ഉള്ളു പൊള്ളിക്കുന്ന ഭാരത സര്‍ക്കസ്; ഇത് കേരളം കാണേണ്ട ചിത്രം

ലക്ഷ്മണന്‍ കാണി എന്ന ആദിവാസി യുവാവ് ഒരു സിനിമയിലെ കഥാപാത്രം മാത്രമല്ല, അയാള്‍ ജാതി ചിന്ത വെച്ചു പുലര്‍ത്തുന്ന സമൂഹത്തിലെ ഇരയാണ്. മനസില്‍ ഒന്നും പുറത്തു മറ്റൊന്നും കാണിച്ചു അധികാര കേന്ദ്രങ്ങളില്‍ ഇരിക്കുന്ന ഒരു വിഭാഗത്തെ തുറന്നു കാണിക്കുകയാണ് ഭാരത സര്‍ക്കസ് എന്ന സിനിമ. ബിനു പപ്പു, എം.എ നിഷാദ് എന്നിവര്‍ പ്രകടനം കൊണ്ട് ഞെട്ടിച്ച സിനിമ.

ഒരു പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തുന്ന ലക്ഷ്മണന്‍ കാണി എന്ന ആദിവാസി യുവാവില്‍ ആണ് കഥ തുടങ്ങുന്നത്. അയാള്‍ക്ക് നീതി കിട്ടും എന്ന് നമ്മള്‍ കരുതുന്ന ഇടത്താണ് അപ്പുറത്ത് ജാതിയില്‍ മേല്‍ക്കൈ ഉണ്ടെന്ന് സമൂഹം കല്പിക്കുന്നവര്‍ കടന്നുവരുന്നത്. ഇവിടെ നീതിദേവത കണ്ണടക്കുകയാണ്.

സിനിമയിലേക്ക് വരുമ്പോള്‍ ബിനു പപ്പു തന്റെ കഥാപാത്രം മികച്ചതാക്കിയിരുന്നു. സൗദി വെള്ളക്ക എന്ന ചിത്രത്തിന് ശേഷം അദ്ദേഹത്തിന്റെ മികച്ചൊരു വേഷം. എന്നാല്‍ എം.എ നിഷാദ് ഒരു മികച്ച നടനായി മാറുന്നത് നമുക്ക് ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കും. ടു മെന്‍ എന്ന ചിത്രത്തിലെ അബൂക്കക്ക് ശേഷം മറ്റൊരു ഉജ്വല പ്രകടനം. ഈ ചിത്രത്തോടെ മലയാളത്തിലെ മികച്ച നടന്മാരുടെ പട്ടികയില്‍ എം.എ നിഷാദ് ഉണ്ടാകും.

സോഹന്‍ സീനുലാല്‍ ഒരു സംവിധായാകന്‍ എന്ന നിലയില്‍ തന്റെ ചുമതലയോട് നീതി പുലര്‍ത്തിയിരുന്നു. മുഹാദ് വെമ്പായത്തിന്റെ തിരക്കഥയും നന്നായി. അനൂപ് എന്ന കഥാപാത്രമായി ഷൈന്‍ ടോം ചാക്കോയും തിളങ്ങി. ബിജിബാലിന്റെ സംഗീതവും മധു ബാലകൃഷ്ണന്‍ പാടിയ ഒരു ഗാനവും മനോഹരമാണ്. ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, മേഘ തോമസ്, ആരാധ്യ ആന്‍, സുനില്‍ സുഖദ, സരിത കുക്കു, അഭിജ, കലാഭവന്‍ പ്രജോദ്, ജയകൃഷ്ണന്‍, അനു നായര്‍, ജോളി ചിറയത്ത്, ലാലി, ദിവ്യ എം നായര്‍, നിയ തുടങ്ങിയവര്‍ അഭിനയിക്കുന്നു. ആരും കഥാപാത്രങ്ങളെ മോശമാക്കിയിട്ടില്ല.
മികച്ച ഒരു തീയ്യേറ്റര്‍ എക്‌സ്പീരിന്‍സ് തന്നെയാണ് ഭാരത സര്‍ക്കസ്.

Latest Stories

മെസ്സിയുടെ കാലത്ത് ഫുട്ബോൾ കാണുക എന്നത് ഭാഗ്യമാണ്: രമേശ് ചെന്നിത്തല

മെസ്സിക്ക് റെഡ് കാർഡ് കൊടുക്കണമായിരുന്നു, റഫറി മനഃപൂർവം അത് വേണ്ടെന്ന് വെച്ചു; സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച

അൽഫോൻസോ ഡേവീസും പ്രതീക്ഷയുടെ കളിക്കളങ്ങളും; അഭയാർത്ഥി ക്യാമ്പിൽ നിന്ന് ലോക ഫുട്ബോളിന്റെ നെറുകയിലേക്ക്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്, കോഴിക്കോട് ഓറഞ്ച് അലർട്ട് തുടരുന്നു

'യുഡിഎഫ്‌ സര്‍ക്കാർ ബിജെപിയുടെ പാതയിൽ, ഇ പി ജയരാജനെതിരെ കേസ് എടുക്കാനുള്ള നീക്കം രാഷ്‌ട്രീയ പ്രേരിതം'; വിമർശിച്ച് എം വി ഗോവിന്ദൻ

എംഎസ്‌സി എൽസ അപകടം; കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമെന്ന് കെഎസ്ഇബി

'പിഎം ശ്രീ പദ്ധതി കഴിഞ്ഞ ഗവണ്‍മെന്റ് ആരോരുമറിയാതെ ഒപ്പിട്ടതാണ്, ആദ്യം ഉപസമിതി വിഷയം പഠിക്കട്ടെ'; രമേശ് ചെന്നിത്തല

'വീട്ടിൽ പോവണ്ടേ ചേട്ടാ... കണ്ടക്ടറോട് കൈകൂപ്പി വിദ്യാർത്ഥി, നടക്കില്ലെന്ന് പ്രൈവറ്റ് ബസ് കണ്ടക്ടർ'; സംഭവം വടക്കാഞ്ചേരിയില്‍, പരാതി നൽകി എസ്എഫ്ഐ

'നമ്മളാണ് ഇൻസ്റ്റഗ്രാമിലെ ഫേമസ് കപ്പിൾ' എന്ന് മോദിയോട് മെലോണി; വീണ്ടും ട്രെന്റായി 'മെലോഡി'