'റൊമ്പ ദൂരം പോയിട്ടേൻ ! ഫുള്ളാ മുടിച്ചിട്ട് താൻ... ' തിയേറ്ററുകളിൽ രജനി ആറാടിയ 'ടെെ​ഗർ' മുത്തുവേലിന്റെ ട്രാൻസ്ഫോർമേഷൻ വീഡിയോ പുറത്ത്

തിയേറ്ററുകളിൽ കളക്ഷൻ റെക്കോഡുകൾ സൃഷ്ടിച്ച് മുന്നേറുകയാണ് നെൽസന്റെ രജനികാന്ത് ചിത്രം ‘ജയിലർ’. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷത്തിലാണ് തലൈവർ ചിത്രത്തിൽ എത്തിയത്. ആരാധകരെ ആവേശത്തിലാക്കിയ ടെെ​ഗർ മുത്തുവേലിന്റെ ട്രാൻസ്ഫോമേഷൻ രം​ഗം പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ ഇപ്പോൾ.

അനിരുദ്ധിന്റെ പശ്ചാത്തല സംഗീത്തിൽ ചിത്രത്തിൽ ചില മാസ് രംഗങ്ങൾ ഉൾപ്പെടുത്തിയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ രജനികാന്തിനെ കൂടാതെ, മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലും, വിനായകനും, കന്നട സൂപ്പർ താരം ശിവരാജ് കുമാറും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

വിജയ് കാർത്തിക് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിൽ അനിരുദ്ധ് രവിചന്ദറാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ലാഭവിഹിതത്തിൽ നിന്നും നിർമ്മാതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ ചിത്രത്തിലെ താരങ്ങൾക്കും മറ്റും സമ്മാനങ്ങൾ നൽകിയതും ശ്രദ്ധേയമായിരുന്നു.

ഓഗസ്റ്റ് 10 ന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളോടെയാണ് തുടക്കം മുതൽ മുന്നേറിയത്. ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തമിഴ് സിനിമയായി ഇതോടെ ‘ജയിലർ’ മാറി.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി