'ജോണ്‍ വിക്ക്' നാലാം ഭാഗം എത്താന്‍ ദിവസങ്ങള്‍ മാത്രം.. കാത്തു നില്‍ക്കാതെ ലാന്‍സ് റെഡ്ഡിക്ക് യാത്രയായി

ഹോളിവുഡ് നടന്‍ ലാന്‍സ് റെഡ്ഡിക്ക് അന്തരിച്ചു. ജനപ്രിയ പരമ്പരയായ ‘ദി വയര്‍’, ‘ഫ്രിഞ്ച്’, ആക്ഷന്‍-ത്രില്ലര്‍ ചിത്രങ്ങളായ ‘ജോണ്‍ വിക്ക്’, ‘ഏഞ്ചല്‍ ഹാസ് ഫോളന്‍’ തുടങ്ങിയവയിലൂടെ ശ്രദ്ധ നേടിയ നടനാണ്. ലോസ് ആഞ്ജലീസിലെ വസതിയില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.

ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. 1998-ല്‍ പുറത്തിറങ്ങിയ ‘ഗ്രേറ്റ് എക്സ്പെക്റ്റേഷന്‍’ ആണ് ആദ്യ ചിത്രം. മാര്‍ച്ച് 24ന് ‘ജോണ്‍ വിക്ക്’ നാലാം ഭാഗം റിലീസ് ചെയ്യാനിരിക്കവെയാണ് താരത്തിന്റെ മരണം.

1962-ല്‍ മേരിലാന്‍ഡിലെ ബാള്‍ട്ടിമോറിലാണ് റെഡ്ഡിക്ക് ജനിച്ചത്. ബാല്യകാലം മുതല്‍ സംഗീതത്തില്‍ തല്‍പ്പരനായിരുന്നു. ഈസ്റ്റ്മാന്‍ സ്‌കൂള്‍ ഓഫ് മ്യൂസിക്കില്‍ നിന്ന് സംഗീതത്തില്‍ ബിരുദം നേടി. പിന്നീട് അഭിനയത്തോട് താല്‍പര്യം തോന്നിയ റെഡ്ഡിക്ക് യേല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍നിന്ന് ഫൈന്‍ ആര്‍ട്സില്‍ ബിരുദാനന്തര ബിരുദം നേടി.

1996-ല്‍ പുറത്തിറങ്ങിയ ‘ന്യൂയോര്‍ക്ക് അണ്ടര്‍ കവര്‍’ എന്ന സീരീസിലൂടെയാണ് ടെലിവിഷന്‍ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ‘ബാലെരിന’, ‘വെറ്റ്മെന്‍ കാന്റ് ജംപ്’ തുടങ്ങിയവ താരത്തിന്റേതായി റിലീസിനൊരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'