തബു ഹോളിവുഡിലേക്ക്; ഒരുങ്ങുന്നത് 'ഡ്യൂൺ പ്രീക്വൽ'

പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് തബു. മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിൽ സജീവമായ താരമിപ്പോൾ ഹോളിവുഡിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ്. ഹോളിവുഡിലെ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ മാക്സിന്റെ ‘ഡ്യൂണ്‍: പ്രൊഫെസി’ എന്ന വെബ് സീരീസിലാണ് താരം ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുന്നത്.

ഫ്രാങ്ക് ഹെർബെർട്ടിന്റെ പ്രശസ്ത സയൻസ്- ഫിക്ഷൻ നോവലായ ‘ഡ്യൂൺ’, ബ്രയാൻ ഹെർബെർട്ടിന്റെ ‘സിസ്റ്റർ ഹുഡ് ഓഫ് ഡ്യൂൺ’ എന്നീ പുസ്തകങ്ങളെ ആസ്പദമാക്കിയാണ് സീരീസ് ഒരുങ്ങുന്നത്.

അതിമാനുഷികമായ കഴിവുകൾ നേടുന്നതിനായി തീവ്രമായ ശാരീരിക പരിശീലനത്തിനും മാനസികാവസ്ഥയ്ക്കും വിധേയരായ ബെനെ ഗെസെറിറ്റ് എന്ന സവിശേഷവും ശക്തവുമായ ഒരു സഹോദരിയുടെ ഉത്ഭവത്തെ കേന്ദ്രീകരിച്ച്, ഹെർബെർട്ടിൻ്റെ ഡ്യൂൺ എന്ന നോവലിൻ്റെ സംഭവങ്ങൾക്ക് ഏകദേശം 10,000 വർഷങ്ങൾക്ക് മുമ്പാണ് സീരീസിലെ കഥ നടക്കുന്നത്. എമിലി വാട്ട്സൺ,ഒളിവിയ വില്ല്യംസ്, ട്രാവിസ് ഫിമ്മൽ എന്നിവരാണ് സീരീസിലെ പ്രധാന താരങ്ങൾ.

മീര നായർ സംവിധാനം ചെയ്ത ‘എ സ്യൂട്ടബിൾ ബോയ്’ എന്ന സീരീസിലായിരുന്നു തബുവിന്റെ ഇതിന് മുൻപ് പുറത്തിറങ്ങിയ സീരീസ്.

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ