കാറപകടം; കച്ചാ ബദാം പാട്ടുകാരന്‍ ആശുപത്രിയില്‍

കച്ചാ ബദാം ഫെയിം ഭൂപന്‍ ഭട്യാകര്‍ കാറപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. അടുത്തിടെ വാങ്ങിയ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഓടിക്കാന്‍ പഠിക്കുന്നതിനിടെയാണ് സംഭവം.നെഞ്ചിന് പരിക്കേറ്റ അദ്ദേഹം ഇപ്പോള്‍ സൂരി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്.

കച്ചാം ബദാം എന്ന പാട്ട് ഹിറ്റായതോടെയാണ് ഭൂപന്‍ ശ്രദ്ധിക്കപ്പെടുന്നത്. ബദാം വില്‍പനയ്ക്ക് ആളുകളെ ആകര്‍ഷിക്കാന്‍ പാടിയൊരു പാട്ട് ആരോ ഷൂട്ട് ചെയ്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ വൈറലാവുകയായിരുന്നു. പിന്നീട് സെലിബ്രിറ്റികള്‍ വരെ കച്ചാ ബദാമിനു ചുവടുവച്ചു. ഗാനം റീമിക്‌സ് ചെയ്തു പുറത്തിറങ്ങിയപ്പോള്‍ 50 മില്യണ്‍ കാഴ്ചക്കാരാണ് പാട്ട് കണ്ടത്.

പശ്ചിമ ബംഗാളിലെ കുറല്‍ജുരി ഗ്രാമത്തില്‍ നിന്നുള്ളയാളാണ് ഭൂപന്‍. ഭാര്യയും മൂന്നു മക്കളും അടങ്ങുന്നതാണ് ഭൂപന്റെ കുടുംബം. നിലക്കടല വിറ്റാണ് ഉപജീവനം നടത്തുന്നത്. ദിവസവും മൂന്നോ നാലോ കിലോ കടല വില്‍ക്കുന്നു. അങ്ങനെ 200-250 രൂപ വരെ കടല വില്‍പനയില്‍ നിന്നും ലഭിക്കാറുണ്ട്. എന്നാല്‍ പാട്ടു വൈറലായതോടെ ഭൂപന്റെ ജീവിതം മാറിമറിഞ്ഞു. പശ്ചിമബംഗാള്‍ പൊലീസ് ഈയിടെ ഇദ്ദേഹത്തെ ആദരിച്ചിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ