റിലീസ് ചെയ്തത്‌ 100 സിനിമകള്‍, വിജയിച്ചത് വെറും മൂന്ന് ചിത്രങ്ങള്‍; കോളിവുഡിന്റെ സീന്‍ മാറ്റിയത് 'അരണ്‍മനൈ 4', ഇനി ഒ.ടി.ടിയിലേക്ക്

കോളിവുഡില്‍ ഇത്തവണ എത്തിയത് 100 സിനിമകള്‍ ആണെങ്കിലും ആകെ വിജയിച്ചത് മൂന്ന് ചിത്രങ്ങള്‍ മാത്രമാണ്. ക്യാപ്റ്റന്‍ മില്ലര്‍, അയലാന്‍, അരണ്‍മനൈ എന്നീ സിനിമകള്‍ മാത്രമാണ് ഈ വര്‍ഷം കോളിവുഡില്‍ ഹിറ്റ് ആയിട്ടുള്ളു. ജനുവരി 12ന് ആയിരുന്നു ക്യാപ്റ്റന്‍ മില്ലര്‍, അയലാന്‍ എന്നീ ചിത്രങ്ങള്‍ റിലീസ് ചെയ്തത്.

തുടര്‍ന്ന് ഹിറ്റ് ആയ ഒരേയൊരു സിനിമ അരണ്‍മനൈ 4 മാത്രമാണ്. മികച്ച പ്രതികരണങ്ങള്‍ ലഭിച്ച ഹൊറര്‍ ത്രില്ലര്‍ ചിത്രം 95.5 കോടി രൂപയാണ് കളക്ഷന്‍ നേടിയിരിക്കുന്നത്. തിയേറ്ററില്‍ ഗംഭീര പ്രകടനം നടത്തിയ ചിത്രം ഇനി ഒ.ടി.ടിയിലേക്ക് എത്തുകയാണ്. ജൂണ്‍ മധ്യത്തോടെ ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് ഇ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സുന്ദര്‍ സിയുടെ സ്ഥിരം ഫോര്‍മാറ്റില്‍ എത്തിയ ചിത്രത്തില്‍ സംവിധായകനും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. തമന്നയും റാഷി ഖന്നയുമാണ് നായികമാരായി എത്തിയിരിക്കുന്നത്. യോഗി ബാബു, വിടിവി ഗണേഷ്, ദില്ലി ഗണേഷ്, കോവൈ സരള എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

അരണ്‍മനൈ സീരിസിലെ ആദ്യ ചിത്രം 2014ല്‍ ആയിരുന്നു പുറത്തിറങ്ങിയത്. സുന്ദര്‍, ഹന്‍സിക മോട്വാനി, വിനയ് റായ്, ആന്‍ഡ്രിയ ജെറമിയ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. 2016ലാണ് രണ്ടാമത്തെ ചിത്രം എത്തുന്നത്.

സിദ്ധാര്‍ത്ഥ്, തൃഷ സുന്ദര്‍, ഹന്‍സിക എന്നിവരാണ് ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. 2021ല്‍ പുറത്തിറങ്ങിയ മൂന്നാമത്തെ ചിത്രത്തില്‍ സുന്ദര്‍, ആര്യ, റാഷി ഖന്ന, ആന്‍ഡ്രിയ എന്നിവരാണ് അഭിനയിച്ചത്. ഓരോ സിനിമയിലും അഭിനേതാക്കള്‍ വീണ്ടും എത്തുന്നുണ്ടെങ്കിലും സിനിമകള്‍ തമ്മില്‍ ബന്ധമില്ല.

Latest Stories

ഇരുട്ടിലും വിപ്ലവ ജ്വാലയായി സമരസൂര്യന്‍; കണ്ണീര്‍ പൊഴിച്ച് പാതയോരങ്ങള്‍, ജനസാഗരത്തില്‍ ലയിച്ച് വിഎസ്

അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഹിന്‍ഡണ്‍ വ്യോമതാവളത്തിലെത്തി; രാജ്യം സ്വന്തമാക്കിയത് നൂതനമായ മൂന്ന് ആക്രമണ ഹെലികോപ്റ്ററുകള്‍

പെണ്‍പോരാട്ടങ്ങള്‍ക്കൊപ്പം നിലകൊണ്ട പെണ്‍പ്രശ്‌നങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാകുന്ന ആണൊരുത്തനായിരുന്നു; വിഎസിനെ അനുസ്മരിച്ച് ദീദി ദാമോദര്‍

സമരസപ്പെടാത്ത സമര വീര്യം; തലസ്ഥാനത്തെ അന്ത്യാഭിവാദ്യളോടെ ജന്മനാട്ടിലേക്ക്

IND vs ENG: നാലാം ടെസ്റ്റിൽ നിന്ന് സൂപ്പർ താരം പുറത്ത്, സ്ഥിരീകരിച്ച് ശുഭ്മാൻ ഗിൽ; ഇതോടെ പുറത്തായവരുടെ എണ്ണം മൂന്നായി!

പ്രായമൊരിക്കലും പോരാട്ടവീര്യത്തിന് തടസ്സമായിട്ടില്ല; വിഎസ് മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്വരമുയര്‍ത്തിയ നേതാവെന്ന് വിഡി സതീശന്‍

വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റുകള്‍ വില്‍പ്പനയ്ക്ക്; തട്ടിയത് 20 ലക്ഷം രൂപ, ഒടുവില്‍ സാന്ദ്ര പിടിയിലായി

IND vs ENG: “അവൻ സഹീർ ഖാൻ, ജസ്പ്രീത് ബുംറ എന്നിവരെ പോലെ”; ഇന്ത്യൻ യുവതാരത്തിന് പ്രത്യേക അഭിനന്ദനവുമായി അശ്വിൻ

സഖാവിനെ ഒരു നോക്ക് കാണാന്‍, പാത നിറഞ്ഞു ജനാവലി; 3 മണിക്കൂര്‍ പിന്നിട്ടിട്ടും നഗരപരിധി കഴിയാനാവാതെ വിലാപയാത്ര; അന്ത്യയാത്രയിലും വി എസ് ക്രൗഡ് പുള്ളര്‍

ഈ വർഷം പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ ലാഭം നേടിയ ചിത്രമായി 'ടൂറിസ്റ്റ് ഫാമിലി' ; പിന്നിലാക്കിയത് 'ഡ്രാഗണി'നെയും 'ഛാവ'യെയും!