വിക്രമിനൊപ്പം സ്റ്റൈലിഷ് വില്ലനായി വിനായകന്‍; ജിവിഎം ആരാധകരില്‍ വിസ്മയം തീര്‍ത്ത് ധ്രുവനച്ചത്തിരം ട്രെയ്‌ലര്‍

എക്കാലവും സിനിമാ പ്രേമികളില്‍ ആവേശ തിരയിളക്കുന്ന ചിത്രങ്ങളാണ് ഗൗതം വാസുദേവ് മേനോന്റേതായി പുറത്ത് വന്നിട്ടുള്ളത്. അതേ സമയം ജിവിഎം പകുതി വഴിയില്‍ ഉപേക്ഷിച്ച ചിത്രങ്ങളും ആരാധകരില്‍ സൃഷ്ടിക്കുന്ന നിരാശ ചെറുതല്ല. ചില ചിത്രങ്ങളാകട്ടെ ചിത്രീകരണം അനന്തമായി നീണ്ടുപോയി ഒടുവില്‍ ആരാധകരില്‍ സങ്കടം മാത്രം ബാക്കിയാക്കിയവയുമാണ്.

ചിയാന്‍ വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ധ്രുവനച്ചത്തിരവും അത്തരത്തില്‍ സിനിമാ പ്രേമികളെ കാത്തിരിപ്പിന്റെ പരകോടിയിലെത്തിച്ച സിനിമയാണ്. 2016 ജൂണില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ഓരോ അപ്‌ഡേറ്റിനും ഇപ്പോഴും ആരാധകര്‍ ആവേശത്തോടെയാണ് പ്രതികരിക്കുന്നത്.

സ്‌പൈ ത്രില്ലര്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വന്നതോടെ ആരാധകരില്‍ വീണ്ടും ആവേശ തിരയിളക്കം ഉണ്ടായിട്ടുണ്ട്. അതേ സമയം ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വന്നതോടെ മലയാളി പ്രേക്ഷകരെ കൂടുതല്‍ ആവേശത്തിലാക്കുന്ന മറ്റൊരു ഘടകം കൂടി ചിത്രത്തിലുണ്ട്. വിക്രത്തിനൊപ്പം മലയാളത്തിന്റെ പ്രിയ താരം വിനായകനും ചിത്രത്തിലെത്തുന്നു എന്നതാണ് മലയാളികളിലെ ആവേശത്തിന് കാരണം.

വിനായകന്‍ വിക്രമിന്റെ വില്ലനായെത്തുന്നുവെന്ന സൂചനകളാണ് ട്രെയ്‌ലര്‍ നല്‍കുന്നത്. 2016ല്‍ ചിത്രീകരണം ആരംഭിച്ച സിനിമ 2018ല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിറുത്തിവച്ചിരുന്നു. ആറ് വര്‍ഷങ്ങള്‍ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാനായത്. സിനിമയുടെ പുറത്തിറങ്ങിയ ടീസറും പാട്ടുകളും ഇതോടകം ഏറെ ശ്രദ്ധ നേടിയിരുന്നു. ഏഴ് രാജ്യങ്ങളിലായാണ് സിനിമയുടെ ചിതിരീകരണം പൂര്‍ത്തിയാക്കിയത്.

ഹാരിസ് ജയരാജ് സംഗീത സംവിധാനവും മനോജ് പരമഹംസ ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പാര്‍ത്ഥിപന്‍, മുന്ന, റിതു വര്‍മ, ഐശ്വര്യ രാജേഷ്, സിമ്രന്‍, രാധിക ശരത്കുമാര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

Latest Stories

മലയാളത്തിൽ വീണ്ടുമൊരു പ്രണയകഥ; സുരേശനും സുമലതയും തിയേറ്ററുകളിലേക്ക്

എന്നെ സെക്സി വേഷത്തിൽ കാണുന്നത് അവർക്ക് ഇഷ്ടമാവില്ലെന്ന് എനിക്കു തോന്നി: അനാർക്കലി മരിക്കാർ

സിനിമയോ സിനിമാതാരങ്ങളോ ഈ ലോകത്തിന്‍റെ നിലനില്‍പ്പിന് ഒഴിവാക്കാന്‍ പറ്റാത്ത ഘടകങ്ങളല്ല, ഫഹദ് പറഞ്ഞതിൽ കാര്യമുണ്ട്; പ്രതികരണവുമായി പൃഥ്വിരാജ്

'ആ ആംഗിളിൽ നിന്ന് ഫോട്ടോയെടുക്കരുത്'; പാപ്പരാസികളോട് കയർത്ത് ജാൻവി കപൂർ

ഡീ ഏജിങ്ങിനായി വിജയ് യുഎസിലേക്ക്; 'ഗോട്ട്' പുത്തൻ അപ്ഡേറ്റ്

'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

നോട്ടയ്ക്ക് വേണ്ടി വോട്ട് തേടി കോണ്‍ഗ്രസ്; 'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

മുഖ്യമന്ത്രി ടൂറില്‍, സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് വിഡി സതീശന്‍

അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

സുഭാഷിന് ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പല്ല; അത് ഓറിയോ ബിസ്ക്കറ്റ്; വെളിപ്പെടുത്തി ചിദംബരം