ഓസ്‌കര്‍ സ്വര്‍ണം കൊണ്ടുണ്ടാക്കിയതാണെന്ന് കരുതി, അമ്മ അത് തുണിയില്‍ പൊതിഞ്ഞാണ് സൂക്ഷിച്ചിരുന്നത്: എആര്‍ റഹ്‌മാന്‍

തനിക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ ഒന്നും അലമാരയില്‍ സൂക്ഷിക്കാന്‍ തന്റെ അമ്മ സമ്മതിക്കാറില്ലായിരുന്നുവെന്ന് എആര്‍ റഹ്‌മാന്‍. രണ്ട് ഓസ്‌കര്‍, രണ്ട് ഗ്രാമി, ഒരു ബാഫ്റ്റ, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ എആര്‍ റഹ്‌മാന് ലഭിച്ചിട്ടുണ്ട്. ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ തുണിയില്‍ പൊതിഞ്ഞാണ് അമ്മ സൂക്ഷിച്ചിരുന്നത് എന്നാണ് താരം ഇപ്പോള്‍ തുറന്നുപറഞ്ഞിരിക്കുന്നത്.

ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ എല്ലാം സ്വര്‍ണം കൊണ്ടുണ്ടാക്കിയതാണെന്ന് കരുതി അവ തുണിയില്‍ പൊതിഞ്ഞാണ് അമ്മ ദുബായിലെ വസതിയില്‍ സൂക്ഷിച്ചിരുന്നത്. അമ്മയുടെ മരണ ശേഷമാണ് അവ പുറത്തെടുത്ത് ദുബായ് ഫിര്‍ദൗസ് സ്റ്റുഡിയോയില്‍ കൊണ്ട് വച്ചത് എന്നാണ് റഹ്‌മാന്‍ പറയുന്നത്.

2020ല്‍ ആണ് റഹ്‌മാന്റെ അമ്മ കരീന ബീഗത്തിന്റെ വിയോഗം. തന്റെ ആദ്യ സ്റ്റുഡിയോയുടെ നിര്‍മാണത്തിന് പ്രതിസന്ധി നേരിട്ടപ്പോള്‍ അമ്മ ആഭരങ്ങള്‍ നല്‍കിയെന്നും അവ പണയം വച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്നും റഹ്‌മാന്‍ പറഞ്ഞു. അമ്മയോട് തീരാ കടപ്പാടുണ്ടെന്നും റഹ്‌മാന്‍ ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

സ്ലംഡോഗ് മില്യണയര്‍ ചിത്രത്തിലെ ജയ് ഹോ എന്ന ട്രാക്കിന് രണ്ട് ഓസ്‌കര്‍ പുരസ്‌കാരങ്ങളും, രണ്ട് ഗ്രാമി, ഒരു ബാഫ്റ്റ, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ റഹ്‌മാന് ലഭിച്ചിരുന്നു. കൂടാതെ ആറ് ദേശീയ അവാര്‍ഡുകളും 32ല്‍ അധികം ഫിലിംഫെയര്‍ അവാര്‍ഡുകളും റഹ്‌മാന് ലഭിച്ചിട്ടുണ്ട്.

Latest Stories

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍