തൊട്ടതെല്ലാം ഹിറ്റുകൾ; മലയാളികളുടെ ഹൃദയം തൊട്ട 'എസ്പിവി' മാജിക്ക്!

നിത്യഹരിത ഗാനങ്ങൾ കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ സംഗീത സംവിധായകൻ എസ്.പി വെങ്കടേഷ് ഇനി ഓർമകളിൽ മാത്രം… ‘സംഗീത രാജൻ’ എന്നറിയപ്പെടുന്ന തെന്നിന്ത്യൻ സംഗീത സംവിധായകനായ എസ്.പി.വെങ്കിടേഷ് മലയാളികൾക്ക് പ്രിയപ്പെട്ട ഒട്ടനവധി ഹിറ്റ് ഗാനങ്ങളും ആവേശം കൊള്ളിക്കുന്ന പശ്ചാത്തല സംഗീതവും സമ്മാനിച്ചിട്ടുണ്ട്. ജോണി വാക്കറിലെ ‘ശാന്തമീ രാത്രിയിൽ…’, സ്പടികത്തിലെ ‘ഏഴിമല പൂഞ്ചോല…’, പൈതൃകത്തിലെ ‘വാൽക്കണ്ണെഴുതിയ..’ തുടങ്ങിയ ഗാനങ്ങളെല്ലാം മനസ്സിൽ മായാതെ നിൽക്കുന്ന എസ്.പി. വെങ്കിടേഷ് ഹിറ്റുകളിൽ ചിലതു മാത്രമാണ്..

1955 മാർച്ച് 5ന് തമിഴ്നാട്ടിലാണ് എസ്.പി.വെങ്കിടേഷ് ജനിച്ചത്. മാൻഡലിൻ വാദകനായിരുന്ന പിതാവ് പഴനിയുടെ ശിക്ഷണത്തിൽ മൂന്ന് വയസ് മുതൽ മാൻഡലിൻ വായിക്കാൻ പഠിച്ച വെങ്കിടേഷ് ഗിറ്റാറിലും ബാഞ്ചോയിലും തന്റെ കഴിവ് തെളിയിച്ചു. ആദ്യകാലങ്ങളിൽ സംഗീത സംവിധായകരായ രവീന്ദ്രൻ, എ.ടി. ഉമ്മർ തുടങ്ങിയവരുടെ സംഗീത സഹായിയായാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. 1968 മുതൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിലെ നിരവധി ചിത്രങ്ങളുടെ ഓർക്കസ്ട്രയിലും എസ്.പി.വി ഉണ്ടായിരുന്നു. ഓർക്കസ്ട്രയിലുള്ള അപാരമായ മികവ് അങ്ങനെയാണ് അദ്ദേഹം നേടിയത്.

1971-ൽ സംഗീത സംവിധായകനായ വിജയഭാസ്കറിനൊപ്പം ഗിറ്റാർ വായിച്ചായിരുന്നു സിനിമയിൽ തുടക്കം. 1975-ൽ കന്നട സിനിമയിൽ അസിസ്റ്റൻ്റ് മ്യൂസിക് ഡയറക്ടറായി ചുവടുറപ്പിച്ചു. 1981-ൽ പ്രേമയുദ്ധ എന്ന തെലുങ്ക് ചിത്രത്തിലൂടെ അദ്ദേഹം സ്വതന്ത്ര സംഗീത സംവിധായകനായി. 1983-ലാണ് മലയാള സിനിമയിൽ സജീവമാകുന്നത്. എന്നാൽ അതിനു മുൻപേ തന്നെ മലയാളവുമായി അദ്ദേഹത്തിന് അടുപ്പമുണ്ടായിരുന്നു.
കണ്ണൂർ രാജൻ, ദേവരാജൻ മാസ്റ്റർ, ബാബുരാജ്, എം.കെ.അർജുനൻ മാസ്റ്റർ, ദക്ഷിണാമൂർത്തി സ്വാമി, രാഘവൻ മാസ്റ്റർ എന്നിവർക്കൊപ്പം പ്രവർത്തിച്ചിരുന്ന അദ്ദേഹം മാൻഡലിൻ വായിച്ചും അസിസ്റ്റൻറ് മ്യൂസിക് ഡയറക്ടറായും ഓർക്കസ്ട്രകനായും ഇവർക്കൊപ്പം ഏറെ നാൾ പ്രവർത്തിച്ചിരുന്നു.

1986-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ടി.പി.ബാലഗോപാലൻ എം.എ എന്ന സിനിമയിൽ എ.ടി.ഉമ്മറിൻ്റെ അസിസ്റ്റൻ്റായി പ്രവർത്തിച്ച് അദ്ദേഹം സിനിമയ്ക്കായി പശ്ചാത്തല സംഗീതമൊരുക്കി. പിന്നീട് മലയാള സിനിമയിൽ സ്വതന്ത്ര സംഗീത സംവിധായകനായി. 1986-ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിൻ്റെ മകൻ എന്ന സിനിമയ്ക്ക് പശ്ചാത്തല സംഗീതവും സംഗീതവും നൽകിക്കൊണ്ടാണ് മലയാള സിനിമയിൽ അദ്ദേഹത്തിന്റെ തുടക്കം. സിനിമ പോലെതന്നെ അതിലെ സംഗീതവും വലിയ തോതിൽ പ്രേക്ഷക പ്രീതി നേടിയതോടെ പിന്നീട് അദ്ദേഹത്തിന്റെ ഗാനങ്ങൾ മലയാളത്തിൽ ഒരു തരംഗമായി മാറുന്ന കാഴ്ചയാണ് കണ്ടത്.

എസ്പിവി സൂപ്പർഹിറ്റ് ഗാനങ്ങൾ ഒരുക്കിയ സിനിമകളിൽ വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കൻമാർ, ഇന്ദ്രജാലം, നാടോടി, മാന്ത്രികം, തുടർക്കഥ, ദൗത്യം, ധ്രുവം, മഹായാനം, കൗരവർ, ജോണിവാക്കർ, ദേശാനടക്കിളികൾ കരയാറില്ല, കിലുക്കം, ദേവാസുരം, വാത്സല്യം, കാബൂളിവാല, പൈതൃകം, സൈന്യം, മിന്നാരം, കാശ്മീരം, സ്ഫടികം, മാന്നാർ മത്തായി സ്പീക്കിങ് തുടങ്ങി ഒട്ടേറെ ചിത്രങ്ങൾക്ക് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കി. മലയാളത്തിൽ ഏകദേശം 150 ഓളം ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്.

1985-2000 കാലയളവിൽ മലയാള ചലച്ചിത്ര രംഗത്ത് സജീവ സാന്നിധ്യമായിരുന്നു എസ്പിവി. മലയാള സിനിമയിൽ നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹം സൃഷ്ടിച്ചു. എസ്.പി.വി ഈണമിട്ട മലയാള ചലച്ചിത്ര ഗാനങ്ങളിൽ ഏറെ ഗാനങ്ങളും ആലപിച്ചത് കെ.എസ് ചിത്രയാണ് എന്ന പ്രത്യേകതയും കൂടിയുണ്ട്. മലയാളത്തിൽ ഇതുവരെ 150 ചിത്രങ്ങൾക്ക് ഈണം പകർന്ന എസ്.പി.വി മലയാളം കൂടാതെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും ഒരു കാലഘട്ടത്തിൽ സജീവ സാന്നിധ്യമായിരുന്നു. 1999 ൽ ഇതു മുടിവിതില്ലൈ എന്ന തമിഴ് സിനിമയ്ക്ക് വേണ്ടി ഒൻപത് ഗാനങ്ങളാണ് ഒറ്റ ദിവസം ചിട്ടപ്പെടുത്തിയത്. 1993-ൽ പൈതൃകം, ജനം എന്നീ സിനിമകളിലെ സംഗീതസംവിധാനത്തിന് കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം തേടിയെത്തി. വെള്ളേപ്പം എന്ന ചിത്രത്തിനാണ് അദ്ദേഹം അവസാനം സംഗീതമൊരുക്കിയത്.

Latest Stories

മുന്‍ കരസേന മേധാവി നരവനെയുടെ പുസ്തക പരാമര്‍ശം, രാഹുല്‍ ഗാന്ധിയ്ക്ക് ഉന്നയിക്കാനുള്ള അനുമതി നിഷേധിച്ചു; പ്രതിഷേധിച്ച ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസടക്കം 8 പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

അവധിക്കാല ബെഞ്ചിന്റെ അടിയന്തര പരിഗണനയ്ക്ക് നാല് കേസുകള്‍ ലിസ്റ്റ് ചെയ്യിച്ചു, ഹര്‍ജിക്കാരന് 40,000 രൂപ പിഴയിട്ടത് റദ്ദാക്കില്ലെന്ന് ഹൈക്കോടതി; നടപടി ദുരുദ്ദേശപരം

ആര്‍ആര്‍ടിഎസുമായി സര്‍ക്കാര്‍ മുന്നോട്ട്; ഉത്തരവിറക്കി ഗതാഗത വകുപ്പ്; ചെലവ് കണക്കാക്കിയത് 1,92,780 കോടി

സറണ്ടര്‍ മോദി മുദ്രാവാക്യവുമായി പാര്‍ലമെന്റില്‍ പ്രതിപക്ഷം; അമേരിക്കയുമായുള്ള വ്യാപാര കരാര്‍ ഇന്ത്യയ്ക്ക് നിര്‍ണായകമെന്ന് നരേന്ദ്ര മോദി; അമേരിക്കയ്ക്ക് കീഴടങ്ങിയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പ്രതിഷേധം

യൂസര്‍ ഡാറ്റ ഉപയോഗിച്ച് കളിക്കാന്‍ അനുവദിക്കില്ല, പൗരന്മാരുടെ സ്വകാര്യത അവകാശങ്ങള്‍ ലംഘിക്കാന്‍ അനുവദിക്കില്ല; ഇന്ത്യന്‍ ഭരണഘടന ഉറപ്പാക്കുന്ന നിയമങ്ങള്‍ പാലിക്കാന്‍ പറ്റില്ലെങ്കില്‍ രാജ്യം വിട്ടുപോണമെന്ന് വാട്‌സാപ്പിനോട് സുപ്രീം കോടതി

പ്രതിപക്ഷ എംഎല്‍എമാര്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ വടി കൊണ്ട് അടിച്ചുവെന്ന ആരോപണവുമായി മുഖ്യമന്ത്രി; സ്പീക്കറുടെ മുഖംമറച്ച് അന്ധനെപോലെയാക്കുന്നത് ശരിയാണോ എന്ന് എ എന്‍ ഷംസീര്‍

ഗുരുവായൂർ ക്ഷേത്ര ദർശനം സുഗമമാക്കുന്നതിനായി ഇനി ഫെയ്സ് ആപ്പും; ടോക്കൺ നമ്പർ അനുസരിച്ച് ഭക്തർക്ക് ദർശനം നടത്താം

ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധം, ഡയസിന് മുകളിലേയ്ക്ക് ചാടിക്കയറാൻ ശ്രമിച്ച് പ്രതിപക്ഷ എംഎൽഎമാർ; സംഘർഷം

തീരുവ 25ൽ നിന്ന് 18 ശതമാനമായി കുറച്ച് ട്രംപ്; ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ തീരുവ ഇന്ത്യയ്ക്ക്; ട്രംപിന് നന്ദി പറഞ്ഞ് നരേന്ദ്ര മോദി

സഞ്ജു ബെഞ്ചിൽ തന്നെ, ബിസിസിഐ ഒരുപാട് അവസരങ്ങൾ അവന് കൊടുത്തു കഴിഞ്ഞു: സുനിൽ ഗവാസ്കർ