ഗായകന്‍ അര്‍മാന്‍ മാലിക് വിവാഹിതനായി

ബോളിവുഡ് ഗായകന്‍ അര്‍മാന്‍ മാലിക് വിവാഹിതനായി. ബന്ധുക്കള്‍ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങില്‍ വച്ചാണ് പ്രണയിനി ആഷ്‌ന ഷ്രോഫിനെ അര്‍മാന്‍ ജീവിതസഖിയാക്കിയത്. തന്റെ വിവാഹത്തെ കുറിച്ച് ഇതുവരെ അര്‍മാന്‍ സൂചനകള്‍ നല്‍കിയിരുന്നില്ല. അതിനാല്‍ ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും വിവാഹവാര്‍ത്ത അത്ഭുതമായി.

വിവാഹത്തിന്റെ ചിത്രങ്ങള്‍ അര്‍മാനും ആഷ്നയും പങ്കുവച്ചിട്ടുണ്ട്. നീയാണെന്റെ വീട് എന്ന ക്യാപ്ഷനോടെയാണ് അര്‍മാന്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇരുവര്‍ക്കും അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്. 2023 ഓഗസ്റ്റില്‍ അര്‍മാന്റെയും ആഷ്നയുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.

ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇരുവരും ഷെയര്‍ ചെയ്യാറുണ്ട്. വജാ തും ഹോ, ബുട്ട ബൊമ്മ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച അര്‍മാന്‍ മാലിക് എഡ് ഷീറനോടൊപ്പം കൊളാബറേറ്റ് ചെയ്തിട്ടുണ്ട്. ഫാഷന്‍, ബ്യൂട്ടി ബ്ലോഗറും യൂട്യൂബറുമാണ് ആഷ്ന. 2023ല്‍ കോസ്മോപോളിറ്റന്‍ ലക്ഷ്വറി ഫാഷന്‍ ഇന്‍ഫ്ളുവന്‍സറായി ആഷ്ന തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Latest Stories

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം