ലൈംഗികാതിക്രമം നേരിട്ടു, പിന്നീട് ഞാന്‍ ട്രെയ്‌നില്‍ കയറിയിട്ടില്ല.. സ്വവര്‍ഗരതിക്കാരാണെന്ന് അവര്‍ പരസ്യമായി പറഞ്ഞിട്ടുണ്ട്: ആമിര്‍ അലി

ചെറുപ്പകാലത്ത് ലൈംഗികാതിക്രമം നേരിട്ടതിനാല്‍ താന്‍ ട്രെയ്‌നില്‍ യാത്ര ചെയ്യാറില്ലെന്ന് നടന്‍ ആമിര്‍ അലി. ട്രെയിനില്‍ വച്ചുണ്ടായ ദുരനുഭവത്തിന്റെ മാനസികാഘാതം ദീര്‍ഘകാലം ഉണ്ടായിരുന്നു. 14-ാം വയസിലാണ് ദുരനുഭവം ഉണ്ടായത്. അത്രയേറെ വേദനാജനകമായ അനുഭവമായിരുന്നു അത് എന്നാണ് ആമിര്‍ അലി പറയുന്നത്.

”എനിക്ക് അപ്പോള്‍ 14 വയസായിരുന്നു. ആ സംഭവത്തിന് ശേഷം ഞാന്‍ ബാഗ് എന്റെ പിന്‍ഭാഗത്തേക്ക് ചേര്‍ത്തു വയ്ക്കാന്‍ തുടങ്ങി. ഒരു ദിവസം എന്റെ പുസ്തകങ്ങള്‍ ആരോ മോഷ്ടിച്ചതായി ഞാന്‍ മനസിലാക്കി. അതാരായിരിക്കുമെന്ന് ആലോചിച്ചു. തുടര്‍ന്ന് ഇനിയൊരിക്കലും ട്രെയ്‌നില്‍ യാത്ര ചെയ്യില്ലെന്ന് തീരുമാനിച്ചു” എന്നാണ് ആമിര്‍ അലി പറയുന്നത്.

ഹിന്ദി സീരിയലുകളിലൂടെയും ടെലിവിഷന്‍ ഷോകളിലൂടെയും ശ്രദ്ധ നേടിയ താരമാണ് ആമിര്‍ അലി. ഐ ഹേറ്റ് ലവ് സ്റ്റോറീസ്, ഫറാസ് തുടങ്ങിയ ചിത്രങ്ങളിലും ആമിര്‍ വേഷമിട്ടിട്ടുണ്ട്. ഡോക്ടേഴ്‌സ് എന്ന വെബ് സീരീസിലാണ് നടന്‍ ഒടുവില്‍ അഭിനയിച്ചത്. അതേസമയം, സ്വവര്‍ഗരതിക്കാരായ തന്റെ സുഹൃത്തുക്കളെ കുറിച്ചും ആമിര്‍ അലി സംസാരിക്കുന്നുണ്ട്.

”എന്റെ കുറച്ച് സുഹൃത്തുക്കള്‍ പരസ്യമായി തങ്ങള്‍ സ്വവര്‍ഗരതിക്കാരാണെന്ന് പറഞ്ഞു. എനിക്ക് അവരെ നന്നായി അറിയാം. അവര്‍ എന്റെ സഹോദരന്മാരെ പോലെയാണ്. എനിക്ക് അവരോടൊപ്പം ഒരേ കിടക്കയില്‍ കിടന്നുറങ്ങാന്‍ കഴിയും. നിങ്ങള്‍ പക്വത പ്രാപിക്കുമ്പോള്‍ നിങ്ങള്‍ മനസിലാക്കും, നിങ്ങളുടെ ചിന്തകള്‍ മാറും” എന്നാണ് ആമിര്‍ അലി ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

Latest Stories

ബിശ്വനാഥ് സിൻഹ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി

'ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട്'; പിന്തുണതേടി അയൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തയച്ച് വി ഡി സതീശൻ

'ലഹരി ഉപയോഗം കുറയ്ക്കുമെന്ന പ്രഖ്യാപനങ്ങളെക്കാള്‍ ഖജനാവ് നിറയ്ക്കുന്നതിനാണ് മുന്‍ഗണന, വീര്യം കുറഞ്ഞ മദ്യം വീര്യം കെട്ട നയം'; വിമർശിച്ച് സമസ്ത മുഖപത്രം

‘പിക്ച്ചർ അബി ബാക്കി ഹേ'; വരവ് ചെലവ് കണക്കുകളിൽ ആകെ കള്ളക്കളി, ശാസ്ത്രീയ ഓഡിറ്റിം​ഗ് നടത്തണം; അമ്മയിൽ നിന്നുള്ള ഇറങ്ങിപ്പോക്കിൽ ശ്വേത മേനോൻ

'ലോകകപ്പിൽ ലയണൽ മെസ്സിക്കെതിരെ മത്സരം വന്നാൽ അത് കലക്കും'; ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

'ഞാൻ ഫുട്ബോളിൽ നിന്ന് വിരമിച്ചതുപോലെയാണ് ആദ്യ മത്സരശേഷം എനിക്ക് തോന്നിയത്, ഇപ്പോൾ ഞങ്ങൾ തിരിച്ചു വന്നു': ക്രിസ്റ്റ്യാനോ റൊണാൾഡോ

രാജകീയ തിരിച്ചുവരവിൽ ക്രിസ്റ്റ്യാനോ; അഞ്ച് ഗോളിന് ഉസ്‌ബെകിസ്താനെ കീഴടക്കി

പത്മഭൂഷൺ നിറവിൽ മമ്മൂട്ടി; രാഷ്ട്രപതിയിൽനിന്ന് ബഹുമതി ഏറ്റുവാങ്ങി

ഡി എച്ച് എസ് സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട ഡോ റീനയുടെ സ്ഥലം മാറ്റം ശരിവെച്ച് ഹൈക്കോടതി; അഡ്മിനിസ്ട്രേറ്റീവ് ഉത്തരവ് റദ്ദാക്കി

പിണറായി വിജയൻറെ വീട്ടിലെ റെയ്ഡിനിടെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി