അച്ഛന്റെ ലെഗസി പിന്തുടര്‍ന്ന് അവന്‍; സസ്‌പെന്‍സ് പൊളിച്ച് പൃഥ്വിരാജ്, അവസാന ക്യാരക്ടര്‍ പോസ്റ്ററും പുറത്തുവിട്ടു

എമ്പുരാന്‍ സിനിമയുടെ അവസാന ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് പൃഥ്വിരാജ് സുകുമാരന്‍. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ പോസ്റ്ററാണ് സംവിധായകന്‍ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ ലൂസിഫറിലും എമ്പുരാനിലും കണ്ട സ്റ്റീഫന്‍ നെടുമ്പള്ളിയല്ല ഒടുവില്‍ പുറത്തുവിട്ട ക്യാരക്ടര്‍ പോസ്റ്ററിലുള്ളത്.

ചിത്രത്തില്‍ അതിഥി വേഷത്തിലെത്തിയ താരത്തിന്റെ പോസ്റ്റര്‍ മാത്രം നേരത്തെ പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ചെറുപ്പകാലം അവതരിപ്പിച്ച പ്രണവ് മോഹന്‍ലാലിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ ഒന്നാമന്‍, കുഞ്ഞാലി മരയ്ക്കാര്‍ തുടങ്ങിയ ചിത്രങ്ങളിലും പ്രണവ് അച്ഛന്റെ ചെറുപ്പകാലം അവതരിപ്പിച്ചിരുന്നു.

ചിത്രത്തില്‍ ബോംബെ അധോലോകത്ത് എത്തിപ്പെടുന്ന സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ചെറുപ്പകാലമാണ് പ്രണവ് അവതരിപ്പിച്ചിരിക്കുന്നത്. പൃഥ്വിരാജ് പങ്കുവച്ച ക്യാരക്ടര്‍ പോസ്റ്റര്‍ ഇതോടകം വൈറലായിട്ടുണ്ട്. നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. ഇത് പ്രണവ് ആയിരുന്നോ ലാലേട്ടന്റെ എഐ ആയിരുന്നെന്നാണ് തീയറ്ററില്‍ കണ്ടപ്പോള്‍ തോന്നിയതെന്നും ഒരു ആരാധകന്‍ കമന്റ് ചെയ്തിട്ടുണ്ട്.

എല്‍ ത്രീയില്‍ പ്രണവ് മോഹന്‍ലാല്‍ പ്രധാന കഥാപാത്രമാകുമെന്നാണ് ചില ആരാധകരുടെ വിലയിരുത്തലുകള്‍. അതേസമയം സിനിമ റീ എഡിറ്റ് ചെയ്യാനുള്ള തീരുമാനം എടുത്തത് ആരുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നല്ലെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു. തെറ്റുകള്‍ തിരുത്തുക എന്നത് തങ്ങളുടെ ചുമതല ആണെന്നും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും ആന്റണി വ്യക്തമാക്കി.

Latest Stories

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം