ഇവന്‍ എന്നേക്കൂടെ കരയിക്കുമല്ലോ ഈശ്വരാ..; റിസപ്ഷന്‍ വേദിയില്‍ കണ്ണീരടക്കാനാവാതെ ആദിത്യ, കമന്റടിച്ച് അഞ്ജു

ആദിത്യ പരമേശ്വരനൊപ്പം പുതുജീവിതം ആരംഭിച്ചിരിക്കുകയാണ് ഗായിക അഞ്ജു ജോസഫ്. ശനിയാഴ്ചയാണ് അഞ്ജുവും ആദിത്യയും വിവാഹിതരായത്. ആലപ്പുഴ രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ അഞ്ജു പങ്കുവെച്ചിരുന്നു. ഭാവിയിലെ തന്റെ പ്രതീക്ഷയും സ്വപ്‌നവും എന്ന ക്യാപ്ഷനോടെ ആയിരുന്നു ചിത്രങ്ങള്‍ പങ്കുവച്ചത്.

ഇതിന് പിന്നാലെ വിവാഹ റിസ്പഷന്റെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. റിസപ്ഷന്‍ വേദിയില്‍ അഞ്ജുവിനൊപ്പം പാട്ട് പാടുന്ന ആദിത്യന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറല്‍. അമ്പിളി എന്ന സിനിമയിലെ ‘എന്റെ നെഞ്ചാകെ നീയല്ലേ…’ എന്ന ഗാനമാണ് അഞ്ജുവും ആദിത്യയും ചേര്‍ന്ന് ആലപിച്ചത്.

എന്നാല്‍ പാട്ടിന്റെ ഇടയില്‍ വികാരാധീനനായ ആദിത്യ വിതുമ്പുകയായിരുന്നു. ഇതോടെ ഭര്‍ത്താവിനെ ആശ്വസിപ്പിച്ച അഞ്ജു തുടര്‍ന്ന് പാടാന്‍ പ്രോത്സാഹിപ്പിച്ചു. ഇതിനിടെ ഇവന്‍ എന്നേക്കൂടെ കരയിക്കുമല്ലോ ഈശ്വരാ എന്ന കമന്റും താരം പാസാക്കി. അതേസമയം, വിവാഹം സ്വകാര്യ ചടങ്ങായി നടത്താനാണ് ആഗ്രഹിച്ചതെന്നും അതുകൊണ്ടാണ് മാധ്യമങ്ങളെ അറിയിക്കാതിരുന്നതെന്നുമാണ് അഞ്ജു പ്രതികരിച്ചത്.

പ്രണയവിവാഹമാണോ എന്നതിനെ കുറിച്ചും തങ്ങള്‍ പരിചയപ്പെട്ടതിനെ കുറിച്ചും ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അത് സ്വകാര്യമായി വയ്ക്കാനാണ് താല്പര്യമെന്നുമാണ് ഇരുവരും പ്രതികരിച്ചത്. പിന്നീട് ഒരു അവസരത്തില്‍ അക്കാര്യം പറയാമെന്നുമാണ് ഇരുവരും പറഞ്ഞത്.

Latest Stories

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍