നല്ല സിനിമകളെ ആരാധിക്കുന്ന, പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്ന നിര്‍മ്മാതാവ്; എല്ലാം ശരിയാകുമെന്ന് ഡോ. പോള്‍ വര്‍ഗീസ്

2018-ലാണ് ഡോ. പോള്‍ വര്‍ഗീസ് എന്ന നിര്‍മ്മാതാവ് മലയാള സിനിമാ രംഗത്തേക്കെത്തുന്നത്. കാളിദാസ് ജയറാമിനെ നായകനാക്കി പൂമരം എന്ന ക്യാമ്പസ് ചിത്രത്തിലൂടെയാണ് തുടക്കം. ആസിഫ് അലിയും രജീഷ വിജയനുമൊന്നിക്കുന്ന ജിബു ജേക്കബ് ചിത്രം എല്ലാം ശരിയാകും ഇനി പുറത്തിറങ്ങാനിരിക്കുന്ന സിനിമ. അഭിനേതാക്കളുടെ പേരുകള്‍ നോക്കാതെ, പ്രത്യേകിച്ച് എന്തെങ്കിലും മാനദണ്ഡങ്ങള്‍ വെച്ചു പുലര്‍ത്താതെ, നല്ല സിനിമകളെ എപ്പോഴും ആരാധിക്കുന്ന യഥാര്‍ത്ഥ സിനിമാസ്വാദകന്റെ മനോഭാവം കാത്തു സൂക്ഷിക്കുന്ന നിര്‍മ്മാതാവ് കൂടിയാണ് ഡോ.പോള്‍ വര്‍ഗീസ്.

ഔദ്യോഗിക ജീവിതത്തില്‍ ഒരു ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന പോള്‍ വര്‍ഗീസ് സിനിമയിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന ഒരാളല്ല. ചെറുപ്പം മുതല്‍ക്കേ തന്നെ സിനിമയെ വളരെ ഗൗരവ മനോഭാവത്തോടെ നിരീക്ഷിക്കുന്ന, സ്‌കൂള്‍ കാലഘട്ടം തൊട്ടേ സിനിമകള്‍ ധാരാളം കണ്ടിരുന്ന, അത്രത്തോളം തന്നെ അഭിനിവേശവും പ്രണയവും സിനിമയോടുള്ളത് കാരണം സിനിമാ നിര്‍മ്മാണ രംഗത്തേക്ക് ചുവടുവെയ്ക്കാന്‍ തീരുമാനമെടുത്ത വ്യക്തിത്വമാണ് ഡോ. പോള്‍ വര്‍ഗീസിന്റേത്.

തിരക്കഥാകൃത്തും സംവിധായനുമായ എബ്രിഡ് ഷൈനുമായുള്ള സൗഹൃദ ബന്ധമാണ് പൂമരം സിനിമയിലേക്ക് ഡോ.പോളിനെ എത്തിക്കുന്നത്. എബ്രിഡ് ഷൈന്‍ ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം ഒരു ക്യാമ്പസ് സിനിമ ചെയ്യാന്‍ ആലോചിക്കുന്നതിനെ കുറിച്ച് ഡോ.പോളിനോട് സൗഹൃദ സംഭാഷണം നടത്തുന്ന വേളയില്‍ ഈ ക്യാമ്പസ് സിനിമ നമുക്ക് ഒരുമിച്ച് ചെയ്യാം എന്ന് ഡോ.പോളും എബ്രിഡ് ഷൈനും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. അവിടെ നിന്നാണ് പൂമരം എന്ന സിനിമയുടെ പിറവി. പ്രതീക്ഷിച്ചതു പോലെ ഒരു വിജയം പൂമരം നേടിയില്ലെങ്കിലും പൂമരത്തിന്റെ പ്രൊഡ്യൂസര്‍ എന്ന വിശേഷണം ഡോ.പോള്‍ വര്‍ഗീസിന് മലയാള സിനിമയില്‍ തന്റെതായ ഒരു ഐഡന്റിറ്റി സൃഷ്ടിച്ചുകൊടുത്തു.

ഡോ.പോള്‍ വര്‍ഗീസ് നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ സിനിമയായ എല്ലാം ശരിയാകും റിലീസിനൊരുങ്ങുകയാണ്. പൂമരത്തിന് ശേഷം അദ്ദേഹം നിര്‍മ്മിക്കുന്ന രണ്ടാമത്തെ സിനിമ കൂടിയാണ് എല്ലാം ശരിയാകും. ആസിഫ് അലിയും രജിഷ വിജയനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഈ സിനിമയുടെ സംവിധായകന്‍ ജിബു ജേക്കബാണ്. രാഷ്ട്രീയ സാഹചര്യങ്ങളും കുടുംബ പശ്ചാത്തലങ്ങളും കോര്‍ത്തിണക്കി കഥ പറയുന്ന ഈ സിനിമയുടെ തിരക്കഥ ഷാരിസ് നിര്‍വ്വഹിച്ചിരിക്കുന്നു. ശ്രീജിത്ത് നായരാണ് ഛായാഗ്രഹണം. സംഗീതം ഒരുക്കുന്നത് മലയാളികള്‍ക്ക് പ്രിയപ്പെട്ട ഔസേപ്പച്ചനാണ്. 2021 സെപ്റ്റംബര്‍ 17നാണ് എല്ലാം ശരിയാകും റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരിക്കുന്നത്.

ഡോ.പോള്‍ വര്‍ഗീസിന്റെ നിര്‍മ്മാണത്തില്‍ ഇനി വരാന്‍ പോകുന്നത് ആന്റണി വര്‍ഗീസ് നായകനാകുന്ന മേരി ജാന്‍ എന്ന സിനിമയായിരിക്കും. ഒരുപാട് പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്ന സിനിമയാണ് മേരി ജാന്‍. ആദ്യ സിനിമയുടെ സംവിധായകന്‍ എബ്രിഡ് ഷൈനുമായി ചേര്‍ന്ന് മറ്റൊരു സിനിമ കൂടി ചെയ്യാനുള്ള സാദ്ധ്യതയും, അതോടൊപ്പം വേറെ പ്രൊജക്റ്റുകളും ഡോ.പോളിന്റെ ലൈനപ്പിലുണ്ട്. സൂപ്പര്‍ ശരണ്യയ്ക്ക് ശേഷം ഗിരീഷ് എ ഡിയുമായി മറ്റൊരു ചിത്രവും ഡോ. പോള്‍ വര്‍ഗീസ് ഒരുക്കുന്നുണ്ട്.

ഒരു സിനിമ ചെയ്തു, മലയാള സിനിമയില്‍ നിര്‍മ്മാതാവായി എന്ന് പറയാന്‍ വന്നയാളല്ലെന്നും ഇനിയും ഒരുപാട് മികച്ച സിനിമകള്‍ സൃഷ്ടിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുമെന്നും ഡോ.പോള്‍ ആത്മവിശ്വാസത്തോടെ പറയുന്നു. പുതുമയും വ്യത്യസ്തതയും ഇഷ്ടപ്പെടുന്ന ഡോ.പോള്‍ വര്‍ഗീസ് എന്ന നിര്‍മ്മാതാവില്‍ നിന്ന് മികച്ച സിനിമകള്‍ ഭാവിയില്‍ മലയാളസിനിമ പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം.

കോവിഡ് കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് തന്റെ ഏറ്റവും പുതിയ ചിത്രമായ എല്ലാ ശരിയാകും സെപ്റ്റംബര്‍ 17ന് തിയേറ്ററിലെത്തിക്കാനാണ് ശ്രമം. തിയേറ്റര്‍ അനുഭവം നല്‍കുന്ന ചിത്രമായതിനാല്‍ തന്നെ ഒടിടി പ്ലാറ്റ്‌ഫോമുകളെ ആശ്രയിച്ചില്ലെന്ന് പോള്‍വര്‍ഗീസ് സൗത്ത് ലൈവിനോട് പറഞ്ഞു. പുതുമുഖങ്ങള്‍ക്ക് കഴിവുണ്ടാെങ്കില്‍ അവസരങ്ങള്‍ നല്‍കാന്‍ തയ്യാറെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പട്ടിമറ്റം സ്വദേശിയായ പോള്‍ വര്‍ഗീസ് മംഗലാപുരത്ത് ഡോക്ടറായി ജോലി നോക്കുകയായിരുന്നു. ഇതിനിടെയാണ് മലയാള സിനിമാ രംഗത്തേക്ക് കടന്നത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ