ലിയോ അടുത്തൊന്നും ഒ.ടി.ടിയില്‍ എത്തില്ല, റിലീസ് മാറ്റിവച്ചു; കാരണം ഇതാണ്..

വിജയ് ചിത്രം ‘ലിയോ’യുടെ ഒ.ടി.ടി റിലീസ് മാറ്റിവച്ചു. ചിത്രം നവംബര്‍ 17ന് ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിക്കും എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം ഒരാഴ്ച കൂടി നീട്ടി വച്ചിരിക്കുകയാണ്. നവംബര്‍ 23ന് ആകും ചിത്രം ഒ.ടി.ടിയില്‍ എത്തുക എന്നാണ് വിവരം.

600 കോടി കളക്ഷന്‍ പിന്നിട്ട ചിത്രം തിയേറ്ററില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്നുണ്ട്. തമിഴ്‌നാട്ടില്‍ നൂറിലേറെ തിയേറ്ററുകളില്‍ ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുന്നത്. തമിഴ്‌നാട്ടില്‍ ദീപാവലിക്ക് വന്‍ പ്രതീക്ഷയില്‍ എത്തിയ ‘ജപ്പാന്‍’ പലയിടത്തും ഹിറ്റാകത്തതിനാല്‍ ലിയോയ്ക്ക് വീണ്ടും തിയറ്റര്‍ റണ്‍ കിട്ടി എന്നാണ് വിവരം.

ഇതോടെയാണ് നൂറോളം തിയേറ്ററുകളില്‍ ലിയോ തിരിച്ചെത്തിയത്. അതിനാലാണ് ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് വൈകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒ.ടി.ടി റൈറ്റ്‌സ് ഇനത്തില്‍ ഒരു തെന്നിന്ത്യന്‍ സിനിമയ്ക്ക് ലഭിച്ച ഉയര്‍ന്ന തുക ലഭിച്ചുവെന്ന് ലിയോ നിര്‍മാതാവ് ലളിത് കുമാര്‍ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ ഒ.ടി.ടിയില്‍ എപ്പോഴായിരിക്കും പ്രദര്‍ശനെത്തുക എന്ന് ലളിത് കുമാര്‍ വ്യക്തമാക്കിയിട്ടില്ല. നവംബര്‍ 16ന് ശേഷം നെറ്റ്ഫ്‌ലിക്‌സില്‍ ലിയോ എത്താം എന്നായിരുന്നു സൂചന. നവംബര്‍ 17ന് എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ അതാണ് ഇപ്പോള്‍ നീട്ടിവച്ചതായി വിവരം ലഭിക്കുന്നത്.

ലോകേഷ് കനകരാജിനുള്ള സീകാര്യത കൂടിയാണ് ലിയോയുടെ വന്‍ വിജയത്തിന് കാരണമായത്. ചിത്രത്തിന്റെ എക്‌സറ്റന്റഡ് വേര്‍ഷനായിരിക്കുമോ എത്തുക എന്ന കൗതുകവും ബാക്കി നില്‍ക്കുന്നുണ്ട്. ഒക്ടോബര്‍ 19ന് ആയിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

Latest Stories

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍