'അവനവന്റെ അമ്മ മരിച്ചാലും, മറ്റേ അര്‍ത്ഥം മാത്രം കാണുന്ന ചിലതരം രോഗികള്‍'; അശ്ലീല കമന്റുകള്‍ക്ക് എതിരെ അശ്വതി ശ്രീകാന്ത്

സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ക്ക് നേരെ സൈബര്‍ ആക്രമണങ്ങള്‍ തുടരുകയാണ്. സൈബര്‍ അറ്റാക്കിനെതിരെ നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് ആണ് സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. അശ്ലീല കമന്റിട്ടയാളുടെ പ്രൊഫൈല്‍ പങ്കുവെച്ചാണ് അശ്വതിയുടെ പോസ്റ്റ്.

“”നല്ല അന്തസ്സുള്ള ആളാണ്. പ്രൊഫൈല്‍ ഫേക്ക് ആവാന്‍ സാദ്ധ്യത ഉണ്ട്. പ്രവാസിയായാല്‍ കണ്ടു പിടിക്കാന്‍ പറ്റില്ലെന്ന് വിചാരിച്ച് സ്ത്രീകളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വന്ന് എന്തും പറഞ്ഞു കളയും. സെക്ഷ്വല്‍ അബ്യുസ് ആണ് മെയിന്‍. ആ കമന്റ് ഇവിടെ പോസ്റ്റ് ചെയ്യാന്‍ എന്റെ മാന്യത അനുവദിക്കുന്നില്ല. റിപ്പോര്‍ട്ട് ചെയ്യാന്‍ പറ്റുമെങ്കില്‍ ചെയ്യണം…”” എന്നാണ് അശ്വതി പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

കൂടാതെ തന്നെ കുറിച്ച് ഒരു മാധ്യമത്തില്‍ വന്ന വാര്‍ത്തയുടെ കീഴില്‍ വന്ന കമന്റുകളും അശ്വതി പങ്കുവെച്ചിട്ടുണ്ട്. “”അവനവന്റെ അമ്മ മരിച്ചാലും ഹി ഹി എന്ന് പറയുന്നവരും എല്ലാത്തിനും മറ്റേ അര്‍ത്ഥം മാത്രം കാണുന്ന ചിലതരം രോഗികളും. ഓരോ ജന്മങ്ങള്‍”” എന്ന കുറിപ്പോടെയാണ് കമന്റുകള്‍ പങ്കുവെച്ചിരിക്കുന്നത്.

റേഡിയോ ജോക്കി, അവതാരക എന്നീ നിലകളില്‍ തിളങ്ങിയ താരമാണ് അശ്വതി ശ്രീകാന്ത്. ചക്കപ്പഴം എന്ന സീരിയലിലാണ് അഭിനയിക്കുന്നത്. താരത്തിന്റെ സാമൂഹിക വിഷയങ്ങളിലെ പ്രതികരണങ്ങളും പോസ്റ്റുകളുമെല്ലാം ചര്‍ച്ചയായി മാറാറുണ്ട്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍