കമല്‍ഹാസന്‍ ജനാധിപത്യ മൂല്യങ്ങള്‍ക്കായി നിലകൊള്ളുന്ന പൊതുപ്രവര്‍ത്തകന്‍; പിറന്നാളാശംസകള്‍ അറിയിച്ച് മുഖ്യമന്ത്രി

കമല്‍ഹാസന്‍ മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങള്‍ക്കായി അടിയുറച്ചു നിലകൊള്ളുന്ന പൊതുപ്രവര്‍ത്തകന്‍ കൂടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിറന്നാളാശംസകള്‍ അറിയിച്ച് മുഖ്യമന്ത്രി പങ്കുവച്ച കുറിപ്പിലാണ് താരത്തിന്റെ രാഷ്ട്രീയത്തെയും നിലപാടുകളെയും വ്യക്തമാക്കുന്നത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് മുഖ്യമന്ത്രി കമല്‍ഹാസന് ആശംസകള്‍ അറിയിച്ചത്.

പ്രിയ സുഹൃത്ത് കമല്‍ ഹാസന് ജന്മദിനാശംസകള്‍ എന്ന് തുടങ്ങുന്നതായിരുന്നു കുറിപ്പ്. ബഹുമുഖമായ സര്‍ഗാവിഷ്‌കാരങ്ങളിലൂടെ സിനിമാരംഗത്ത് തന്റേതായ ഇടം നേടിയ പ്രതിഭയാണ് കമല്‍ ഹാസന്‍. മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങള്‍ക്കായി അടിയുറച്ചു നിലകൊള്ളുന്ന പൊതുപ്രവര്‍ത്തകന്‍ കൂടിയാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി കുറിച്ചു.

തന്റെ നാടിനോടും ജനതയോടും അദ്ദേഹത്തിനുള്ള സ്നേഹവും പ്രതിബദ്ധതയും സമാനതകളില്ലാത്തതാണ്. കേരളത്തെയും ഒരു ജനതയെന്ന നിലയില്‍ നാം കൈവരിച്ച സാമൂഹിക പുരോഗതിയെയും കമല്‍ ഹാസന്‍ സ്‌നേഹപൂര്‍വ്വം നോക്കികാണുന്നുവെന്നത് ഏറെ സന്തോഷം തരുന്ന കാര്യമാണ്. അദ്ദേഹത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നുവെന്ന് അറിയിച്ചാണ് പിണറായിയുടെ കുറിപ്പ് അവസാനിക്കുന്നത്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും