പുണ്യജലത്തിലെ പുണ്യരാത്രി, മറ്റെവിടെയും ലഭിക്കാത്ത ആത്മീയ അനുഭവം..; കുംഭമേളയില്‍ നടി ഗൗരി കൃഷ്ണനും

മഹാകുംഭമേളയില്‍ പങ്കെടുത്ത് ടെലിവിഷന്‍ താരം ഗൗരി കൃഷ്ണന്‍. ത്രിവേണിസംഗമത്തില്‍ പുണ്യസ്‌നാനം ചെയ്യുന്ന വീഡിയോയാണ് ഗൗരി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ”പുണ്യജലത്തിലെ പുണ്യരാത്രി ! മഹാശിവരാത്രി ദിനത്തില്‍ പുണ്യസ്‌നാനം… ഭഗവാനേ… നീയെനിക്ക് തന്ന ഏറ്റവും നല്ല സമ്മാനമാണിത്. മറ്റെവിടെ നിന്നും ലഭിക്കാത്ത ആത്മീയ അനുഭവം ആണിത്” എന്നാണ് വീഡിയോക്കൊപ്പം ഗൗരി കുറിച്ചിരിക്കുന്നത്.

144 വര്‍ഷം കൂടുമ്പോള്‍ നടത്തപ്പെടുന്ന മഹാകുംഭമേള ഫെബ്രുവരി 26ന് മഹാശിവരാത്രിയോടെ സമാപിക്കും. അവസാന ദിനത്തിലാണ് അമൃത കുംഭമേളയില്‍ പങ്കെടുത്തത്. ജനുവരി 13ന് ആണ് മഹാകുംഭമേള ആരംഭിച്ചത്.

ഗംഗ, യമുന, സരസ്വതി നദികള്‍ സംഗമിക്കുന്ന ത്രിവേണി സംഗമത്തില്‍ ഇതിനകം 62 കോടിയിലേറെ ആളുകള്‍ പുണ്യസ്നാനം നടത്തിയെന്നാണു കണക്ക്. കേരളത്തില്‍ നിന്നും പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേര്‍ മഹാകുംഭമേളയില്‍ പങ്കെടുത്തു. ജയസൂര്യ, സംയുക്ത, സുപ്രിയ മേനോന്‍, അമൃത സുരേഷ് എന്നിവര്‍ കുംഭമേളയില്‍ പങ്കെടുത്തിരുന്നു.

ബോളിവുഡ് താരങ്ങളായ അനുപം ഖേര്‍, സൊനാലി ബേന്ദ്ര, മിലിന്ദ് സോമന്‍, റെമോ ഡിസൂസ, തമന്ന, പൂനം പാണ്ഡെ, ഹേമ മാലിനി, തനിഷ മുഖര്‍ജി, നിമ്രത് കൗര്‍, അക്ഷയ് കുമാര്‍ എന്നിവരും കുംഭമേളയില്‍ പങ്കെടുത്ത് പുണ്യസ്‌നാനം ചെയ്തിരുന്നു. കത്രീന കൈഫും കഴിഞ്ഞ ദിവസം കുംഭമേളയ്ക്ക് എത്തിയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ