മള്‍ട്ടിവേഴ്‌സിലേക്ക് വിജയ്, വില്ലനും താരം തന്നെ? അച്ഛനും മകനുമല്ല.. 'ഗോട്ട്' പ്ലോട്ട് ചോര്‍ന്നു; വിവരങ്ങള്‍ ഇങ്ങനെ..

വെങ്കട് പ്രഭു-വിജയ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ എത്തിയതിന് പിന്നാലെ വിവാദങ്ങളും എത്തുന്നുണ്ട്. ‘ദ ഗ്രെയ്റ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ ചിത്രത്തിന്റെ പേര് തന്റെ ചിത്രത്തിനാണ് ആദ്യം നല്‍കിയത് എന്ന പരാതിയുമായി തെലുങ്ക് സംവിധായകന്‍ നരേഷ് കുപ്പിളി രംഗത്തെത്തിയിരുന്നു. എന്നാല്‍ വിജയ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.

ചിത്രത്തെ കുറിച്ചുള്ള മറ്റൊരു വിവരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ചിത്രത്തിന്റെ പ്ലോട്ട് സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്നിരിക്കുകയാണ്. ടൈം ട്രാവലിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ പുതിയ ടൈംലൈനില്‍ ഒരു പുതിയ ശാഖ സൃഷ്ടിച്ച് നായകനെ മള്‍ട്ടിവേഴ്‌സിലേക്ക് എത്തിക്കും.

ചിത്രത്തില്‍ അച്ഛനും മകനുമല്ല, വ്യത്യസ്ത കാലഘട്ടങ്ങളിലെ ഒരേ കഥാപാത്രമാണ് കണ്ടുമുട്ടുന്നത്. സാങ്കേതികവിദ്യയുടെ സഹായത്തോടെ തന്റെ ചെറുപ്പകാലത്തെ വ്യക്തിയെ കണ്ടുമുട്ടുന്ന ഒരു കുറ്റവാളിയായിരിക്കും വിജയ്. അതേസമയം വിജയ്‌യുടെ മറ്റൊരു കഥാപാത്രം റോ ഏജന്റാകാന്‍ ആഗ്രഹിക്കുന്നു യുവാവാണ്.

എന്നാല്‍ തന്റെ കാലത്തേക്ക് തിരിച്ചെത്തുന്നതിന് സഹായം ലഭിക്കാന്‍ മുതിര്‍ന്ന വിജയ് നുണ പറയുന്നു. പോസ്റ്ററിലേത് പോലെ രണ്ട് വിജയ് ഉണ്ടാകും. എന്നാല്‍ വിജയ് മൂന്നില്‍ കുറയാത്ത ഗെറ്റപ്പിലും എത്തും. ഈ വേഷങ്ങളില്‍ ഭൂരിഭാഗവും ചെറിയ അതിഥി വേഷങ്ങളായിരിക്കും. എന്നാല്‍ ഇതിലൊരാള്‍ വില്ലനായിരിക്കും എന്നാണ് പുറത്തെത്തിയ വിവരം.

ചിത്രത്തിലെ ടൈം ട്രാവല്‍ ഡിസിയുടെ ഫ്‌ലാഷ് പോലെയോ, ബാക് ടു ഫ്യൂച്ചര്‍ പോലെയോ ആയിരിക്കും എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. എന്നാല്‍ ഈ പ്ലോട്ട് സത്യമാണോ എന്നൊന്നും സ്ഥിരീകരണമില്ല. ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ ശ്രീലങ്കയിലാണ് പുരോഗമിക്കുന്നത് എന്നാണ് വിവരം.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'