'ഇക്കാര്യം കൊണ്ട് ഹോളിവുഡ് നിരോധനം ഏര്‍പ്പെടുത്തുകയാണോ വേണ്ടത്?'; തന്നെ നിരോധിക്കാന്‍ ശ്രമിക്കുന്നുവെന്ന് ജോണി ഡെപ്പ്

ഹോളിവുഡ് തന്നെ നിരോധിക്കാന്‍ ശ്രമിക്കുകയാണെന്ന് നടന്‍ ജോണി ഡെപ്പ്. പുതിയ ചിത്രം ‘മിനാമറ്റ’യുടെ അമേരിക്കന്‍ റിലീസ് വൈകുന്ന സാഹചര്യത്തിലാണ് ജോണി ഡെപ്പിന്റെ പ്രതികരണം. തന്റെ ജീവിതത്തില്‍ ഉണ്ടായ നിയമ സാഹചര്യങ്ങളെ കുറിച്ച് ജോണി ഡെപ്പ് അടുത്തിടെ ദി സണ്‍ഡേ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

താരത്തിന്റെ മുന്‍ ഭാര്യ അംബര്‍ ഹേര്‍ഡ് ജോണി ഡെപ്പിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നുണ്ടായ മാധ്യമ വേട്ടയാണ് തനിക്ക് ഹോളിവുഡില്‍ ഉണ്ടായിരുന്ന നല്ല ഇമേജ് നഷ്ടപ്പെടുത്തിയതെന്ന് താരം പറഞ്ഞു. ഒരു നടന്റെ അല്ലെങ്കില്‍ വ്യക്തിയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ചില പ്രശ്നങ്ങള്‍ വന്നു.

അതുകൊണ്ട് ഹോളിവുഡ് നിരോധനം ഏര്‍പ്പെടുത്തുകയാണോ വേണ്ടത് എന്നും ജോണി ഡെപ്പ് ചോദിക്കുന്നു. ബ്രിട്ടിഷ് ടാബ്ലോയിഡായ ദി സണ്ണുമായുള്ള കേസില്‍ പരാജയപ്പെട്ടതിന് ശേഷം നടന്‍ ആദ്യമായി നല്‍കിയ അഭിമുഖമായിരുന്നു ഇത്. ”ഭാര്യയെ അടിക്കുന്നവന്‍” എന്നായിരുന്നു ജോണി ഡെപ്പിനെ ദി സണ്ണിന്റെ ലേഖനത്തില്‍ വിശേഷിപ്പിച്ചിരുന്നത്.

മിനാമറ്റയുടെ റിലീസ് ഫെബ്രുവരിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ അത് നടന്നിട്ടില്ല. ഡബ്ല്യൂ യൂജിന്‍ സ്മിത്ത് എന്ന ഫോട്ടോജേണലിസ്റ്റിനെയാണ് താരം സിനിമയില്‍ അവതരിപ്പിക്കുന്നത്. അതു പോലെ തന്നെ വാര്‍ണര്‍ ബ്രദേഴ്സിന്റെ ഫന്റാസ്റ്റിക് ബീസ്റ്റ് സിനിമാ സീരിസില്‍ നിന്നും ഡെപ്പിന് പ്രധാന റോള്‍ നഷ്ടപ്പെട്ടു.

Latest Stories

'എന്റെ തന്തയും ചത്തു, സഖാവ് വിഎസും ചത്തു...', സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി നടൻ വിനായകൻ

'രാഹുൽ ഗാന്ധിയെ ആക്രമിക്കുക എന്നത് എന്റെ ഉത്തരവാദിത്വങ്ങളിൽ ഉൾപ്പെടുന്നില്ല, ഇനി വിമർശിക്കാനില്ല'; സ്മൃതി ഇറാനി

ആ സംഘടനയെ ശരിയല്ല; ജമാ അത്തെ ഇസ്ലാമിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെഎം ഷാജി

ഏഷ്യാ കപ്പ് 2025: ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം, നിർണായക അറിയിപ്പുമായി ബിസിസിഐ

IND vs ENG: ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി; പരമ്പരയിൽ നിന്ന് പന്ത് പുറത്ത്, പകരക്കാരനായി യുവ വിക്കറ്റ് കീപ്പർ വീണ്ടും ടീമിലേക്ക്- റിപ്പോർട്ട്

'മറ്റുള്ളവർ ചെയ്യുന്ന തെറ്റിന് മോഹൻലാൽ പഴി കേൾക്കേണ്ടി വരുന്നു', അമ്മ ഇലക്ഷനിൽ ആരോപണവിധേയർ മത്സരിക്കരുതെന്നും നടൻ രവീന്ദ്രൻ

'ഇന്നത്തെ പ്രഭാതം അച്ഛൻ ഒപ്പമില്ലെന്ന തിരിച്ചറിവിന്റേതുകൂടിയാണ്'; വൈകാരിക കുറിപ്പുമായി വി എ അരുൺകുമാർ

തായ്‌ലൻഡ്- കംബോഡിയ സംഘർഷം രൂക്ഷം; പീരങ്കിയും കുഴിബോംബും റോക്കറ്റ് ആക്രമണവും തുടരുന്നു, ഒമ്പത് മരണം

'സംസ്ഥാനത്ത് കുതിച്ചുയരുന്ന വെളിച്ചെണ്ണവില പിടിച്ചു നിര്‍ത്താൻ വിപണിയിൽ ഇടപെടൽ നടത്തും'; ഭക്ഷ്യമന്ത്രി ജി ആ‍ര്‍ അനിൽ

IND vs ENG: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് അനാവശ്യ റെക്കോർഡ്