'ടോപ് ഗണ്‍: മാവെറിക്ക്'; ടോം ക്രൂസിനെ സൂപ്പര്‍ സ്റ്റാറാക്കിയ ചിത്രത്തിന് രണ്ടാം ഭാഗം- ട്രെയിലര്‍

ടോം ക്രൂസിനെ ഒരു സൂപ്പര്‍ മൂവി സ്റ്റാര്‍ ആക്കി മാറ്റിയ ചിത്രമായിരുന്നു 1986 ല്‍ ടോണി സ്‌കോട്ടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ടോപ് ഗണ്‍. ടോമിന്റെ മാത്രമല്ല ടോണി സ്‌കോട്ടിന്റെ തന്നെ കരിയറിനും ഒരു വഴിത്തിരിവായ ചിത്രമാണിത്. ടോമിന്റെ ചിത്രങ്ങള്‍ തിരയുമ്പോള്‍ ആദ്യമൊക്കെ മിഷന്‍ ഇമ്പോസ്സിബിളിലും മറ്റുമാണ് കണ്ണുടക്കുകയെങ്കിലും ടോപ് ഗണ്ണിനും നിരവധി ആരാധകരുണ്ട്. ഈ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ടോമിന് 24 വയസുള്ളൂ എന്നതാണ് മറ്റൊരു അത്ഭുതം.

ഇപ്പോഴിതാ 33 വര്‍ഷത്തിനു ശേഷം ഈ ചിത്രത്തിന് രണ്ടാം ഭാഗം വരികയാണ്. “ടോപ് ഗണ്‍: മാവെറിക്ക്” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. ടോപ് ഗണ്‍ സ്‌കൂളിലെ പുതിയ ഫ്‌ളൈറ്റ് ഇന്‍സ്ട്രക്ടര്‍ ആയി ടോം വരുന്നിടത്താണ് രണ്ടാം ഭാഗം ആരംഭിക്കുന്നത്. ആദ്യ കഥാപാത്രത്തിലെ തന്റെ സുഹൃത്തായിരുന്ന ഗൂസിന്റെ മകനെ പൈലറ്റാക്കാന്‍ ടോം നടത്തുന്ന പ്രയത്‌നമാണ് ചിത്രം പറയുക.

ട്രോണ്‍ ലെഗസി, ഒബ്ലിവിയോണ്‍ തുടങ്ങിയ ചിത്രങ്ങളൊരുക്കിയ ജോസഫ് കൊസിന്‍സ്‌കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൈല്‍സ് ടെല്ലെര്‍, വാല്‍ കില്‍മെര്‍, ജെന്നിഫര്‍ കോണെല്ലി, ഗ്ലെന്‍ പവല്‍, എഡ് ഹാരിസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ചിത്രം 2020 ജൂണ്‍ 26ന് തിയേറ്ററുകളിലെത്തും.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു