'ഹാരി പോട്ടര്‍' താരം പോള്‍ ഗ്രാന്റ് അന്തരിച്ചു

ബ്രിട്ടീഷ് അഭിനേതാവും സ്റ്റണ്ട് ആര്‍ട്ടിസ്റ്റുമായ പോള്‍ ഗ്രാന്റ് (56) അന്തരിച്ചു. മാര്‍ച്ച് 16 വ്യാഴാഴ്ച ലണ്ടനിലെ ഒരു ട്രെയിന്‍ സ്റ്റേഷനില്‍ നടനെ പ്രതികരണശേഷിയില്ലാതെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും സംഭവസ്ഥലത്ത് വെച്ച് തന്നെ മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു.

മാര്‍ച്ച് 19 ഞായറാഴ്ച ഗ്രാന്റിന്റെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ വിച്ഛേദിക്കുകയായിരുന്നു.അദ്ദേഹത്തിന്റെ മകള്‍ സോഫി ജെയ്ന്‍ ഗ്രാന്റ് ആണ് മരണവിവരം മാധ്യമങ്ങളെ അറിയിച്ചത്. അദ്ദേഹം വളരെ അറിയപ്പെടുന്ന, ആദരിക്കപ്പെടുന്ന, സ്നേഹിക്കപ്പെടുന്ന വ്യക്തിയായിരുന്നു. അദ്ദേഹം വളരെ വേഗം പോയി’, സോഫി ജെയ്ന്‍ ഗ്രാന്റ് പറഞ്ഞു.

‘ഹാരി പോട്ടര്‍’ ഫ്രാഞ്ചൈസിയില്‍ അദ്ദേഹം അവതരിപ്പിച്ച ഗോബ്ലിന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു.’സ്റ്റാര്‍ വാര്‍സ്’ ഫ്രാഞ്ചൈസിയിലെ ‘റിട്ടേണ്‍ ഓഫ് ദി ജെഡി’ എന്ന സിനിമയില്‍ ഈവോക്ക് എന്ന കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചിരുന്നു.

ഈ സിനിമകള്‍ കൂടാതെ ‘ദി ഡെഡ്’, ‘ലാബിരിന്ത്’ തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Latest Stories

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ