മീരബായി ചാനുവിന്റെ ജീവിതകഥ വെള്ളിത്തിരയിലേക്ക്

ടോക്കിയോ ഒളിമ്പിക്‌സില്‍ ഭാരോദ്വഹനത്തില്‍ വെള്ളിമെഡല്‍ നേടി അഭിമാനമായി മാറിയ മീരബായി ചാനുവിന്റെ ജീവിതകഥ വെള്ളിത്തിരയിലേക്ക്. മണിപ്പൂരി ഭാഷയിലാണ് ഈ ചിത്രം നിര്‍മിക്കുന്നത്.
സ്യൂതി ഫിലിംസുമായി ഇതുസംബന്ധിച്ച ധാരണ പത്രം ചാനുവിന്റെ ടീം ഒപ്പുവെച്ചു. പ്രൊഡക്ഷന്‍ കമ്പനി ചെയര്‍പേഴ്‌സണും പ്രശസ്ത നാടകകൃത്തുമായ എം.എം. മനോബിയാണ് ഇക്കാര്യം അറിയിച്ചത്.

ഈസ്റ്റ് ഇംഫാല്‍ ജില്ലയിലെ നോങ്‌പോക് ഗ്രാമത്തിലുള്ള ചാനുവിന്റെ വീട്ടില്‍ വെച്ചാണ് ധാരണാപത്രം ഒപുവെച്ചത്.

ഇംഗ്ലീഷിലേക്കും വിവിധ ഇന്ത്യന്‍ ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റം നടത്തും. ചാനുവിനോട് സാദൃശ്യമുള്ള അതേ പ്രായത്തിലുള്ള ഒരു പെണ്‍കുട്ടിയെ തേടുകയാണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍. അഭിനേത്രിയെ നിശ്ചയിച്ച് കഴിഞ്ഞ ശേഷം ചാനുവിന്റെ ജീവിതരീതിയും മറ്റും പഠിക്കാനായി പരിശീലനം നല്‍കും.

ആറ് മാസത്തിന് ശേഷമാകും ചിത്രീകരണം ആരംഭിക്കുക. വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് മീരാബായി ചാനു വെള്ളി മെഡല്‍ നേടിയത്.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...