ശ്രീനാഥ് ഭാസി നന്നായി സംസാരിക്കുന്ന പയ്യന്‍, കെട്ടിപ്പിടിച്ച് പിരിഞ്ഞു; പ്രയാഗ മാര്‍ട്ടിന് സിനിമയിലെ ഭംഗിയില്ലെന്ന് ഓംപ്രകാശ്

നാര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്നതാണ് തന്റെ രീതിയെന്ന് കൊച്ചിയില്‍ ലഹരി കേസില്‍ അറസ്റ്റിലായ ഗുണ്ട നേതാവ് ഓം പ്രകാശ്. കൊച്ചിയിലെ ക്രൗണ്‍ പ്ലാസയിലെത്തിയത് സുഹൃത്തുക്കളെ കാണാന്‍ വേണ്ടി മാത്രം ആയിരുന്നെന്നും ഓം പ്രകാശ് പറഞ്ഞു. മയക്കുമരുന്നുമായി നാളിതുവരെ തനിക്ക് ഒരു ബന്ധവുമില്ലെന്നും ഓംപ്രകാശ് കൂട്ടിച്ചേര്‍ത്തു.

സിനിമതാരം ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഉള്‍പ്പെട്ട ലഹരി പാര്‍ട്ടിയ്ക്ക് നേതൃത്വം നല്‍കിയത് ഓം പ്രകാശ് ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ഓം പ്രകാശ്. സുഹൃത്തുക്കളെ കാണാനാണ് കൊച്ചിയിലെത്തിയത്. റൂമില്‍ പല സുഹൃത്തുക്കളുമെത്തി. എന്നാല്‍ പലരെയും തനിക്ക് പരിചയമുണ്ടായിരുന്നില്ലെന്നും ഓംപ്രകാശ് പറഞ്ഞു.

അക്കൂട്ടത്തിലാണ് ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനുമെത്തിയതെന്നും ഓംപ്രകാശ് അറിയിച്ചു. ഭാസിയെ പരിചയപ്പെട്ടു. നന്നായി സംസാരിക്കുന്ന പയ്യന്‍. ഷേക്ക് ഹാന്റ് നല്‍കി കെട്ടിപ്പിടിച്ചാണ് പിരിഞ്ഞത്. പെണ്‍കുട്ടി സിനിമതാരം പ്രയാഗ മാര്‍ട്ടിന്‍ ആണെന്ന് പിന്നീടാണ് തനിക്ക് മനസിലായത്. സിനിമയില്‍ കാണുന്ന ഭംഗി ഉണ്ടായിരുന്നില്ലെന്നും ഓംപ്രകാശ് കൂട്ടിച്ചേര്‍ത്തു.

തനിക്ക് ലഹരിയുമായി ഒരു ബന്ധവുമില്ല. കേസില്‍ തന്നെ ഫ്രെയിം ചെയ്തതാണ്. കഴിഞ്ഞ 15 ദിവസമായി ആന്റിബയോട്ടിക് കഴിക്കുന്നയാളാണ് താന്‍. തനിക്ക് ലഹരി ഉപയോഗിക്കാന്‍ കഴിയില്ല. തന്റെ റൂമില്‍ നിന്ന് ഒരു സിഗരറ്റ് കുറ്റി പോലും കണ്ടെത്തിയിട്ടില്ല. ഒരു ഒഴിഞ്ഞ കവര്‍ മാത്രമാണ് റൂമില്‍ നിന്ന് കണ്ടെത്തിയത്. എന്നാല്‍ അതും തന്റെ റൂമില്‍ നിന്ന് ആയിരുന്നില്ല.

രണ്ട് കേസുകള്‍ മാത്രമാണ് തനിക്കെതിരെ നിലവിലുള്ളത്. എല്ലാ ആഴ്ചയിലും തിരുവനന്തപുരത്ത് കമ്മീഷണര്‍ ഓഫീസില്‍ പോയി ഒപ്പിടാറുണ്ട്. വളരെ ശ്രദ്ധിച്ചാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. എന്നാല്‍ ഇപ്പോള്‍ ഒരിടത്തും സഞ്ചരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും ഓംപ്രകാശ് പറഞ്ഞു.

അതേസമയം കേസില്‍ ശ്രീനാഥ് ഭാസി മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ഗുണ്ടാനേതാവ് ഓം പ്രകാശുമായുള്ള ബന്ധത്തെ പറ്റിയും കൊച്ചിയില്‍ നടന്ന ഡിജെ പാര്‍ട്ടിയെക്കുറിച്ചും പൊലീസ് മൊഴിയെടുക്കും. കേസുമായി ബന്ധപ്പെട്ട് ഇന്നലെയാണ് സിനിമ താരങ്ങളായ പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.

ഓംപ്രകാശിനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പ്രയാഗ മാര്‍ട്ടിന്‍, ശ്രീനാഥ് ഭാസി എന്നിവരുടെ പേരുകളുള്ളത്. പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറിയില്‍ എത്തിയെന്നാണ് പൊലീസ് റിപ്പോര്‍ട്ടിലുളളത്. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തിരുന്നത്. ഇവര്‍ക്ക് പുറമേ സ്ത്രീകളടക്കം 20 ഓളം പേര്‍ ഓം പ്രകാശിന്റെ മുറിയില്‍ എത്തിയിട്ടുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി