ആ സിനിമയ്ക്ക് ശേഷം ആളുകൾ എന്റെയടുത്ത് നിന്ന് മാജിക് പ്രതീക്ഷിക്കുകയാണ്, എനിക്ക് ആ കാര്യം ഒളിച്ചുവയ്‌ക്കേണ്ട കാര്യമില്ല : ഫഹദ് ഫാസിൽ

തെന്നിന്ത്യ മുഴുവന്‍ ആഘോഷിച്ച പുഷ്പയുടെ രണ്ടാം ഭാഗം ‘പുഷ്പ: ദ റൂള്‍’ തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുകയാണ്. അല്ലു അർജുനും രശ്മിക മന്ദാനയെയും കൂടാതെ ചിത്രത്തിൽ വില്ലനായി എത്തിയ ഫഹദ് ഫാസിലിനേയും സിനിമ പ്രേമികൾ ഇരുകയ്യും നെറ്റി സ്വീകരിച്ചിരുന്നു. എന്നാൽ ചിത്രത്തെക്കുറിച്ച് ഫഹദ് പറഞ്ഞ വാക്കുകളാണ് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്. തന്റെ കരിയറില്‍ ഈ ചിത്രം കാര്യമായൊന്നും ചെയ്തില്ലെന്നാണ് അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ താരം പറയുന്നത്.

പുഷ്പ: ദി റൈസ് എന്ന ചിത്രം ഒരു ഇന്ത്യൻ താരമാകാൻ സഹായിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് ഫഹദ് ഫാസിൽ മറുപടി നൽകിയത്. ചിത്രം തന്നെ കാര്യമായി സഹായിച്ചിട്ടില്ല എന്നാണ് ഫഹദ് വ്യക്തമാക്കിയത്. മലയാള സിനിമാ മേഖലയ്ക്കാണ് താൻ മുൻഗണ നൽകുന്നതെന്നും ഫഹദ് പറഞ്ഞു.

എനിക്കായി പുഷ്പ ഒന്നും ചെയ്തതായി ഞാൻ കരുതുന്നില്ല. അത് ഞാൻ സുകുമാർ സാറിനോട് പറഞ്ഞിട്ടുണ്ട്. എനിക്കത് മറച്ചു വെക്കേണ്ട കാര്യമില്ല. ഞാൻ അക്കാര്യത്തിൽ സത്യസന്ധനായിരിക്കണം. പുഷ്പയ്ക്ക് ശേഷം ആളുകൾ എന്നിൽ നിന്ന് മാജിക് പ്രതീക്ഷിക്കുകയാണ്. സുകുമാർ സാറിനോടുള്ള സഹകരണവും സ്നേഹവുമാണ് അത്. എനിക്ക് വേണ്ടത് മലയാള സിനിമയിലുണ്ട് എന്നാണ് ഫഹദ് പറഞ്ഞത്.

അതേസമയം, പുഷ്പ 2വിൻ്റെ അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്. അല്ലു അർജുനെ കൂടാതെ രശ്മിക മന്ദാനയും ചിത്രത്തിൽ നായികയാകുന്നു. പുഷ്പ 2: ദി റൂൾ ഒരു അതിഥി വേഷത്തിൽ സാമന്ത റൂത്ത് പ്രഭുവും എത്തിയേക്കാം. സഞ്ജയ് ദത്തും ചിത്രത്തിൽ ഒരു പ്രത്യേക വേഷത്തിൽ എത്താൻ സാധ്യതയുണ്ട്.

അല്ലു അര്‍ജുന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി കൊടുത്ത പുഷ്പരാജ് എന്ന കഥപാത്രത്തിന്റെ രണ്ടാംവരവ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാണുന്നത്. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 15ന് ആണ് റിലീസ് ചെയ്യുക.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ