'വലിയ ബ്രേക്ക് ആണ് സമ്മാനിച്ചത്, ഇനി ഒ.ടി.ടിയില്‍ കാണാം' എന്ന് വിക്രം..; കോബ്ര സോണി ലിവില്‍

വിക്രമിനെ നായകനാക്കി അജയ് ജ്ഞാനമുത്തു ഒരുക്കിയ ‘കോബ്ര’ ഒ.ടി.ടിയില്‍ റിലീസിനെത്തുന്നു. ഇന്ന് മുതല്‍ ചിത്രം സോണി ലിവില്‍ സ്ടീം ചെയ്യും. സൈക്കോളജിക്കല്‍ ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ വ്യത്യസ്ത വേഷപ്പകര്‍ച്ചകളുമായിട്ടാണ് വിക്രം എത്തിയത്. ഗണിത ശാസ്ത്രജ്ഞനായ മതിയഴകന്റെ കഥയാണ് ചിത്രം പറയുന്നത്.

സിനിമയുടെ ഒ.ടി.ടി റിലീസിനായി കാത്തിരിക്കുകയാണ് താന്‍ എന്നാണ് വിക്രം പറയുന്നത്. ”ഈ സിനിമ എനിക്കും മറ്റ് അഭിനേതാക്കള്‍ക്കും വലിയ ഒരു ബ്രേക്കാണ് സമ്മാനിച്ചത്. ഇത്രയും കഴിവുള്ള അഭിനേതാക്കള്‍ക്കൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ സാധിച്ചതില്‍ ഞാന്‍ സന്തോഷിക്കുന്നു.”

”കഴിവുറ്റ പുതിയ വ്യക്തികളാണ് സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്താന്‍ അവര്‍ക്ക് സാധിച്ചു. ശക്തമായ കഥാപാത്രങ്ങളും കഥയും പ്രേക്ഷകരെ അവസാനം വരെ പിടിച്ചിരുത്തും. സോണി ലിവില്‍ കോബ്രയുടെ ഒ.ടി.ടി റിലീസിനായി ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു” എന്നാണ് വിക്രം പറയുന്നത്.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍, ശ്രീനിധി ഷെട്ടി, റോഷന്‍ മാത്യു, സര്‍ജാനോ ഖാലിദ്, മിയ, മാമുക്കോയ, കെ.എസ് രവികുമാര്‍, രേണുക, റോബോ ശങ്കര്‍, മൃണാളിനി രവി, മീനാക്ഷി ഗോവിന്ദരാജന്‍, പൂവൈയ്യാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍