'മാഡി, നിയന്ത്രണങ്ങളില്ലാതെ എന്നെ പറക്കാൻ പഠിപ്പിച്ചതിന് നന്ദി, അല്ലെങ്കിൽ ഈ സംവിധായിക അവളുടെ ജനനത്തിനു മുമ്പേ മരിച്ചുപോയേനെ; മാധവന് നന്ദി പറഞ്ഞ് സുധ കൊങ്കര

തമിഴകത്തെ സ്ത്രീ സംവിധായകരിലെ ശ്രദ്ധേയ താരമാണ് സുധ കൊങ്കര. 2010 ൽ .‘ദ്രോഹി’ എന്ന ചിത്രത്തിലൂടെയാണ് സുധ കൊങ്കര തമിഴിൽ അരങ്ങേറ്റം കുറിച്ചതെങ്കിലും സിനിമ വൻ പരാജയമായിരുന്നു. ‘ഇരുധി സുട്ര്’ എന്ന തന്റെ വിജയചിത്രത്തിന് പിന്നിലെ കഷ്ടപ്പാടുകളുടെയും കഠിനാധ്വാനത്തിന്റെയും കുറിച്ച് അധ്യാപകദിനത്തിൽ സുധ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മാധവൻ ഇല്ലായിരുന്നുവെങ്കിൽ തനിക്ക് ആ ചിത്രം ചെയ്യാൻ കഴിയുമായിരുന്നില്ല എന്നാണ് താരം പറയുന്നത്.

സുധ തന്റെ ആദ്യ ചിത്രമായ ദ്രോഹി ബോക്‌സ് ഓഫീസിൽ തകർന്ന ശേഷം ആറ് വർഷത്തോളം ഒരു സിനിമയും ചെയ്തിരുന്നില്ല. “മോശം എഴുത്ത്, മാന്യമായ സംവിധാനം, പക്ഷേ പോരാ. സിനിമയെക്കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് നാണക്കേട് തോന്നുന്നില്ല, പക്ഷേ ആ അവസരത്തിൽ മികച്ച പ്രകടനം നടത്താത്തതിൽ സ്വയം ലജ്ജിക്കുന്നു. മാധവൻ കാരണം സിനിമ ഉപേക്ഷിക്കാനുള്ള ആഗ്രഹത്തിന്റെ വക്കിൽ നിന്ന് എങ്ങനെ തിരിച്ചെത്തി എന്നതിനെകുറിച്ചാണ് സുധ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചത്.

‘ഈ സിനിമയുടെ യാത്ര ഓർക്കുകയാണ്… എന്റെ ആദ്യ സിനിമ ദ്രോഹി പരാജയപ്പെട്ടു. എഴുത്ത് മോശമായിരുന്നു, മാന്യമായി സംവിധാനം ചെയ്‌തു, പക്ഷേ പോരായിരുന്നു. ആ സിനിമയിൽ എനിക്ക് ലജ്ജയില്ല, പക്ഷേ ആ അവസരത്തിൽ മികച്ച പ്രകടനം നടത്താത്തതിൽ ഞാൻ ശരിക്കും ലജ്ജിക്കുന്നു. തീർച്ചയായും, എനിക്ക് സിനിമ വിടാൻ ആഗ്രഹമുണ്ടായിരുന്നു. മാഡി, ഞാൻ നിങ്ങളുടെ സ്ഥലത്ത് വന്ന് സിനിമയുടെ അന്നത്തെ പേരായ ZARA യുടെ നാല് വരികൾ വിവരിച്ച ദിവസം നിങ്ങൾ ഓർക്കുന്നുണ്ടോ? നിങ്ങൾ പറഞ്ഞു, എല്ലാം ഉപേക്ഷിച്ച് ഇത് ചെയ്യുക, ഇതാണ് നിങ്ങളുടെ കോളിംഗ് കാർഡ്. ഈ കാര്യങ്ങളെല്ലാം നിങ്ങൾ ഊന്നി പറഞ്ഞുകൊണ്ടേയിരുന്നു. നിങ്ങളിൽ നിന്ന് ലഭിച്ച ഊർജവുമായി ഞാൻ വീട്ടിലേക്ക് മടങ്ങി. ഏഴ് മാസമെടുത്ത് ഞാൻ അത് എഴുതി. അത് നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എന്നും ചെയ്യാമെന്നും പറഞ്ഞു…

അവിടെ നമ്മുടെ പോരാട്ടം തുടങ്ങി. പിന്തുണയ്ക്കാൻ ഒരു നിർമ്മാതാവോ ഇത് ചെയ്യാൻ ഒരു നടിയോ തയ്യാറായില്ല, നമ്മൾ ശരിക്കും ബുദ്ധിമുട്ടി. ആ നാല് വർഷത്തിനുള്ളിൽ ഞാൻ നിങ്ങളോട് പലതവണ പറഞ്ഞത് ഓർക്കുന്നു. നിങ്ങൾക്ക് ഒരു മികച്ച സംവിധായകനെ കണ്ടെത്തിക്കോളൂ, ഞാൻ ഈ കഥ നിങ്ങൾക്ക് തരാം. ഞാൻ നിങ്ങളുടെ വെള്ള ആനയാണ്. എനിക്ക് വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നു, കുറച്ച് മാസത്തേക്ക് പുറപ്പെടേണ്ടതുണ്ടായിരുന്നു, നിങ്ങൾ മുന്നോട്ട് പോകൂ എന്ന് ഞാൻ പറഞ്ഞു. എന്നാൽ ‘നിങ്ങൾ ഇത് ചെയ്യുന്നില്ലെങ്കിൽ, ഞാൻ ആരുമായും ഇത് ചെയ്യില്ല. ഈ സിനിമ നിങ്ങളാണ്.’ എന്ന് നിങ്ങൾ പറഞ്ഞു.

പിന്നെ തീർച്ചയായും എണ്ണമറ്റ അഭിപ്രായങ്ങളും വിമർശനങ്ങളുമായിരുന്നു ചുറ്റും. സിനിമയുടെ പേര് നെഗറ്റീവ് ആണ്, മാറ്റുക. ആദ്യ രംഗം അധാർമികമാണ്. ആളുകൾ ഒരിക്കലും കഥാപാത്രത്തെ ഇഷ്ടപ്പെടില്ല, അത് മാറ്റുക. വളരെയധികം മോശം ഡയലോഗുകൾ ഉണ്ട്, അവ ഒഴിവാക്കുക. ഒരു പ്രശസ്തയായ നടിയെ കൊണ്ടുവരിക. ഇത് ഹിന്ദിയിൽ വിജയിച്ചേക്കാം, പക്ഷേ തമിഴിൽ ഒരു ദുരന്തമാകും തുടങ്ങി നിരവധി അഭിപ്രായങ്ങൾ കേട്ടു.

‘നീ ഒരു ഇതിഹാസമാണ് ചെയ്യാൻ പോകുന്നത്, അത് ഒരിക്കലും മറക്കരുത്, നിങ്ങളുടെ മനസ് പറയുന്നതെല്ലാം ശരിയാണ്, ഞാൻ നിങ്ങളോടൊപ്പമുണ്ട്’ എന്ന് പറഞ്ഞത് നിങ്ങൾ മാത്രമാണ്! എന്റെ ആത്മാവിനെ വിൽക്കാനോ വിട്ടുവീഴ്ച ചെയ്യാനോ നിങ്ങൾ എന്നോട് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. നിങ്ങളെ പോലെ കൂടെ നിന്ന മറ്റൊരാൾ നമ്മളുടെ നിർമ്മാതാവ് ആയിരുന്നു.

ഇന്ന് മഴയത്ത് മദിയെയും പ്രഭുവിനെയും പ്രോത്സാഹിപ്പിക്കുന്ന പ്രേക്ഷകരെ കാണുമ്പോൾ എനിക്ക് പറയാനുള്ളത് ഇത്രമാത്രം. ‘മാഡി, എന്റെ സുഹൃത്തേ, നിയന്ത്രണങ്ങളില്ലാതെ പറക്കാൻ എന്നെ പഠിപ്പിച്ചതിന് നന്ദി. എന്നെ അനിയന്ത്രിതമായി പറക്കാൻ അനുവദിച്ചതിന് നന്ദി ശശി. ഒരു പരാജയപ്പെട്ട സംവിധായിക മാത്രമായിരുന്ന ഈ പെൺകുട്ടിയിൽ വിശ്വാസം അർപ്പിച്ചതിന് നന്ദി. അല്ലെങ്കിൽ ഈ സംവിധായിക അവളുടെ ജനനത്തിനു മുമ്പേ മരിച്ചുപോയേനെ’ സുധ പറഞ്ഞു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം