ഇമ്മന്‍ പബ്ലിസിറ്റിക്ക് വേണ്ടി ശിവകാര്‍ത്തികേയനെ ഇരയാക്കുന്നു, അയാള്‍ക്ക് മക്കളോട് പോലും സ്‌നേഹമില്ല.. ശിവയോട് മാപ്പ് ചോദിക്കുന്നു; ഡി. ഇമ്മന്റെ ആദ്യ ഭാര്യ

നടന്‍ ശിവകാര്‍ത്തികേയനെതിരെ ഗുരുതര ആരോപണങ്ങളുമായി സംഗീതസംവിധായകന്‍ ഡി. ഇമ്മന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തന്നെ ശിവകാര്‍ത്തികേയന്‍ വഞ്ചിച്ചു എന്നായിരുന്നു ഡി. ഇമ്മന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഈ ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇമ്മന്റെ ആദ്യ ഭാര്യ മോണിക്ക റിച്ചാര്‍ഡ്.

ഇമ്മന്‍ ശിവകാര്‍ത്തികേയനെ ഇരയാക്കുകയാണ്. പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇങ്ങനെ പലതും പറയുന്നത് എന്നാണ് മോണിക്ക പറയുന്നത്. തന്നെ ഭീഷണിപ്പെടുത്തിയാണ് ഇമ്മന്‍ ഡിവോഴ്‌സ് വാങ്ങിയത്. ജീവനാംശം തന്നിട്ടില്ല. പണം വേണോ മക്കള്‍ വേണോ എന്ന് ചോദിച്ചപ്പോള്‍ മക്കള്‍ മതിയെന്ന് താന്‍ പറയുകയായിരുന്നു എന്നാണ് പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മോണിക്ക വെളിപ്പെടുത്തിയിരിക്കുന്നത്.

2021ല്‍ ആണ് ഇമ്മനും മോണിക്കയും വിവാഹമോചിതരായത്. ബ്ലെസിക്ക കാത്തി, വെറോനിക്ക ദൊറോത്തി എന്നിങ്ങനെ രണ്ട് മക്കളാണ് ഇരുവര്‍ക്കും. ഇരുവരും അമ്മയ്‌ക്കൊപ്പമാണ് താമസം. വിവാഹമോചിതനായി തൊട്ടടുത്ത വര്‍ഷം ഇമ്മന്‍ വീണ്ടും വിവാഹിതനായി. അന്തരിച്ച കോളിവുഡ് കലാസംവിധായകന്‍ ഉബാല്‍ദിന്റെ മകള്‍ അമേലിയ ആണ് ഇമ്മന്റെ രണ്ടാം ഭാര്യ.

”ശിവകാര്‍ത്തികേയന്‍ ഞങ്ങളുടെ കുടുംബ സുഹൃത്താണ്. അദ്ദേഹം മാന്യനായ വ്യക്തിയാണ്. അദ്ദേഹവും ഇമ്മനും നല്ല സുഹൃത്തുക്കളായിരുന്നു. ഞങ്ങളുടെ കുടുംബത്തോട് അദ്ദേഹത്തിന് കരുതലുണ്ടായിരുന്നു. ഞങ്ങളുടെ മക്കള്‍ക്കും അദ്ദേഹത്തെ ഇഷ്ടമാണ്. അതുകൊണ്ടാണ് ഞാനും ഇമ്മനും പിരിയരുത് എന്നാവശ്യപ്പെട്ട് അദ്ദേഹം ഞങ്ങളുടെ അടുക്കലേക്കു വന്നത്.”

”അദ്ദേഹം ഞങ്ങളെ ഒരുമിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ന്യായത്തിനൊപ്പമാണ് ശിവ നിന്നത്. 2 വര്‍ഷം മുമ്പ് ഇമ്മന്‍ ഞാനുമായുള്ള ബന്ധം അവസാനിപ്പിച്ചു. വിവാഹമോചനത്തിന് എനിക്ക് സമ്മതമായിരുന്നില്ല. എന്നെ ഭീഷണിപ്പെടുത്തിയാണ് അദ്ദേഹം അത് നേടിയെടുത്തത്. എനിക്ക് ജീവനാംശം തന്നിട്ടില്ല. പണം വേണോ മക്കളെ വേണോ എന്നു ചോദിച്ചപ്പോള്‍ മക്കള്‍ എന്നാണ് ഞാന്‍ പറഞ്ഞത്. മറ്റൊന്നും ഇല്ലാതെയാണ് ഞാന്‍ അവിടെ നിന്നും ഇറങ്ങി വന്നത്.”

”ഇമ്മന് മക്കളോടു സ്നേഹമില്ല. അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം നോക്കൂ, മക്കളുടെ കൂടെയുള്ള ഒരു ഫോട്ടോ പോലുമില്ല. കുട്ടികളെ കാണേണ്ട എന്നാണ് പറഞ്ഞത്. ഇപ്പോള്‍ അദ്ദേഹത്തിന് അവസരങ്ങളില്ല. അതിനാല്‍ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇതൊക്കെ പറയുന്നത്. തന്റെ വാക്കുകള്‍ ശിവകാര്‍ത്തികേയന്റെ കരിയറിനേയും ജീവിതത്തേയും എങ്ങനെയാണ് ബാധിക്കുക എന്ന് അദ്ദേഹത്തിന് അറിയില്ല. 12 വര്‍ഷം അയാള്‍ക്ക് വേണ്ടി ജീവിതം നശിപ്പിച്ചുവെന്ന കുറ്റബോധം എനിക്കുണ്ട്.”

”ഇമ്മന് സംസാരിക്കാന്‍ പ്രോജക്ടുകളില്ല. ഇപ്പോഴത്തെ ജീവിതത്തില്‍ സന്തുഷ്ടനെങ്കില്‍ എന്തിനാണ് പഴയത് പറയുന്നത്. പാവം ശിവകാര്‍ത്തികേയനെ ഇരയാക്കിയതാണ്. നല്ലത് മാത്രം ആഗ്രഹിച്ച അദ്ദേഹത്തിനു കിട്ടിയത് നാണക്കേടാണ്. അതിനു ഞാന്‍ മാപ്പ് ചോദിക്കുന്നു. ഞാന്‍ എന്റെ മക്കളുടെ ഭാവിയെ കുറിച്ച് മാത്രമാണ് ഇപ്പോള്‍ ആലോചിക്കുന്നത്” എന്നാണ് മോണിക്ക പറയുന്നത്.

Latest Stories

'ഉടൻ വിവാഹം കഴിക്കേണ്ടി വരും'; സ്വകാര്യ വിശേഷങ്ങളുമായി റായ്ബറേലിയാകെ നിറഞ്ഞ് രാഹുൽ ഗാന്ധി

വടകര യുഡിഎഫിന്റെ ജീര്‍ണ്ണ സംസ്‌കാരത്തിന്റെ മുഖം തുറന്നുകാട്ടുന്നു; വര്‍ഗീയ സ്ത്രീവിരുദ്ധ പ്രചരണങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയരണമെന്ന് സിപിഎം സെക്രട്ടേറിയറ്റ്

2024 ടി20 ലോകകപ്പ്: ഇവരെ ഭയക്കണം, ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു, തിരിച്ചുവരവ് നടത്തി സൂപ്പര്‍ താരം

കിഫ്ബിയെ പൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍; ഭരണ പരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ക്രിമിനൽ പശ്ചാത്തലത്തിലാകാം ചെയ്യുന്നത്, അതിന് ജാമ്യം കിട്ടുമല്ലോ; അശ്വന്ത് കോക്കിനെതിരെ ഭീഷണിയുമായി സിയാദ് കോക്കർ

'മുസ്ലീം കുട്ടികള്‍ക്ക് മാത്രം പഠന സഹായം'; മലബാര്‍ ഗ്രൂപ്പിനെതിരെ വ്യാജപ്രചാരണം; താക്കീതുമായി മുംബൈ ഹൈക്കോടതി; സമൂഹമാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം

ടൊവിനോയുമായുള്ള തര്‍ക്കത്തിനിടെ വിവാദ സിനിമ ഓണ്‍ലൈനില്‍ എത്തി! കുറിപ്പുമായി സനല്‍കുമാര്‍ ശശിധരന്‍

ഈ സീസണിൽ എന്നെ ഞെട്ടിച്ച ടീം അവന്മാരാണ്, ഇത്രയും ദുരന്തമാകുമെന്ന് കരുതിയില്ല; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

ടി20 ലോകകപ്പ് 2024: ടീം തിരഞ്ഞെടുപ്പില്‍ അനിഷ്ടം, ഇന്ത്യന്‍ സൂപ്പര്‍ താരം വിരമിക്കാനൊരുങ്ങുന്നു

മൂന്നാം തവണയും മോദിയുടെ പോരാട്ടം വാരാണസിയില്‍; ഹാട്രിക് ലക്ഷ്യത്തില്‍ പത്രിക സമര്‍പ്പിച്ച് നരേന്ദ്ര മോദി