രാഷ്ട്രീയത്തിനിടയില്‍ വര്‍ഷത്തില്‍ ഒരു സിനിമ എങ്കിലും ചെയ്യണം.. 'ഗില്ലി 2'വിന് സാധ്യത; അഭ്യര്‍ത്ഥനയുമായി വിതരണക്കാരും

വിജയ് ചിത്രം ‘ഗില്ലി’യുടെ റീ റിലീസിന് ലഭിക്കുന്ന സ്വീകരണം കണ്ട് ഞെട്ടി കോളിവുഡ്. ഈ വര്‍ഷം വന്‍ തകര്‍ച്ചയിലേക്ക് നീങ്ങി കൊണ്ടിരുന്ന തമിഴ് സിനിമയ്ക്ക് ആശ്വാസം പകരുകയാണ് ഗില്ലി സിനിമ. ഏപ്രില്‍ 20ന് വീണ്ടും തിയേറ്ററുകളില്‍ എത്തിയ ചിത്രം 20 കോടി കളക്ഷന്‍ പിന്നിട്ടിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ മാത്രമല്ല, കേരളത്തിലും ആവേശത്തോടെയാണ് ആരാധകര്‍ സിനിമ ഏറ്റെടുത്തിരിക്കുന്നത്.

ഗില്ലി റീ റിലീസ് എന്ന് കേട്ടപ്പോള്‍ അത് ഒരു ദിവസത്തെ ആഘോഷം എന്നാണ് കരുതിയതെന്നും. ഇത്രയും വലിയ വിജയം ആകുമെന്ന് കരുതിയില്ല എന്നാണ് ചിത്രത്തിന്റെ സംവിധായകനായ ധരണി ദ ഹിന്ദുവിനോട് പ്രതികരിച്ചിരിക്കുന്നത്. റീ റിലീസിന് ഇത്രയും സ്വീകാര്യതയുണ്ടെങ്കില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് സാധ്യതയുണ്ടെന്നും ധരണി പറയുന്നുണ്ട്.

ചിത്രം റീ റിലീസ് ചെയ്ത വിതരണക്കാര്‍ താരത്തിനോട് ഒരു അഭ്യര്‍ത്ഥനയും നടത്തിയിട്ടുണ്ട്. വിജയ്‌യെ പൂമാല അണിയിച്ചതടക്കമുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. വിതരണക്കാരായ ശക്തി ഫിലിം ഫാക്ടറിയുടെ ശക്തിവേല്‍ ആണ് വിജയ്യെ കണ്ടത്.

ബിസിനസിനപ്പുറം വിജയ് സിനിമകള്‍ ആരാധകര്‍ക്ക് ഒരു ആഘോഷമാണ്. ആരാധകര്‍ക്ക് ആഘോഷിക്കാന്‍ വര്‍ഷത്തില്‍ ഒരു സിനിമയെങ്കിലും ചെയ്യണമെന്നായിരുന്നു ശക്തിവേലിന്റെ അഭ്യര്‍ത്ഥന. ഇതിന്റെ വീഡിയോ ശക്തി ഫാക്ടറിയുടെ ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. വിജയ് ചിരിച്ചുകൊണ്ട് അഭ്യര്‍ത്ഥനയ്ക്ക് തലയാട്ടുന്നതും വീഡിയോയില്‍ കാണാം.

എന്നാല്‍, രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയ് സിനിമാ ജീവിതത്തിന് വിരാമമിടുമെന്ന് പറഞ്ഞിരുന്നു. കരാര്‍ ഒപ്പിട്ട ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അഭിനയം നിര്‍ത്തുമെന്നും മുഴുവന്‍ സമയവും രാഷ്ട്രീയത്തിന് വേണ്ടി മാറ്റി വെക്കും എന്നായിരുന്നു വിജയ് പറഞ്ഞത്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘ദ ഗോട്ട്’ ആണ് വിജയ് ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രം.

Latest Stories

'കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്'; നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ