'അധികം വൈകാതെ സൂര്യ ഗിറ്റാര്‍ എടുക്കും'; സൂചന നല്‍കി ഗൗതം മേനോന്‍, വീഡിയോ

സിനിമാരംഗത്ത് 20 വര്‍ഷം തികച്ച് ഗൗതം മേനോന്‍. ഫെബ്രുവരി 2ന് സിനിമാതാരങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് സിങ്കപ്പൂരില്‍ അദ്ദേഹത്തിന് ആദരവ് ഒരുക്കുകയാണ്. ഇതിന്റെ ഭാഗമായി വിഗ്‌നേശ് ശിവന്‍, തൃഷ, കാര്‍ത്തിക്, വെട്രിമാരന്‍, ബോംബെ ജയശ്രീ, ഹാരിസ് ജയരാജ്, അന്‍വര്‍ റഷീദ് എന്നിവര്‍ സംവിധായകന് ആശംസകളറിയിച്ചുകൊണ്ട് വീഡിയോ അയച്ചിരുന്നു. അവയെല്ലാം ഗൗതം മേനോന്‍ തന്റെ ഫെയ്സ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയതായി നടന്‍ സൂര്യയുടെ വീഡിയോയാണ് സംവിധായകന്‍ പങ്കുവച്ചിരിക്കുന്നത്. ഗൗതം മേനോനും ഒന്നിച്ച സിനിമകളെ കുറിച്ചും അതിലെ ഗാനങ്ങളെ കുറിച്ചും പറഞ്ഞ സൂര്യ “”ഗൗതം പറയുകയാണെങ്കില്‍ ഇനിയും ഗിറ്റാര്‍ എടുക്കാന്‍ ഞാന്‍ റെഡിയാണ്”” എന്നും പറഞ്ഞു. “”അതെ, അധികം വൈകാതെ ഗിറ്റാര്‍ എടുക്കാന്‍ ഞാന്‍ പറയും”” എന്ന ക്യാപ്ഷനോടെയാണ് ഗൗതം മേനോന്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഇതോടെ “വാരണം ആയിര”ത്തിനു രണ്ടാം ഭാഗം വരികയാണോ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. “ഓന്‍ ഗിറ്റാര്‍ എട്ത്തീലെങ്കി ങ്ങളെടുപ്പിക്കണം മേനോന്‍ സാറേ”എന്ന രസകരങ്ങളായ കമന്റുകളും അക്കൂട്ടത്തിലുണ്ട്. സൂര്യ, ദിവ്യ സ്പന്ദന, സിമ്രാന്‍, സമീറ റെഡ്ഡി എന്നിവര്‍ ഒന്നിച്ച ഹിറ്റ് ചിത്രമായിരുന്നു 2008ല്‍ റിലീസായ വാരണം ആയിരം. സൂര്യയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നായി കണക്കാക്കുന്ന ചിത്രത്തിന് അക്കൊല്ലത്തെ ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും