റിലീസ് മാറ്റിവച്ച ധ്രുവ നച്ചത്തിരത്തിന് ബുക്ക് മൈ ഷോയിൽ 9.1 റേറ്റിംഗും റിവ്യൂവും; സ്ക്രീൻഷോട്ട് പങ്കുവച്ച് വിജയ് ബാബു

റിലീസ് മാറ്റിവച്ച വിക്രം ചിത്രം ധ്രുവ നച്ചത്തിരത്തിന് ടിക്കറ്റ് ബുക്കിംഗ് സൈറ്റായ ബുക്ക് മൈ ഷോയിൽ 9.1 റേറ്റിംഗ് ! നടനും സംവിധായകനുമായ വിജയ് ബാബുവാണ് ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ അടക്കം ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

‘ധ്രുവനച്ചത്തിരം റിലീസ് അവസാന നിമിഷം മാറ്റിവച്ചതാണ്. എന്നാല്‍ ബുക്ക് മൈ ഷോയിൽ റിവ്യൂകളും റേറ്റിംഗും കാണിക്കുന്നുണ്ട്. റിലീസ് ചെയ്യാത്ത ഒരു സിനിമയ്ക്ക് 9.1 റേറ്റിംഗ്’ എന്ന അടികുറിപ്പോടെയാണ് സ്ക്രീൻ ഷോട്ടുകൾ പങ്കുവച്ചിരിക്കുന്നത്.

സിനിമയുടെ സംവിധായകന്‍ ഗൗതം മേനോന്‍ തന്നെയാണ് ധ്രുവ നച്ചത്തിരത്തിന്റെ റിലീസ് മാറ്റിവയ്ക്കുന്നുവെന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. സിനിമയുടെ റിലീസ് വൈകിയതില്‍ ഗൗതം മേനോന്‍ പ്രേക്ഷകരോട് മാപ്പ് ചോദിച്ചു. ഏറെ ശ്രമിച്ചുവെങ്കിലും ചിത്രം പറഞ്ഞ ദിവസം എത്തിക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഗൗതം മേനോന്‍ പറഞ്ഞത്.

തമിഴ്നാട്ടിലെ വിതരണക്കാരുമായി ബന്ധപ്പെട്ട ചില ആശയക്കുഴപ്പം കാരണമാണ് സിനിമയുടെ റിലീസ് നീട്ടിയത് എന്നാണ് വിവരം. ഉദയനിധി സ്റ്റാലിന്റെ റെഡ് ജൈന്റ് മൂവിസാണ് ചിത്രത്തിന്റെ വിതരണം. ഏഴ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ധ്രുവ നച്ചത്തിരം പ്രദര്‍ശനത്തിന് എത്തേണ്ടിയിരുന്നത്.

2016ലാണ് ധ്രുവ നച്ചത്തിരത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ പല കാരണങ്ങളാല്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നു. ഇടയ്ക്ക് ചിത്രത്തെ കുറിച്ച് യാതൊരു അപ്ഡേഷനുകളും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞ മാസമായിരുന്നു ചിത്രത്തിന്റെ പുതിയ അപ്ഡേഷനുകള്‍ പുറത്തു വന്നത്.

ചിത്രത്തില്‍ ജോണ്‍ എന്ന രഹസ്യാന്വേഷണ ഏജന്റായിട്ടാണ് വിക്രം വേഷമിടുന്നത്. ചിയാനൊപ്പം മലയാളത്തിന്റെ സ്വന്തം വിനായകനും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഋതു വര്‍മ്മ, ഐശ്വര്യ രാജേഷ്, സിമ്രാന്‍, ആര്‍ പാര്‍ത്ഥിപന്‍, വിനായകന്‍, രാധിക ശരത്കുമാര്‍, ദിവ്യദര്‍ശിനി, മുന്ന സൈമണ്‍, സതീഷ് കൃഷ്ണന്‍, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

Latest Stories

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; വെള്ളി വിലയിൽ മാറ്റമില്ല

'ഇതേവരെ ആരോഗ്യമന്ത്രി ഇവിടെ വന്നിട്ടില്ല, നിപ വിഷയത്തിൽ ഇടപെട്ടിട്ടില്ല'; നിപയെ ഗൗരവകരമായി കൈകാര്യം ചെയ്യുന്നില്ലെന്ന് പിണറായി വിജയൻ

ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമം; റൗഡി 'വാവാച്ചി' പിടിയിൽ, പ്രതിയെ റിമാൻഡ് ചെയ്തു

നിയമനം വിവാദമായി, കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു; രാജി മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ; തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലേർട്ട്; 9 ജില്ലകളിൽ യെല്ലോ അലേർട്ടും

ശബരിമല സ്വര്‍ണപ്പാളി കൈമാറ്റ കേസ്; പി എസ് പ്രശാന്തിനും അജികുമാറിനും എസ്‌ഐടി നോട്ടീസ്, അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

യുദ്ധം അവസാനത്തിലേക്ക്; കരാറിലേക്ക് അടുക്കുന്നുവെന്ന സൂചന നല്‍കി യുഎസും ഇറാനും