എമ്മി അവാര്‍ഡ്‌സില്‍ തിളങ്ങി 'സ്‌ക്വിഡ് ഗെയിം'; ചരിത്ര നേട്ടം

74-ാമത് എമ്മി അവാര്‍ഡ്‌സില്‍ തിളങ്ങി ‘സ്‌ക്വിഡ് ഗെയിംസ്’. പതിനാല് നോമിനേഷനുകളുമായി മത്സരിച്ച കൊറിയന്‍ സീരീസ് സ്‌ക്വിഡ് ഗെയിം ചരിത്രം സൃഷ്ടിച്ചു. മികച്ച നടന്‍, മികച്ച സംവിധാനം (ഹ്വാങ് ഡോങ്-ഹ്യൂക്ക്), പ്രൊഡക്ഷന്‍ ഡിസൈന്‍, സംഘട്ടനം, സ്‌പെഷ്യല്‍ വിഷ്വല്‍ ഇഫക്റ്റ്‌സ് ഉള്‍പ്പടെയുള്ള അവാര്‍ഡുകള്‍ സീരീസ് സ്വന്തമാക്കി.

ഡ്രാമാ സീരീസ് വിഭാഗത്തില്‍ മികച്ച നടിയായാണ് സെന്‍ഡയ കോള്‍മാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ‘സ്‌ക്വിഡ് ഗെയി’മിലെ പ്രകടനത്തിന് മികച്ച നടനായി ലീ ജംഗ്-ജെയും തിരഞ്ഞെടുക്കപ്പെട്ടു. സെന്‍ഡയ കോള്‍മാന്‍ ഇത് രണ്ടാം തവണയാണ് മികച്ച നടിയാകുന്നത്. 2020ല്‍ സെന്‍ഡയക്ക് അവാര്‍ഡ് ലഭിച്ചിരുന്നു.

രണ്ട് തവണ ഈ വിഭാഗത്തില്‍ അവാര്‍ഡ് നേടുന്ന ആദ്യ കറുത്ത വംശജയും പ്രായം കുറഞ്ഞ നടിയുമാണ് സെന്‍ഡയ. ഡ്രാമാ സീരീസ് വിഭാഗത്തില്‍ മികച്ച നടന്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ലീ ജംഗ്-ജെ ഈ വിഭാഗത്തില്‍ വിജയിയാകുന്ന ആദ്യ ഏഷ്യന്‍ വംശജനാണ്.

25 വിഭാഗങ്ങളില്‍ നോമിനേഷന്‍ നേടിയ ‘സക്‌സഷന്‍’ ആണ് മികച്ച ഡ്രാമാ സീരീസ്. 20 നോമിനേഷനുകളില്‍ മത്സരിച്ച ‘ടെഡ് ലാസോ’ ആണ് മികച്ച കോമഡി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. കോമഡി സീരീസ് വിഭാഗത്തില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ജേസണ്‍ സുഡെക്‌സിനെയാണ്.

ഔട്ട്സ്റ്റാന്‍ഡിങ് ലിമിറ്റഡ് സീരിസ് പുരസ്‌കാരം ‘ദി വൈറ്റ് ലോട്ടസ്’ സ്വന്തമാക്കി. ഡ്രാമാ സീരീസില്‍ മികച്ച കഥയ്ക്കുള്ള പുരസ്‌കാരം ജെസ്സി ആംസ്ട്രോംഗിനാണ്. മികച്ച ശബ്ദമിശ്രണം, സൗണ്ട് എഡിറ്റിംഗ്, പ്രോസ്തറ്റിക് മേക്കപ്പ്, സംഘട്ടന ഏകോപനം, മ്യൂസിക് സൂപ്പര്‍വിഷന്‍ എന്നീ വിഭാഗങ്ങളില്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയത് ‘സ്‌ട്രേഞ്ചര്‍ തിങ്‌സ്’ ആണ്.

Latest Stories

വെള്ളയും നീലയും നിറത്തിലുള്ള എല്ലാ ബസുകളും ഓർഡിനറിയല്ല, സൗജന്യ യാത്ര നിഷേധിക്കാനായി സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല; വിശദീകരണവുമായി കെഎസ്ആർടിസി

ഫോണിൽ അശ്ലീല ദൃശ്യങ്ങളും സന്ദേശവും അയച്ചു; എസ്എഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറിക്കെതിരെ ഏരിയ കമ്മിറ്റി അംഗമായ പെൺകുട്ടിയുടെ പരാതി

സംസ്ഥാനത്ത് ഈ മാസം റിപ്പോർട്ട് ചെയ്തത് 70 ഷിഗെല്ല കേസുകള്‍, 5 മരണം : മന്ത്രി കെ. മുരളീധരന്‍

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചെന്ന് പറഞ്ഞിട്ടില്ല, പരാതി വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന്'; ടിനി ടോമിന്റെ മൊഴിയെടുത്തു

രാഹുൽ സദാശിവന്റെ 'ഒടിയൻ' എത്തുന്നു; പ്രധാനകഥാപാത്രങ്ങളായി പൃഥ്വിരാജും മഞ്ജു വാര്യരും; ടൈറ്റിൽ പോസ്റ്റർ പുറത്ത്

'ചെയ്ത് പോയതിനെല്ലാം ക്ഷമ ചോദിക്കുന്നു, അസുഖ വിവരം അറിഞ്ഞ് തന്നെയാണ് ബിഷപ്പ് വന്നത്...കിച്ചു കാണാൻ വരുമെന്നാണ് വിശ്വാസം'; രേണു സുധി

'പൊതുഇടങ്ങളിലാണെങ്കിൽ പോലും ഒരു വ്യക്തിക്ക് അവരുടേതായ സ്വകാര്യതയുണ്ട്, അത് മാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം'; പാപ്പരാസികൾക്കെതിരെ ഫാത്തിമ തഹിലിയ എംഎൽഎ

പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം; സമരം ചെയ്യുന്ന കാര്യം പരിഗണനയില്ലെന്ന് സ്വകാര്യ ബസ്സുടമകൾ

ചോദ്യ പേപ്പർ ചോര്‍ച്ച തട്ടിപ്പുകൾ തടയാൻ കേന്ദ്ര നടപടി; ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം

കഫ് സിറപ്പുകൾക്ക് ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം; ഓവർ ദി കൗണ്ടർ വില്പന നിരോധിച്ച് കേന്ദ്ര മന്ത്രാലയം