തിയേറ്ററില്‍ വന്‍ ക്ലാഷ്, പൊരിഞ്ഞ പോരാട്ടത്തിന് തയ്യാറായി രജനിയും സൂര്യയും; ഒരേ ദിവസം റിലീസിനൊരുങ്ങി 'കങ്കുവ'യും 'വേട്ടയ്യനും'!

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഒന്നിച്ച് തിയേറ്ററുകളിലേക്ക്. സൂര്യ ചിത്രം ‘കങ്കുവ’യും രജനികാന്തിന്റെ ‘വേട്ടയ്യന്‍’ എന്ന ചിത്രവുമാണ് ഒക്ടോബറില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ഏറെ നാളായി കങ്കുവയുടെ അപ്‌ഡേറ്റിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

അപ്‌ഡേറ്റുകള്‍ വൈകിയതോടെ നിര്‍മ്മാതാക്കള്‍ക്കെതിരെ ട്രോളുകളും വ്യാപകമായിരുന്നു. ട്രോളുകള്‍ക്കും കാത്തിരിപ്പിനും വിരാമമിട്ട് ആയിരുന്നു ചിത്രത്തിന്റെ വമ്പന്‍ അപ്‌ഡേറ്റ് എത്തിയത്. ഒക്ടോബര്‍ 10ന് കങ്കുവ തിയേറ്ററുകളിലെത്തും. ഒക്ടോബര്‍ 10ന് തന്നെയാണ് രജനി ചിത്രം വേട്ടയ്യന്റെ റിലീസും തീരുമാനിച്ചിരിക്കുന്നത്.

സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ ഒരു ഫാന്റസി ആക്ഷന്‍ ചിത്രമാണ്. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സൂര്യ ഇരട്ട വേഷങ്ങളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ബോബി ഡിയോള്‍, ദിഷ പഠാനി, നടരാജന്‍ സുബ്രഹ്‌മണ്യം, ജഗപതി ബാബു, യോഗി ബാബു തുടങ്ങി നിരവധി പേരാണ് ചിത്രത്തില്‍ വേഷമിടുന്നത്.

രജിനിയുടെ വേട്ടയ്യന്‍ നിര്‍മ്മിക്കുന്നത് ലൈക പ്രൊഡക്ഷന്‍സ് ആണ്. അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ ദഗുബതി, മഞ്ജു വാര്യര്‍, റിതിക സിംഗ്, ദുഷാര വിജയന്‍, കിഷോര്‍, രോഹിണി തുടങ്ങി നിരവധി താരങ്ങള്‍ സിനിമയുടെ ഭാഗമാകുന്നുണ്ട്. 160 കോടി ബജറ്റിലാണ് വേട്ടയ്യന്‍ ഒരുക്കുന്നത്. അതേസമയം, 300 കോടി ബജറ്റിലാണ് കങ്കുവ ഒരുക്കിയത്.

Latest Stories

കേരളത്തിലെ സര്‍വകലാശാലകളില്‍ എന്തും ചെയ്യാമെന്ന അവസ്ഥ അംഗീകരിച്ചു നല്‍കില്ല; തോന്നിവാസം കാണിച്ച് വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കില്ലെന്ന് സിപിഎം

പാക് നടി ഹുമൈറ അസ്​ഗർ മരിച്ച നിലയിൽ, അഴുകിതുടങ്ങിയ മൃതദേഹം കണ്ടെത്തിയത് നടിയുടെ അപ്പാർട്ട്മെന്റിൽ‌ നിന്ന്

കേരള സിലബസ് വിദ്യാർത്ഥികൾക്ക് തിരിച്ചടി; കീം പരീക്ഷഫലം റദ്ധാക്കി ഹൈക്കോടതി

പണിമുടക്ക് ദിനത്തിൽ വീട്ടിൽ നിന്ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് നടന്ന് മന്ത്രി വി ശിവൻകുട്ടി; വീഡിയോ

കൊച്ചിന്‍ റിഫൈനറിയിലുണ്ടായ അപകടം; പുക ശ്വസിച്ചവർ ചികിത്സയിൽ

ആമിർ സാർ ഇല്ലായിരുന്നെങ്കിൽ മിറയെ ഞങ്ങൾ‌ക്ക് ലഭിക്കില്ലായിരുന്നു, കുഞ്ഞിന് സൂപ്പർതാരം പേരിട്ടതിന്റെ കാരണം പറഞ്ഞ് വിഷ്ണു വിശാൽ

കോടതിയിൽ 'ജാനകി' വേണ്ട, കഥാപാത്രത്തിന്റെ ഇനിഷ്യൽ കൂടി ഉപയോഗിക്കണം'; ജെഎസ്‌കെ വിവാദത്തിൽ നിലപാട് മയപ്പെടുത്തി സെൻസർ ബോർഡ്

ആലിയ ഭട്ടിൽ നിന്ന് 77 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ഒളിവിലായിരുന്ന മുൻ പഴ്സനൽ അസിസ്‌റ്റന്റ് അറസ്‌റ്റിൽ

ഹേമചന്ദ്രന്‍ കൊലക്കേസ്; മുഖ്യപ്രതി നൗഷാദ് പൊലീസ് കസ്റ്റഡിയില്‍, ഉടൻ കേരളത്തിലെത്തിക്കും

IND VS ENG: മൂന്നാം ടെസ്റ്റിന് മുൻപ് ഇംഗ്ലണ്ട് ഇന്ത്യക്ക് കൊടുത്തത് വമ്പൻ പണി; ഞെട്ടലോടെ ക്രിക്കറ്റ് ആരാധകർ; സംഭവം ഇങ്ങനെ