ജീവിക്കുക ജീവിക്കാനനുവദിക്കുക, കേരളത്തില്‍ ആര്‍ക്കും ഡ്രസ് കോഡില്ല; ഹണി റോസിന്റെ പരാതിയില്‍ പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്

ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് നല്‍കിയ പരാതിയില്‍ പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്. സോഷ്യല്‍ മീഡിയ എന്ന വാക്കിന്റെ അര്‍ത്ഥം തോന്നിയതെല്ലാം എഴുതിവെക്കാനുള്ള മീഡിയ എന്നല്ലെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. കേരളത്തില്‍ ആര്‍ക്കും ഡ്രസ് കോഡില്ലെന്നും പണ്ഡിറ്റ് അഭിപ്രായപ്പെട്ടു.

താന്‍ മനസ്സിലാക്കിയിടത്തോളം ഈ വിഷയത്തില്‍ മൂന്നാളുകളാണുള്ളത്. പ്രമുഖ നടി, പ്രമുഖ കോടീശ്വരന്‍ പിന്നെ കമന്റ്‌സിടുന്നയാളുകള്‍. കമന്റ്‌സിടുന്നവരോട് എനിക്ക് പറയാനുള്ളത് സോഷ്യല്‍ മീഡിയ എന്ന വാക്കിന്റെ അര്‍ഥം തോന്നിയതെല്ലാം എഴുതിവെക്കാനുള്ള മീഡിയ എന്നല്ല. നമ്മുടെ അഭിപ്രായം മാന്യമായി പറയാമെന്നും സന്തോഷ് അഭിപ്രായപ്പെട്ടു.

ചില സാഹചര്യങ്ങളില്‍ നമ്മളെ കുറിച്ചോ കുടുംബത്തെ കുറിച്ചോ മോശം പ്രവൃത്തിയുണ്ടായാല്‍ തിരിച്ചും മോശം പറയേണ്ടി വരും. ഒരു പരിധി വിട്ടാല്‍ ഏതൊരാളും റിയാക്ട് ചെയ്യും. പക്ഷേ അതുപോലെയല്ല ഒരു നടിയുടെ വസ്ത്രം കണ്ടിട്ടോ നടന്മാരോടുള്ള ആരാധനയുടെ ഭാഗമായോ ഒരാള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തുന്നതെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു.

പ്രമുഖ കോടീശ്വരന്‍ ഒരു തമാശയെന്ന രീതിയില്‍ ദ്വയാര്‍ഥപരമാര്‍ശം നടത്തുകയും അദ്ദേഹത്തിന്റെ കൂട്ടുകാരും അതേ മാനസികാവസ്ഥയിലുള്ളവരും അത് രസകരമായി കാണുകയും ചെയ്തു. എല്ലാവര്‍ക്കും അത് തമാശയായി തോന്നണമെന്നില്ല. ജീവിക്കുക ജീവിക്കാനനുവദിക്കുക എന്നതുപ്രകാരം തമാശ കേള്‍ക്കുന്നയാള്‍ക്ക് അത് തമാശയായി തോന്നുന്നില്ലെങ്കില്‍ അത് അവിടെ വെച്ചുനിര്‍ത്തണമെന്നും സന്തോഷ് അഭിപ്രായപ്പെട്ടു.

കേരളസംസ്ഥാനത്ത് പ്രത്യേക ഡ്രസ് കോഡ് ഒന്നുമില്ല. നിയമം അനുശാസിക്കുന്ന ഏത് വസ്ത്രമിട്ടും അവര്‍ക്ക് പുറത്തുപോവാം. നിങ്ങള്‍ക്ക് കാണാം കാണാതിരിക്കാം. അത് അവരെ ബാധിക്കുന്ന വിഷയമല്ല. ഒരു കാര്യം മനസ്സിലാക്കണം. ഇനിയാര്‍ക്കും ഇതുപോലുള്ള പ്രശ്നം ഉണ്ടാകരുത് എന്നതാണ് ഈ പരാതിയിലൂടെ ഹണി റോസ് ഉദ്ദേശിച്ചതെന്നും പണ്ഡിറ്റ് വ്യക്തമാക്കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ