'നിന്റെ തന്തയാണോ?' എന്ന് കമന്റ്, താങ്കളുടെ അമ്മയോട് ചോദിക്കെന്ന് മറുപടി; ചര്‍ച്ചയായി ശ്രീനിഷ് അരവിന്ദിന്റെ പോസ്റ്റ്

അവഹേളനപരമായ കമന്റിന് കുറിക്കുന്ന കൊള്ളുന്ന മറുപടി നല്‍കി നടന്‍ ശ്രീനിഷ് അരവിന്ദ്. ഒരു പ്രതിമയ്ക്ക് ഒപ്പമുള്ള സെല്‍ഫി “”ആളെ മനസിലായോ”” എന്ന ക്യാപ്ഷനോടെ പങ്കുവച്ച പോസ്റ്റിന് ആണ് അവഹേളിക്കുന്ന തരത്തിലുള്ള കമന്റ് എത്തിയത്.

“”നിന്റെ തന്തയാണോ?”” എന്ന കമന്റിനാണ് ശ്രീനിഷ് മറുപടി കൊടുത്തിരിക്കുന്നത്. “”അല്ല ബ്രോ…താങ്കളുടെ അമ്മയോട് ചോദിക്കു പറയും ഇതാരാണ് എന്ന്..”” എന്നാണ് ശ്രീനിഷിന്റെ മറുപടി. പിന്നാലെ വിചിത്രമായ മറുപടിയുമായി കമന്റ് ഇട്ടയാളും രംഗത്തെത്തി.

“”ഹാവൂ അങ്ങനെയെങ്കിലും മറുപടി തന്നല്ലോ.. ഞാന്‍ നിങ്ങളുടെ വലിയ ആരാധകനാണ്”” എന്നാണ് കമന്റിട്ടയാളുടെ മറുപടി. തന്തക്ക് വിളിച്ചിട്ടാണല്ലോ വലിയ ഫാന്‍ ആണെന്ന് പറയുന്നത് എന്നിങ്ങനെയുള്ള വിമര്‍ശനങ്ങളും ഈ കമന്റിന് നേരെ ഉയരുന്നുണ്ട്.

മലയാളം, തെലുങ്ക് സീരിയല്‍ രംഗത്ത് സജീവമായ ശ്രീനിഷ് ശ്രീമന്തുഡു എന്ന തെലുങ്ക് സീരിയലിലാണ് വേഷമിടാന്‍ ഒരുങ്ങുന്നത്. മകള്‍ നിലയ്‌ക്കൊപ്പവും പേളിക്കൊപ്പവും ലോക്ഡൗണ്‍ കാലം ചെലവഴിക്കുന്ന ചിത്രങ്ങളാണ് താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ