നയൻതാരയ്ക്കും വിജയ് സേതുപതിക്കും ദീപികയ്ക്കും ലഭിച്ചത് കോടികൾ, 100 കോടി വാങ്ങി കിംഗ് ഖാൻ ; ജവാനിലെ പ്രതിഫലക്കണക്കുകള്‍ പുറത്ത് !

ബോളിവുഡിനെ പിടിച്ചുലയ്ക്കാൻ എത്തിയിരിക്കുകയാണ് ഷാരൂഖ് ഖാൻ ചിത്രം ‘ജവാൻ’. 300 കോടി ബജറ്റിൽ തമിഴ് സംവിധായകൻ അറ്റ്ലി ഒരുക്കിയ ചിത്രത്തിൽ നായികയായി എത്തിയത് ലേഡി സൂപ്പർസ്റ്റാർ നയൻതാരയാണ്. വിജയ് സേതുപതി, പ്രിയാമണി, ദീപിക പദുകോൺ തുടങ്ങിയ വലിയ താരനിരയും ചിത്രത്തിലുണ്ട്.

അഭിനേതാക്കൾക്ക് നൽകിയ പ്രതിഫലം കൊണ്ടുതന്നെ ‘ജവാൻ’ ഈ വർഷത്തെ ഏറ്റവും ചെലവേറിയ സിനിമകളിൽ ഒന്നുകൂടിയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജവാനിൽ അഭിനയിക്കാൻ ഷാരൂഖ് ഖാൻ നൂറ് കോടി രൂപ പ്രതിഫലം വാങ്ങി എന്നാണ് റിപ്പോർട്ട്. ഇത് കൂടാതെ കളക്ഷന്റെ 60 ശതമാനവും ഷാരുഖിന് ലഭിക്കും.

വിജയ് സേതുപതിയുടെ ആദ്യ ബോളിവുഡ് ചിത്രമായ ജവാനിൽ 21 കോടി രൂപയാണ് പ്രതിഫലം. നയൻതാരയുടെയും ആദ്യ ബോളിവുഡ് ചിത്രമാണിത്.  ചിത്രത്തിൽ നയൻതാരയ്ക്ക് 10 കോടി രൂപയാണ് പ്രതിഫലം എന്നാണ് റിപ്പോർട്ടുകൾ. ചെന്നൈ എക്സ്പ്രസ് എന്ന ചിത്രത്തിന് ശേഷം ഷാരുഖ് ഖാനും പ്രിയാമണിയും ഒന്നിക്കുന്ന ചിത്രമാണ് ജവാൻ. സിനിമയിൽ പ്രിയാമണി വാങ്ങിയ പ്രതിഫലം 2 കോടി രൂപയാണ്. എന്നാൽ ദീപികയുടെ പ്രതിഫലം എത്രയാണെന്ന് ഇതുവരെ വ്യക്തമല്ല. 15 മുതൽ 30 കോടി രൂപ വരെയാണ് താരം പൊതുവെ പ്രതിഫലമായി വാങ്ങാറുള്ളത്.

സന്യ മൽഹോത്രയും ഷാരൂഖിനൊപ്പം ആദ്യമായാണ് അഭിനയിക്കുന്നത്. മൂന്ന് കോടി രൂപയാണ് ചിത്രത്തിലെ അഭിനയത്തിന് താരത്തിന് ലഭിക്കുന്നത്. സുനിൽ ഗ്രോവർ 75 ലക്ഷം രൂപയും യോഗി ബാബുവിന് 35 ലക്ഷം രൂപയുമാണ് പ്രതിഫലം എന്നാണ് റിപ്പോർട്ട്. ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ് ചിത്രത്തിലെ നായിക .റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന് വേണ്ടി ഗൗരി ഖാനാണ് ജവാൻ നിർമ്മിച്ചിരിക്കുന്നത്.

തെരി, മെർസൽ, ബിഗിൽ തുടങ്ങിയ സൂപ്പർഹിറ്റ് തമിഴ് സിനിമകൾ ഒരുക്കിയ അറ്റ്‌ലിയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ജവാൻ. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിനു സംഗീതം ഒരുക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.

Latest Stories

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ