തിയേറ്ററില്‍ ബോംബ്, ഇനി പ്രതീക്ഷ ഒ.ടി.ടിയില്‍; 'ലാല്‍ സലാം' ഉടന്‍ ഒ.ടി.ടിയിലേക്ക്

തിയേറ്ററില്‍ ദുരന്തമായി മാറിയ ഐശ്വര്യ രജനികാന്ത് ചിത്രം ‘ലാല്‍ സലാം’ വളരെ പെട്ടെന്ന് തന്നെ ഒ.ടി.ടിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 9ന് ആയിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. സിനിമ റിലീസ് ചെയ്ത് 10 ദിവസം പിന്നിടുമ്പോള്‍ വലിയ തിരിച്ചടിയാണ് ബോക്‌സ് ഓഫീസില്‍ നിന്നും ലഭിക്കുന്നത്.

90 കോടി ചിലവിട്ട് നിര്‍മ്മിച്ച ചിത്രത്തിന് ഇതുവരെ നേടാനായത് 16.15 കോടി രൂപ മാത്രമാണ്. ബോക്‌സ് ഓഫീസ് ട്രാക്കര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫെബ്രുവരി 18ന് ചിത്രത്തിന് നേടാനായത് 48 ലക്ഷം രൂപയാണ്. വിഷ്ണു വിശാലും വിക്രാന്തും നായകന്‍മാരായി എത്തിയ ചിത്രത്തില്‍ കാമിയോ റോളിലാണ് രജനികാന്ത് എത്തിയത്.

തിയേറ്ററില്‍ തകര്‍ന്ന ചിത്രത്തിന് ഇനി പ്രതീക്ഷ ഒ.ടി.ടിയിലാണ്. ചിത്രത്തിന്റെ ഒ.ടി.ടി അവകാശം നെറ്റ്ഫ്‌ളിക്‌സ് നേടിയെന്ന് വാര്‍ത്തയുണ്ട്. മാര്‍ച്ച് ആദ്യവാരം നെറ്റ്ഫ്‌ളിക്‌സില്‍ ചിത്രം സ്ട്രീം ചെയ്‌തേക്കും എന്നാണ് വിവരം. എന്നാല്‍ ഈ വാര്‍ത്തയ്ക്ക് ഓദ്യോഗികമായ സ്ഥിരീകരണമില്ല.

ഒരു ഗ്രാമത്തില്‍ രാഷ്ട്രീയവും ക്രിക്കറ്റും എങ്ങനെ കൂടിച്ചേരുന്നു എന്ന കഥയാണ് ലാല്‍ സലാം പറഞ്ഞത്. ചിത്രത്തിലെ രജനികാന്തിന്റെ ഗസ്റ്റ് റോളിന് വലിയ സ്വീകാര്യത ആദ്യ ദിനത്തില്‍ ലഭിച്ചിരുന്നു. ആദ്യ ദിവസം ഇന്ത്യയില്‍ മാത്രം മൂന്നേകാല്‍ കോടി രൂപയ്ക്ക് മുകളിലാണ് ചിത്രം സ്വന്തമാക്കിയത്.

40 മിനിറ്റോളമാണ് രജനിയുടെ റോള്‍. എന്നാല്‍ പിന്നീട് ആ സ്വീകാര്യത സിനിമയ്ക്ക് ലഭിച്ചിട്ടില്ല. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത ചിത്രം ലൈക്ക പ്രൊഡക്ഷന്‍സാണ് നിര്‍മ്മിച്ചത്. 40 മിനുറ്റുള്ള രജനിയുടെ അഭിനയത്തിന് താരം 40 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയത്.

Latest Stories

ആലപ്പുഴയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ സ്പാന്‍ തകര്‍ന്നുവീണു; വെള്ളത്തില്‍ വീണ ഒരാളുടെ മൃതദേഹം കണ്ടെത്തി

കന്യാസ്ത്രീകളുടെ മോചനത്തിന് നന്ദി; ബിജെപി ഓഫീസില്‍ കേക്കുമായി ക്രൈസ്തവ നേതാക്കള്‍

IND vs ENG: "സൂപ്പർമാൻ ഫ്രം ഇന്ത്യ"; ഇന്ത്യയുടെ ചരിത്ര വിജയത്തിൽ പ്രതികരണവുമായി സച്ചിൻ ടെണ്ടുൽക്കർ

'ഗുരുക്കന്മാര്‍ പറഞ്ഞുകൊടുക്കുന്നതില്‍ എന്താണ് തെറ്റ്?'; അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശങ്ങളെ ന്യായീകരിച്ച് മുകേഷ് എംഎല്‍എ

അടൂരിന്റെ പരാമര്‍ശം കേസെടുക്കാവുന്ന കുറ്റം; നടക്കുന്നത് പഴയ ഫ്യൂഡല്‍ വ്യവസ്ഥകളെ പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളെന്ന് കെ രാധാകൃഷ്ണന്‍ എംപി

ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടിക: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന് ശേഷം ഇങ്ങനെ

നിർമാണത്തിലിരിന്ന പാലത്തിന്റെ സ്പാൻ തകർന്ന് അപകടം; കാണാതായ തൊഴിലാളികളിൽ ഒരാൾ മരിച്ചു

'നമുക്കൊരു വൈകുന്നേരം ഒന്നിച്ചുകൂടാം', മോഹൻലാലിന്റെ അഭിനന്ദന സന്ദേശത്തിന് മറുപടിയുമായി ഷാരൂഖ് ഖാൻ

IND vs ENG: അതെ... സിറാജ്, നിങ്ങളൊരു യഥാർത്ഥ പോരാളിയാണ്; ഓവലിൽ ജയം പിടിച്ചുപറിച്ച് ഇന്ത്യ

IND vs ENG: "ജോലിഭാരം അല്ല"; ബുംറയുടെ അഭാവത്തിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തി ബിസിസിഐ ഉദ്യോഗസ്ഥൻ