വ്യത്യസ്തതകളേറെ, തിരിച്ചുവരവ് ഗംഭീരമാക്കി വിശാൽ, തകർത്താടി എസ് ജെ സൂര്യ, വമ്പൻ ഓപ്പണിംഗ് കളക്ഷനുമായി മാര്‍ക്ക് ആന്റണി

കോളിവുഡിലെ പ്രവചനങ്ങളെ എല്ലാം തകിടം മറിച്ചാണ് വിശാൽ ചിത്രം മാർക് ആന്റണിയുടെ റിലീസ്. വ്യത്യസ്തമായ പ്രമേയം ഏറെ ആകർഷകമായി അവതരിപ്പിച്ചിരിക്കുന്ന ചിത്രം ഓപ്പണിംഗിൽ തന്നെ തന്നെ വമ്പൻ കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്. തമിഴകത്ത് ബോക്സോഫീസുകളിൽ കുതിക്കുന്ന ജവാന് തിരിച്ചടിയാകുമോ മാർക് ആന്റണി എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.

തമിഴ്നാട്ടില്‍ മാര്‍ക്ക് ആന്റണി 7.9 കോടിയാണ് റിലീസിന് നേടിയത് എന്നാണ് ട്രേഡ് അനലിസ്റ്റ് കാര്‍ത്തിക് രവിവര്‍മൻ ട്വീറ്റ് ചെയ്‍തിരിക്കുന്നത്. വിശാലിന് ലഭിക്കുന്ന മികച്ച ഓപ്പണിംഗാണിത്. ഹിറ്റുറപ്പിച്ചുവെന്നാണ് നിരീക്ഷകർ പറയുന്നത്.

ദളപതി വിജയ്‍ക്ക് പ്രത്യേകം നന്ദി പറഞ്ഞ ഇൻട്രോയും, തല അജിത് സിനിമകളുടെ റഫറൻസും, സിൽക് സ്മിതയുടെ പ്രസൻസും, കാർത്തിയുടെ വോയ്സ് ഓവറും ചേർന്ന് ചിത്രത്തെ വേറെ ലെവലിലാണ് എത്തിച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. വില്ലൻ വേഷങ്ങളിൽ തിളങ്ങിയ എസ്ജെ സൂര്യ തകർപ്പൻ പ്രകടനമാണ് മാർക് ആന്റണിയിൽ കാഴ്ചവച്ചിരിക്കുന്നത്.

ആദിക് രവിചന്ദ്രൻ സംവിധാനം നിർവഹിച്ച ചിത്രത്തിൽ അഭിനന്ദൻ രാമാനുജനാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീതം.വിശാല്‍ മാര്‍ക്ക് ആന്റണിയായിട്ടാണ് എത്തിയിരിക്കുന്നത്.

സുനില്‍, ഋതു വര്‍മ, അഭിനയ, കെ ശെല്‍വരാഘവൻ, യൈ ജി മഹേന്ദ്രൻ, നിഴല്‍ഗള്‍ രവി, റെഡിൻ കിംഗ്‍സ്‍ലെ തുടങ്ങിയവരും വേഷമിട്ട മാര്‍ക്ക് ആന്റണിയില്‍ അന്തരിച്ച നടി സില്‍ക്ക് സ്‍മിതയുടെ കഥാപാത്രത്തെയും അവതരിപ്പിച്ചിരിക്കുന്നു. ചിത്രം ആമസോണ്‍ പ്രൈം വീഡിയോയില്‍ ഏകദേശം ഒരു മാസത്തിന് ശേഷം റിലീസ് ചെയ്യും എന്നാണ് റിപ്പോര്‍ട്ട്.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ