അങ്ങനെ തമിഴിലും ഋത്വിക് റോഷനായി: ധനുഷിന്റെ പുതിയ കണ്ടെത്തല്‍

തമിഴ് സിനിമയില്‍ പ്രതിഭകളെ കണ്ടെത്താന്‍ ധനുഷിന് പ്രത്യേക മിടുക്കാണെന്നാണ് വെപ്പ്. ശിവകാര്‍ത്തികേയന്‍, ദിവ്യദര്‍ശിനി, റോബോ ശങ്കര്‍ തുടങ്ങിയ വിജയ് ടിവി “പ്രൊഡക്ടുകളെ” തന്റെ ചിത്രങ്ങളിലൂടെ പരിചയപ്പെടുത്തിയ താരം ഇപ്പോള്‍ പുതിയൊരു കണ്ടെത്തെലുമായി രംഗത്തെത്തിയിരിക്കുന്നു.

കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന നാദിര്‍ഷ ചിത്രത്തിന്റെ തമിഴ് പതിപ്പിലേക്കാണ് പുതിയ നടനെ ധനുഷ് പരിചയപ്പെടുത്തുന്നത്. അജിത് ഫ്രം അറുപ്പു കോട്ടയ് എന്ന ചിത്രത്തില്‍ കലക്ക പോവതു യാരു എന്ന ടിവി പരിപാടിയിലൂടെ ശ്രദ്ധേയനായ ദീനയാണ് നായകനാകുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ ചെയ്ത കിച്ചു എന്ന കേന്ദ്ര കഥാപാത്രമാണ് ദീന ചെയ്യുക.

ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ധനുഷാണ് ദീനയെ കണ്ടെത്തിയതെന്ന് സംവിധായകന്‍ നാദിര്‍ഷ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

ടെലിവിഷന്‍ ഹാസ്യ പരിപാടികളിലൂടെ ശ്രദ്ധേയനായ ദീന ധനുഷ് മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച പാ പാണ്ടിയിലും ചെറിയ വേഷം ചെയ്തിരുന്നു. പൊള്ളാച്ചിയില്‍ ഫിബ്രുവരി അഞ്ചിന് ചിത്രീകരണം തുടങ്ങും. ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ തമിഴ് അരങ്ങേറ്റവും ഈ ചിത്രത്തിലൂടെയാവും.

Latest Stories

IPL 2024: 'വിരാട് കോഹ്ലിയെക്കാള്‍ മികച്ചവന്‍': 22 കാരന്‍ ബാറ്ററെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ താരം

കെജ്‌രിവാളിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും; സന്ദർശനത്തിന് ഭാര്യയ്ക്ക് അനുമതി നൽകാതെ തിഹാർ ജയിൽ അധികൃതർ

കേരളത്തില്‍ അന്തരീക്ഷ താപനില കുതിച്ചുയരുന്നു; അംഗണവാടികളുടെ പ്രവര്‍ത്തനം നിര്‍ത്തി

സുരേഷ് ഗോപിയും തുഷാറും തോല്‍ക്കും; ആലപ്പുഴയില്‍ നടന്നത് കടുത്ത മത്സരം; ശോഭ സുരേന്ദ്രന്‍ കൂടുതല്‍ വോട്ടുകള്‍ പിടിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ