'മറ്റൊരു അമ്മയില്‍ നിന്നു ലഭിച്ച സഹോദരന്‍, ലവ് യൂ കുട്ടപ്പാ'; ഫുക്രുവിനൊപ്പം ആര്യ

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ബിഗ് ബോസ് സീസണ്‍ രണ്ട് നിര്‍ത്തിയിരുന്നു. എന്നാല്‍ പുറത്തുവന്ന താരങ്ങള്‍ ഇപ്പോഴും ബിഗ്‌ബോസ് മൂടിലാണെന്നാണ് മത്സരാര്‍ത്ഥികളായിരുന്നവരുടെ പോസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞദിവസം ഫുക്രുവുമൊന്നിച്ചുള്ള സെല്‍ഫി പങ്കുവെച്ച ആര്യ പറഞ്ഞ വാക്കുകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. ഫുക്രു മറ്റൊരമ്മയില്‍ നിന്നും ലഭിച്ച സഹോദരനാണെന്നാണ് ആര്യ പറയുന്നത്.

“സപ്പോര്‍ട്ടിങ്ങാണ്, മറ്റൊരമ്മയില്‍ നിന്നും കിട്ടിയ സഹോദരന്‍.. ഐ ലവ് യൂ കുട്ടപ്പാ. പിന്നെയെന്റെ കുഞ്ഞിക്കുട്ടി എലീന.. അവളുടെ മനോഹരമായ വിരലുകളാണ് കുട്ടപ്പന്റെ മുഖത്ത് കാണുന്നത്, അപ്പോ ഇന്നത്തെ അങ്കം തുടങ്ങുകയല്ലെ ” എന്നാണ് ഫുക്രുവിനോടൊപ്പമുള്ള സെല്‍ഫി പങ്കുവച്ച് ആര്യ കുറിച്ചിരിക്കുന്നത്.

https://www.instagram.com/p/B-ZF7bPp6IY/?utm_source=ig_web_copy_link

ചിത്രത്തില്‍ എലീനയെ കാണുന്നില്ലെങ്കിലും എലീനയുടെ വിരലുകള്‍ ഫുക്രുവിന്റെ മുഖത്ത് കാണാം. തന്റെ മകള്‍ക്ക് അമ്മ കഴിഞ്ഞാല്‍ ബിഗ്ബോസ് വീട്ടില്‍ ഏറ്റവും ഇഷ്ടം ഫുക്രുവിനോടാണെന്നു കഴിഞ്ഞ ദിവസത്തെ ലൈവില്‍ ആര്യ പറഞ്ഞിരുന്നു. ഏതായാലും സ്നേഹപ്രകടനങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ