"സ്വർഗ്ഗത്തിൽ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്ന, യുക്തിക്ക് നിരക്കാത്ത വിപുലമായ തത്ത്വചിന്തകൾ ഇനി ഇവിടെ പ്രവർത്തിക്കില്ല"; സനാതനധർമ്മ വിവാദത്തിൽ പ്രതികരിച്ച് നടി രചന നാരായണൻകുട്ടി

സനാതന ധർമ്മ പരാമർശവിവാദത്തിൽ പ്രതികരണവുമായി നടി രചന നാരായണൻകുട്ടി. സനാതന ധർമ്മം പാടെ ഉന്മൂലനം ചെയ്യാൻ പറ്റുന്ന ഒന്നാണോ എന്നാണ് നടി ചോദിക്കുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് നടിയുടെ പ്രതികരണം.

സ്വർഗ്ഗത്തിൽ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്ന തത്ത്വചിന്തകളും, . യുക്തിക്ക് നിരക്കാത്ത വിപുലമായ തത്ത്വചിന്തകളും ഇനി ഇവിടെ പ്രവർത്തിക്കാൻ പോകുന്നില്ലെന്ന് രചന കുറിച്ചു. എല്ലാത്തിനും പ്രായോഗികമായ പരിഹാരങ്ങൾ ജനം ആഗ്രഹിക്കുന്നു. നമ്മൾ കണ്ടിട്ടില്ലാത്ത മറ്റൊരിടത്ത്, ഒരു പരിഹാരം ഉണ്ട് എന്നത് മനുഷ്യന് താല്പര്യമില്ലാത്ത കാലമെത്തി. അതുകൊണ്ടു തന്നെ, “ഞാൻ-എന്ത്-പറയുന്നു-അത് -നിങ്ങൾ-വിശ്വസിക്കണം-അല്ലെങ്കിൽ-നിങ്ങൾ-മരിക്കും” എന്ന പഴയ നയം ഇവിടെ പ്രവർത്തിക്കാൻ പോകുന്നില്ല. എന്നും കുറിപ്പിൽ പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

സനാതന ധർമ്മം!
പാടെ ഉന്മൂലനം ചെയ്യാൻ പറ്റുന്ന ഒന്നാണോ ഇത്‌ ?
മനുഷ്യരാശിയുടെ ചരിത്രത്തിൽ ആദ്യമായി, മനുഷ്യബുദ്ധി മുമ്പെങ്ങുമില്ലാത്തവിധം പൂവണിഞ്ഞുകൊണ്ടിരിക്കുകയാണ്. കാലങ്ങളായി നിലനിന്നിരുന്ന, മറ്റെല്ലാവർക്കും വേണ്ടി ചിന്തിക്കുന്ന “ഒരു ഗ്രാമത്തിലെ ആ ഒരു മനുഷ്യൻ” എന്നത് എപ്പോഴേ മാറി(ചില കൂപമണ്ഡൂകങ്ങൾ ഒഴികെ). എല്ലാവരും അവരവരുടെ വഴികളിൽ ചിന്തിക്കാൻ പ്രാപ്‌തരായി.
സ്വർഗ്ഗത്തിൽ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്ന തത്ത്വചിന്തകൾ ഇനി ഇവിടെ പ്രവർത്തിക്കാൻ പോകുന്നില്ല. യുക്തിക്ക് നിരക്കാത്ത വിപുലമായ തത്ത്വചിന്തകൾ ഇനി ഇവിടെ പ്രവർത്തിക്കാൻ പോകുന്നില്ല. എല്ലാത്തിനും പ്രായോഗികമായ പരിഹാരങ്ങൾ ജനം ആഗ്രഹിക്കുന്നു. നമ്മൾ കണ്ടിട്ടില്ലാത്ത മറ്റൊരിടത്ത്, ഒരു പരിഹാരം ഉണ്ട് എന്നത് മനുഷ്യന് താല്പര്യമില്ലാത്ത കാലമെത്തി. അതുകൊണ്ടു തന്നെ, “ഞാൻ-എന്ത്-പറയുന്നു-അത് -നിങ്ങൾ-വിശ്വസിക്കണം-അല്ലെങ്കിൽ-നിങ്ങൾ-മരിക്കും” എന്ന പഴയ നയം ഇവിടെ പ്രവർത്തിക്കാൻ പോകുന്നില്ല.
അതിനാൽ, സനാതന ധർമ്മം ഉന്മൂലനം ചെയ്യാൻ അല്ല , ഒന്നുകൂടെ ഉറപ്പിച്ചും തറപ്പിച്ചും അവതരിപ്പിക്കാനുള്ള ഉചിതമായ സമയം ആണ് ഇത് ! കാരണം, സനാതന ധർമ്മത്തിന്റെ സ്വഭാവം എന്നത് തന്നെ “നിങ്ങളിൽ ചോദ്യങ്ങൾ ഉന്നയിപ്പിക്കുക” എന്നതാണ്, നിങ്ങൾക്ക് മുൻകൂട്ടി തയ്യാറാക്കിയ ഉത്തരങ്ങൾ നൽകാനല്ല – മറിച്ചു, ചോദ്യങ്ങൾ ഉന്നയിക്കാനാണ് അത് ശീലിപ്പിക്കുന്നത്, എല്ലാ ഉറവിടവും കണ്ടെത്തുന്ന തരത്തിൽ ചോദ്യം ചെയ്യലിനെ ആഴത്തിലാക്കുവാനാണ് അത് കാണിച്ചു തരുന്നത്!
സനാതന ധർമ്മം വളരെ subjective ആയ ഒന്നാണ്. അവിടെ, ഇതാണ് “നമ്മുടെ” വഴി എന്നൊന്നില്ല. “നമ്മുക്ക്‌” അങ്ങനെ പ്രത്യേകിച്ചൊരു വഴിയൊന്നും ഇല്ലന്നെ! “എന്താണോ ഉള്ളത്‌ അത്” – അതാണ് സനാതനം! നമ്മൾ ചെയ്തത് ഇത്ര മാത്രമാണ് – ജീവിതത്തെ ഇതുപോലെ ക്രമീകരിക്കുകയാണെങ്കിൽ, അത് ഒരു വ്യക്തിക്കും ഒരു വലിയ സമൂഹത്തിനും ഏറ്റവും മികച്ചതായി ഭവിക്കും എന്നു കണ്ടെത്തി. അത്രയേ ഉള്ളൂ. എന്നാൽ “this is it” എന്നു നമ്മൾ പറയുന്നേയില്ല കാരണം ചോദ്യങ്ങൾ ദിനംപ്രതി കൂടിക്കൊണ്ടിരിക്കും, കൂടിക്കൊണ്ടേയിരിക്കണം! ചോദ്യങ്ങൾ ചോദിക്കുമ്പോഴാണ് ഉള്ളിലുള്ള………..(പൂരിപ്പിക്കുന്നില്ല)
NB : ഒരു ചോദ്യവും തെറ്റല്ല, ചില ഉത്തരങ്ങൾ മാത്രമേ തെറ്റാകൂ!
സ്നേഹം

Rachana Narayanankutty ”

Latest Stories

'റിസർവ് ഓപ്പണറായി ഗിൽ, സഞ്ജു അഞ്ചാം നമ്പറിൽ?'; ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമിനെ കുറിച്ച് ചോദ്യങ്ങളുമായി ആകാശ് ചോപ്ര

'ആര്‍എസ്എസ് പേറുന്നത് വെറുപ്പിന്‍റേയും വര്‍ഗീയതയുടേയും കലാപങ്ങളുടേയും വിഴുപ്പുഭാരം'; സ്വാതന്ത്ര്യ ദിനത്തിലെ പ്രസംഗത്തിൽ ആർഎസ്എസിനെ പുകഴ്ത്തിയ പ്രധാനമന്ത്രിയെ വിമർശിച്ച് മുഖ്യമന്ത്രി

“അദ്ദേഹം പട്ടിയിറച്ചി കഴിച്ചിട്ടുണ്ടെന്ന് തോന്നുന്നു, കുറേ നേരമായി കുരയ്ക്കുന്നു”; അഫ്രീദിയുടെ വായടപ്പിച്ച് ഇർഫാൻ പത്താൻ

പാകിസ്ഥാനിൽ മിന്നല്‍ പ്രളയം; 243 പേര്‍ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

നടിയെ ആക്രമിച്ച കേസ്; സത്യം ഉടൻ പുറത്ത് വരണമെന്ന് ശ്വേത മേനോൻ

സമാധാന കരാറായില്ല; 3 മണിക്കൂർ നീണ്ട ട്രംപ്-പുടിൻ കൂടിക്കാഴ്ച അവസാനിച്ചു, അമേരിക്ക ഇന്ത്യയ്ക്ക് മേൽ ചുമത്തിയ അധിക തീരുവ ഉപേക്ഷിച്ചേക്കുമെന്ന് സൂചന

'അമ്മ' സംഘടനയിൽ പോസിറ്റീവായ മാറ്റം; ഇറങ്ങിപ്പോകേണ്ടി വന്ന അതിജീവിതയോട് മാപ്പ് പറഞ്ഞ് തിരിച്ചുകൊണ്ടുവരണം': ദീദി ദാമോദരൻ

'മുഹമ്മദ് അലി ജിന്ന, കോൺഗ്രസ്, മൗണ്ട് ബാറ്റൺ'; വിഭജനത്തിൻ്റെ കുറ്റവാളികൾ മൂന്ന് പേരാണെന്ന് കുട്ടികൾക്കായുള്ള എൻസിഇആർടി സ്പെഷ്യൽ മൊഡ്യൂൾ

തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം

"എല്ലാ ഗ്രൗണ്ടിൽ നിന്നും എനിക്ക് ഒരു കാമുകിയെ കിട്ടുമെന്ന് ധോണി കരുതി"; രസകരമായ സംഭവം വെളിപ്പെടുത്തി ശ്രീശാന്ത്