പുലര്‍ച്ചെ 3.33ന് റെക്കോര്‍ഡിങ്, ഇതിന് ക്രിയേറ്റിവിറ്റി എന്ന് പറയുന്നതിന്റെ യുക്തി മനസിലായിട്ടില്ല..; എആര്‍ റഹ്‌മാനെ വിമര്‍ശിച്ച് ഗായകന്‍

സംഗീതസംവിധായകന്‍ എആര്‍ റഹ്‌മാനെതിരെ ഗായകന്‍ അഭിജിത് ഭട്ടാചാര്യ. ക്രിയേറ്റിവിറ്റി എന്ന് പറഞ്ഞ് പുലര്‍ച്ചെ റെക്കോര്‍ഡ് ചെയ്യാന്‍ പറയുന്നതിന്റെ യുക്തി തനിക്ക് മനസിലായിട്ടില്ല എന്നാണ് അഭിജിത് ഭട്ടാചാര്യ പറയുന്നത്. ഇരുവരും ഒരു ഗാനത്തില്‍ മാത്രമാണ് ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുള്ളത്. ഇതിന്റെ അനുഭവമാണ് അഭിജിത്ത് ഭട്ടാചാര്യ പങ്കുവച്ചത്.

റഹ്‌മാന് സാധാരണ പകല്‍ സമയങ്ങളില്‍ ജോലി ചെയ്യുന്ന രീതിയില്ല. എന്നാല്‍ താന്‍ ചിട്ടയോടെ ജോലി ചെയ്യുന്ന ആളാണ്. ക്രിയേറ്റിവിറ്റിയുടെ പേരില്‍ പുലര്‍ച്ചെ റെക്കോഡ് ചെയ്യാന്‍ പറയുന്നതിന്റെ യുക്തി മനസിലാകുന്നില്ല. പ്രമുഖ കമ്പോസര്‍മാരായ ആനന്ദ്-മിലിന്ദ്, ജതിന്‍-ലളിത്, അനു മാലിക്ക് എന്നിവര്‍ തന്നെ തുടര്‍ച്ചയായി വിളിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് റഹ്‌മാനെ കാണാന്‍ ചെന്നത്.

അദ്ദേഹത്തെ കാണാനായി ഹോട്ടലില്‍ കാത്തുനിന്നു. കുറേ സമയത്തിന് ശേഷം ഇനി കാത്തുനില്‍ക്കാനാവില്ലെന്ന് തീരുമാനിച്ചു. പിറ്റേ ദിവസം രാവിലെ റെക്കോഡ് ചെയ്യാമെന്ന് കരുതി. എന്നാല്‍ പുലര്‍ച്ചെ 2 മണിക്ക് വിളിച്ച് സ്റ്റുഡിയോയിലേക്ക് വരാന്‍ പറഞ്ഞു. താന്‍ ഉറങ്ങുകയാണെന്ന് മറുപടി നല്‍കി.

രാവിലെ സ്റ്റുഡിയോയിലേക്ക് പോയപ്പോള്‍ അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. സാധാരണ സമയങ്ങളില്‍ ജോലി ചെയ്യുന്ന രീതി അവര്‍ക്കില്ല. ഞാന്‍ ചിട്ടയോടെ ജോലി ചെയ്യുന്ന ആളാണ്. ക്രിയേറ്റിവിറ്റിയുടെ പേരില്‍ നിങ്ങള്‍ പുലര്‍ച്ചെ 3.33ന് റെക്കോഡ് ചെയ്യണമെന്ന് പറയുന്നത് എനിക്ക് മനസിലാകുന്നില്ല എന്നാണ് ഒരു അഭിമുഖത്തില്‍ അഭിജിത്ത് ഭട്ടാചാര്യ പറയുന്നത്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ