ആയി. ഞാന്‍ ആദ്യമായി ഡയറക്റ്റ് ചെയ്യുന്ന താരം മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലും.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി