അവന്‍ എന്റെ മോളെ വെച്ചു കളിച്ചു, ബിഗ് ബോസിലെ പല ദൃശ്യങ്ങളും വെളിയില്‍ വന്നിട്ടില്ല; ഹൗസിലെ ഒരാളോട് മാത്രം ഇനി ബന്ധം പുലര്‍ത്തില്ല; പൊട്ടിത്തെറിച്ച് വൈബര്‍ ഗുഡ് ദേവു

ഏഷ്യാനെറ്റ് ചാനലിലെ ബിഗ് ബോസ് ഷോയില്‍ പരസ്പരമുള്ള ഏറ്റുമുട്ടലുകളും ആശയസംവാദങ്ങളും സ്ഥിരമാണ്. ഇതിന്റെ പേരില്‍ ഗ്രൂപ്പ് ചേര്‍ന്ന് ചിലരെ പുറത്താക്കുകയും ടാര്‍ഗറ്റ് ചെയ്ത് കളിക്കുകയും ചെയ്യാറുണ്ട്. പലരെയും പുറത്താക്കാന്‍ ഇതിലൂടെ അകത്തുള്ളവര്‍ക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച രണ്ടു പേര്‍ക്കാണ് ബിഗ്‌ബോസ് ഹൗസില്‍ നിന്നും പുറത്തായത്. അതില്‍ ഒരാളാണ് വൈബര്‍ ഗുഡ് ദേവു. ഹൗസില്‍ നിന്ന് പുറത്തിറങ്ങിയ അവര്‍ വന്‍ വെളിപ്പെടുത്തലുകളാണ് നടത്തിയത്. ബിഗ് ബോസ് വീട്ടില്‍ തനിക്ക് ഒരാളോട് മാത്രമാണ് ശത്രുത ഉള്ളതെന്ന് ശ്രീ ദേവി പറയുന്നു.

ബിഗ്ഗ് ബോസിന് അകത്തുള്ള ആരോടും എനിക്ക് ശത്രുതയില്ല. എന്നാല്‍ വിഷ്ണുവിനോട് മാത്രം ഉണ്ട്. പുറത്തിറങ്ങി ആരോട് കോണ്ടാക്ട് കീപ് ചെയ്താലും അവനുമായി യാതൊരു തര ബന്ധവും ഉണ്ടായിരിക്കില്ല. എന്റെ മോളെ വച്ച് കളിച്ചാല്‍ ഞാന്‍ ക്ഷമിക്കില്ല. മോളുടെ പേര് വച്ച് അവന്‍ കളിച്ച കളിയില്‍, ഇവിടെ അവന്‍ സെറ്റ് ചെയ്ത് പോയ ആളുകളും പങ്ക് ചേര്‍ന്നു. ആ ഒരു കമന്റ് കൊണ്ട് മോളെ തളര്‍ത്തി.

വിഷ്ണു ഒറ്റയ്ക്ക് അതിനുള്ളില്‍ ഒന്നും കളിച്ചിട്ടില്ല, മറ്റുള്ളവരെ ചൊറിയുന്നതല്ലാതെ. അവന്‍ മാരാരുടെയും ഷിജു ചേട്ടന്റെയും എല്ലാം നിഴല്‍ പറ്റി മുന്നോട്ട് പോകുകയാണ്. ഇപ്പോഴൊന്നും അവന്‍ പുറത്ത് വരേണ്ട. അവന്‍ അവിടെ നിന്ന് കളിക്കട്ടെ. മാരാരും ഷിജു ചേട്ടനും സ്പ്ലിറ്റ് ആവുമ്പോള്‍ അവന് മുന്നോട്ട് വരേണ്ട അവസ്ഥ വരും, അപ്പോള്‍ എനിക്കും പുറത്ത് നിന്ന് കളിക്കാമല്ലോയെന്ന് ദേവു ഒരു അഭിമുഖത്തില്‍ പറഞ്ഞു.

വിഷ്ണുവിന്റെ മസില്‍ കണ്ട് കോരിത്തരിച്ചുവെന്ന് പറയാന്‍ മസിലൊക്കെ ഏതാള്‍ക്കും ഉണ്ടാക്കാന്‍ കഴിയുന്നതേ ഉള്ളൂ. വിഷ്ണു എന്നോട് വന്ന് സംസാരിച്ചതൊന്നും പുറത്ത് വന്നിട്ടില്ല. പുറത്തേക്ക് വന്നത് ദേവു വിഷ്ണുവിന്റെ പുറകില്‍ പോകുന്നുവെന്നാണ്. അവിടെ മാരാറേയും ഷിജു ചേട്ടനേയും റിനോഷിനേയുമൊക്കെ ഞാന്‍ ഹഗ് ചെയ്തിട്ടുണ്ട്. വിഷ്ണുവിനെ കെട്ടിപിടിക്കുമ്പോള്‍ മാത്രം എന്താ കൊമ്പ് മുളയ്ക്കുമോ..

അത് എങ്ങനെ വേണമെന്ന് എനിക്ക് തീരുമാനിക്കാം. അത് പുറത്ത് വന്നപ്പോഴേക്കും പ്രേമമായി, കെട്ടിപിടുത്തമായി, പ്രസവം മാത്രം നടന്നില്ല, ഭാഗ്യം. അതും കൂടി ആളുകള്‍ ഏറ്റെടുത്തെങ്കില്‍ കേമമായേനെ. പുറത്ത് ആളുകള്‍ ഇതിനെ കുറിച്ചൊക്കെ എന്തും സംസാരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. കാരണം ഇത് കേരളമാണല്ലോ. ഞാന്‍ അവിടെ ആരുമായി വഴക്ക് ഉണ്ടാക്കിയാലും ആ ദിവസത്തിന്റെ അവസാനം ആരോടായാലും പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കാറുണ്ട്.

ശത്രുത കൊണ്ട് നടക്കുന്നത് ഗുണം ചെയ്യില്ല അവിടെ. ഞാന്‍ അവനിട്ട് കൊത്താനാണ് നില്‍ക്കുന്നതെന്ന് മാരാര്‍ക്കും മനീഷ ചേച്ചിക്കും ശ്രുതിക്കും ഷിജു ചേട്ടനുമൊക്കെ അറിയാമായിരുന്നുവെന്ന് ദേവു പറയുന്നു. വിഷ്ണുവിന് ശത്രു എന്ന സ്റ്റാറ്റസ് കൊടുക്കാന്‍ പറ്റില്ല. അതിനും മുകളിലാണ്. വേറൊന്നും കൊണ്ടല്ല, നമ്മള്‍ ഒരു ഗ്രൂപ്പ് ഓഫ് ആളുകളാണ് ബിഗ് ബോസില്‍ ഉള്ളത്. അവിടെ ഭക്ഷണം തൊട്ട് മാനസിക സംഘര്‍ഷം വരെ ആളുകള്‍ അനുഭവിക്കുന്നുണ്ട്. ആ സമയത്ത് നമ്മുക്ക് കംഫര്‍ട്ട് ആയ ഒരാളോട് സംസാരിക്കുകയെന്നത് വലിയ അപരാദമാണെന്ന് ഞാന്‍ കരുതുന്നില്ലന്നും ദേവു പറയുന്നു.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി