പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

രാജ്യം മുഴുവന്‍ ഒരു തെന്നിന്ത്യന്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസിനായി ഇത്രയേറെ ആകാംക്ഷയോടെ കാത്തിരിക്കുക ചരിത്രത്തില്‍ ഇതാദ്യമായിരിക്കും. അത്രയേറെ വലിയ ഒരു വിജയമായിരുന്നു പുഷ്പ എന്ന സുകുമാര്‍ ചിത്രം നേടിയത്. പുഷ്പ 2 ദ റൂള്‍ റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സോഷ്യല്‍ മീഡിയകളില്‍ കാട്ടുതീയായി പടര്‍ന്ന് ചിത്രത്തിന്റെ ട്രെയിലര്‍.

ഡിസംബര്‍ 5ന് ആണ് ചിത്രം തീയറ്ററുകളിലേക്കെത്തുക. പാട്‌നയിലെ ഗാന്ധി മൈതാനത്തില്‍ വൈകിട്ട് 5ന് നടന്ന ചടങ്ങില്‍ ട്രെയിലര്‍ പുറത്തുവിടുകയായിരുന്നു. ട്രെയിലര്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ പുഷ്പ 2 ട്രെയിലര്‍ തന്നെയാണ് സോഷ്യല്‍ മീഡിയ ഭരിക്കുന്നതും. ആദ്യ ഭാഗത്തില്‍ ബാക്കിയാക്കിയ പുഷ്പയുടെയും ബന്‍വര്‍ സിംഗ് ശിഖാവത്തിന്റെയും സംഘര്‍ഷങ്ങളും രണ്ടാം ഭാഗത്തിലാണ്.

മലയാളത്തിന്റെ പ്രിയ നടന്‍ ഫഹദ് ഫാസിലിന്റെ ശിഖാവത്ത് ഐപിഎസിനെയും കേരളക്കര ഉള്‍പ്പെടെ കാത്തിരിക്കുകയാണ്. ഇ ഫോര്‍ എന്റെര്‍ടെയ്ന്‍മെന്റ്‌സ് ആണ് ചിത്രം കേരളത്തിന് റിലീസിനെത്തിക്കുക. ഡിസംബര്‍ 5 മുതല്‍ കേരളത്തിലെ തീയേറ്ററുകള്‍ 24 മണിക്കൂറും പ്രദര്‍ശമുണ്ടാകുമെന്ന് ഇ ഫോര്‍ എന്റെര്‍ടെയ്ന്‍മെന്റ്‌സ് അറിയിക്കുന്നു.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി