'സൂപ്പർ സ്റ്റാർ ആകേണ്ടിയിരുന്ന നടനാണ്, ഇത്രയും റേഞ്ചുള്ള ഒരു നടനില്ലെന്ന് മമ്മൂട്ടി വരെ പറഞ്ഞു, പക്ഷെ പുള്ളിക്ക് ഒരു അബദ്ധം പറ്റി': ബൈജു അമ്പലക്കര

സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിലെത്തിയ റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച് കൊണ്ട് സിനിമയിൽ ചുവടുവച്ച താരമാണ് സായ് കുമാർ. പിന്നീട് മോ​ഹൻലാൽ, മമ്മൂട്ടി സിനിമകളിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന വില്ലനായും മറ്റും നിരവധി സിനിമകളിൽ തിളങ്ങി.

മമ്മൂട്ടി, മോഹൻലാലിൽ എന്നിവരെപോലെ സൂപ്പർ താരമായി മാറേണ്ടിയിരുന്ന നടനായിരുന്നു സായ് കുമാർ എന്ന് പറയുകയാണ് നിർമാതാവ് ബൈജു അമ്പലക്കര. മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ റാംജി റാവു സ്‌പീക്കിങ് എന്ന് സിനിമയെക്കുറിച്ചും സായ് കുമാറിനെക്കുറിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അയാൾ ഒരു കലാകാരനാണ്, വലിയൊരു കലാകാരന്റെ മകൻ കൂടിയാണ്. മോഹൻലാലിനൊക്കെ ഒപ്പമെത്തേണ്ട നടനായിരുന്നു. ഇത്രയും റേഞ്ചുള്ള ഒരു നടൻ എന്ന് മമ്മൂക്ക വരെ എന്നോട് പറഞ്ഞിട്ടുണ്ട്. ശരീരം നല്ല രീതിയിൽ നോക്കി, നല്ല സംവിധായകരുടെ സിനിമകളിൽ അഭിനയിച്ചിരുന്നെങ്കിൽ സൂപ്പർ സ്റ്റാർ ആയേനെ’

‘ഡയലോഗ് ഒന്ന് ചുമ്മാ പറഞ്ഞു കൊടുത്താൽ മതി, അതു കഴിഞ്ഞ് പുള്ളി പെർഫോം ചെയ്യുന്ന കണ്ടാൽ നമ്മൾ തന്നെ അത്ഭുതപ്പെട്ടു പോകും. ഇത് എവിടെ നിന്ന് വരുന്നു എന്നതാണ്. അത്രയും റേഞ്ചുള്ള ഒരു നടനാണ് .പുള്ളിക്ക് പറ്റിയ അബദ്ധം എന്തെന്നാൽ അദ്ദേഹത്തിന്റെ ശരീരം നോക്കിയില്ല, നല്ല സംവിധായകരുടെ സിനിമകളിൽ കഥാപാത്രം നോക്കാതെ പോയി അഭിനയിച്ചു. അതോടെ ആ രീതിയങ്ങ് മാറി’

‘വാരിവലിച്ച് കുറെ സിനിമകൾ ചെയ്തതാണ് അദ്ദേഹത്തിന് പറ്റിപ്പോയത്. അത് കൺട്രോൾ ചെയ്യാൻ ആളില്ലാതെ പോയി. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ജയറാം ഇവരൊക്കെ വളരെ നോക്കിക്കണ്ടാണ് സിനിമകൾ ചെയ്തത്. അങ്ങനെ കുറെ സിനിമകൾ ചെയ്ത് കഴിഞ്ഞപ്പോൾ പിന്നെ വില്ലൻ കളിക്കേണ്ടി വന്നു. നായക പരിവേഷം മാറി. ശരീരപ്രകൃതി മാറി, ആഹാരത്തിൽ ഒന്നും പുള്ളിക്ക് നിയന്ത്രണം ഉണ്ടായിരുന്നില്ല’ ബൈജു അമ്പലക്കര പറഞ്ഞു.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു