ദി കുങ്ഫു മാസ്റ്റര്‍-മലയാള സിനിമ ഇതുവരെ കാണാത്ത ആക്ഷന്‍ പൂരം: റിവ്യൂ

കല്യാണി കെ.എസ്‌

പ്രതികാരത്തിന്റെ കഥയാണ് എബ്രിഡ് ഷൈന്റെ ദി കുങ്ഫു മാസ്റ്റര്‍. വിങ് ചുന്‍ കുങ് ഫു എന്ന ചൈനീസ് മാര്‍ഷ്യല്‍ ആര്‍ട്‌സ് വളരെ റിയലിസ്റ്റിക്കായി അവതരിപ്പിച്ചിരിക്കുന്ന ചിത്രം മലയാളി പ്രേക്ഷകര്‍ക്ക് നവ്യാനുഭവമാകും. ഹിമാലയന്‍ താഴ്‌വരകളില്‍ ചിത്രീകരിച്ചിരിക്കുന്ന കഥയെ ഒരു മികച്ച സിനിമാറ്റിക് എക്‌സ്പീരിയന്‍സ് ആക്കുന്നതില്‍ സംവിധായകന്‍ എബ്രിഡ് ഷൈന്‍ വിജയിച്ചു എന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

മലയാള സിനിമയില്‍ ആദ്യമായാണ് ഒരു ഫുള്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് ചിത്രം എത്തുന്നത്. ആദ്യ പകുതിയില്‍ കുടുംബ ബന്ധങ്ങളുടെ തീവ്രത പറയുന്ന ചിത്രം രണ്ടാം പകുതിയില്‍ പ്രതികാര താണ്ഡവമാകുമെന്ന സൂചന നല്‍കുന്നുണ്ട്. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന സംഘട്ടനരംഗങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്.

ഋതു, ഋഷി എന്നീ പ്രധാന കഥാപാത്രങ്ങളായെത്തിയ നീതാ പിള്ളയും ജിജി സ്‌കറിയയും തങ്ങളുടെ റോളുകള്‍ ഭംഗിയാക്കിയിട്ടുണ്ട്. നായകന്‍ ജിജി സ്‌കറിയ പുതുമുഖ താരമാണെങ്കിലും ചൈനീസ് മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ പ്രാവീണ്യമുള്ള ജിജി സ്‌കറിയെ തന്നെ കാസ്റ്റ് ചെയ്തത് ചിത്രത്തിന് റിയലിസ്റ്റിക് ടച്ച് നല്‍കുന്നുണ്ട്.

ബ്രൂസ് ലീ, ജാക്കി ചാന്‍ സിനിമാ മാതൃകയില്‍ മലയാളത്തില്‍ ചിത്രമൊരുക്കിയ എബ്രിഡ് ഷൈന്റെ ധൈര്യം അഭിനന്ദനാര്‍ഹമാണ്. മലയാള സിനിമയില്‍ അടുത്തു കണ്ട ആക്ഷന്‍ സിനിമകളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് കുങ്ഫു മാസ്റ്റര്‍. നിലവാരം പുലര്‍ത്തുന്ന സംഘട്ടനങ്ങള്‍ ചിത്രത്തെ മികച്ചൊരു ആക്ഷന്‍ സിനിമയാക്കുന്നു.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍