ഓപ്പണ്‍ഹൈമറിലെ വിവാദ രംഗം.. ആരും ഇഷ്ടപ്പെട്ട് ചെയ്യുന്നതല്ല ഈ രംഗങ്ങള്‍; പ്രതികരിച്ച് കിലിയന്‍ മര്‍ഫി

ഹോളിവുഡ് ബോക്‌സോഫീസില്‍ ഏറ്റവും മുന്നില്‍ ‘ബാര്‍ബി’ ആണെങ്കില്‍ ഇന്ത്യന്‍ ബോക്‌സോഫീസില്‍ ക്രിസ്റ്റഫര്‍ നോളന്റെ ‘ഓപ്പണ്‍ഹൈമര്‍’ ആണ് മുന്നിട്ടു നില്‍ക്കുന്നത്. ലൈംഗികബന്ധത്തിനിടെ ഭഗവദ്ഗീത വായിക്കുന്ന രംഗം വിവാദമായി മാറിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ചിത്രം ഇന്ത്യയില്‍ ശ്രദ്ധ നേടാന്‍ ആരംഭിച്ചത്.

ഈ രംഗം വിവാദമായതില്‍ പ്രതികരിച്ചിരിക്കുകയാണ് ഓപ്പണ്‍ഹൈമര്‍ ആയി വേഷമിട്ട കിലിയന്‍ മര്‍ഫി. ആ രംഗം കഥയില്‍ അത്രത്തോളം പ്രധാനപ്പെട്ടതാണ് അത് എങ്ങനെ ഒഴിവാക്കും എന്നാണ് താരം ചോദിക്കുന്നത്. ”ആ സീന്‍ സിനിമയില്‍ നിര്‍ണ്ണായകമാണെന്നാണ് ഞാന്‍ കരുതുന്നത്.”

”ജീന്‍ ടാറ്റ്ലോക്കുമായി ഓപ്പണ്‍ഹൈമറിന് ഉണ്ടായിരുന്ന ബന്ധം സിനിമയുടെ ഏറ്റവും വൈകാരികമായ ഭാഗങ്ങളില്‍ ഒന്നാണ്. ഒരു കാര്യം കഥയില്‍ അത്രമേല്‍ പ്രധാനമാണെങ്കില്‍ അതിനെ വിലമതിക്കണമെന്നാണ് ഞാന്‍ കരുതുന്നത്. ഇത് ഞങ്ങളുടെ ജോലിയുടെ ഭാഗമാണ്.”

”സ്വകാര്യ രംഗങ്ങള്‍ അഭിനയിക്കുന്നത് ആരും ഇഷ്ടപ്പെട്ട് ചെയ്യുന്നതല്ല എന്നതാണ് എല്ലാവരും മനസിലാക്കേണ്ടത്” എന്നാണ് കിലിയന്‍ മര്‍ഫി പറയുന്നത്. കിലിയന്‍ മര്‍ഫിക്കൊപ്പം ഫ്‌ലോറന്‍സ് പഗ് ആണ് ആ രംഗത്തില്‍ അഭിനയിച്ചത്.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി