വിവാദങ്ങള്‍ക്കിടെ 'ഓപ്പണ്‍ഹൈമറി'ന് വന്‍ നേട്ടം; ഇന്ത്യന്‍ ബോക്‌സോഫീസില്‍ കളക്ഷന്‍ സ്‌ഫോടനം

വിവാദങ്ങള്‍ കാറ്റില്‍ പറത്തി ഇന്ത്യന്‍ ബോക്‌സോഫീസില്‍ ഹിറ്റ് ആയി ‘ഓപ്പണ്‍ഹൈമര്‍’. ജൂലൈ 21ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം രണ്ടാഴ്ച കൊണ്ട് 100 കോടി കളക്ഷന്‍ ആണ് നേടിയിരിക്കുന്നത്. ആഗോളതലത്തില്‍ ‘ബാര്‍ബി’ ഹിറ്റ് ആകുമ്പോള്‍ ഇന്ത്യയില്‍ ഓപ്പണ്‍ഹൈമര്‍ ആണ് ഹിറ്റ് ആയി കൊണ്ടിരിക്കുന്നത്.

സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന് ഇന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ ലഭിക്കുന്ന സ്വീകാര്യതയാണ് ഓപ്പണ്‍ഹൈമറിന്റെ വിജയത്തിന് പിന്നിലെ പ്രധാന കാരണം. ചിത്രത്തില്‍ ലൈംഗികബന്ധത്തിനിടെ ഭഗവദ്ഗീത വായിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം ഇന്ത്യയിലെ കളക്ഷനില്‍ ഗുണം ചെയ്തുവെന്നാണ് കണക്കുകള്‍.

അണുബോംബിന്റെ സൃഷ്ടാവ് റോബര്‍ട്ട് ഓപ്പണ്‍ഹൈമറിന്റെ ബയോപ്പിക്കായ സിനിമ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ഓപ്പണ്‍ഹൈമര്‍ ഭഗവദ്ഗീതയിലെ രണ്ടു വരികള്‍ വായിക്കുന്ന രംഗമാണ് ഒരു വിഭാഗം വിവാദമാക്കിയത്. ഇത് ഹൈന്ദവ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നാണ് ആരോപണം.

ഈ വിവാദത്തോട് ചിത്രത്തിലെ നായകന്‍ കിലിയന്‍ മര്‍ഫി പ്രതികരിച്ചിരുന്നു. ”ആ സീന്‍ സിനിമയില്‍ നിര്‍ണ്ണായകമാണെന്നാണ് ഞാന്‍ കരുതുന്നത്. ജീന്‍ ടാറ്റ്‌ലോക്കുമായി ഓപ്പണ്‍ഹൈമറിന് ഉണ്ടായിരുന്ന ബന്ധം സിനിമയുടെ ഏറ്റവും വൈകാരികമായ ഭാഗങ്ങളില്‍ ഒന്നാണ്.”

”ഒരു കാര്യം കഥയില്‍ അത്രമേല്‍ പ്രധാനമാണെങ്കില്‍ അതിനെ വിലമതിക്കണമെന്നാണ് ഞാന്‍ കരുതുന്നത്. ഇത് ഞങ്ങളുടെ ജോലിയുടെ ഭാഗമാണ്. സ്വകാര്യ രംഗങ്ങള്‍ അഭിനയിക്കുന്നത് ആരും ഇഷ്ടപ്പെട്ട് ചെയ്യുന്നതല്ല എന്നതാണ് എല്ലാവരും മനസിലാക്കേണ്ടത്” എന്നാണ് കിലിയന്‍ മര്‍ഫി പറയുന്നത്.

Latest Stories

വിമര്‍ശിക്കുന്നവരുടെ യോഗ്യത എന്താണ്? പാര്‍ട്ടിയില്‍ അവരുടെ സ്ഥാനമെന്താണ്? കോണ്‍ഗ്രസില്‍ നിന്ന് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് നേരെ ചോദ്യങ്ങളുമായി ശശി തരൂര്‍

IND vs ENG: ഇന്ത്യയുടെ 2-2 പ്രതീക്ഷകൾക്ക് തിരിച്ചടി, മാഞ്ചസ്റ്ററിൽ പ്രതികൂല സാഹചര്യങ്ങൾ

'ഇന്ത്യൻ 3' വീണ്ടും ട്രാക്കിലേക്ക്; കമൽഹാസനും ശങ്കറും പ്രതിഫലം കൂടാതെ ചിത്രം പൂർത്തിയാക്കും

ദര്‍ബാര്‍ ഹാളിലെ പൊതുദർശനം പൂർത്തിയായി, തലസ്ഥാനത്തോട് വിടചൊല്ലി വി എസ്; വിലാപയാത്രയായി ഭൗതിക ശരീരം ആലപ്പുഴയിലേക്ക്

IND vs ENG: “ഇത് രസകരമാണ്”: നാലാം ടെസ്റ്റിൽ അത് വീണ്ടും സംഭവിക്കാമെന്ന് സൂചന നൽകി മുഹമ്മദ് സിറാജ്

'ആണവ സമ്പുഷ്‌ടീകരണം തുടരുക തന്നെ ചെയ്യും, എങ്കിലും അമേരിക്കയുമായി ചർച്ചകൾക്ക് തയ്യാർ'; ഇറാൻ വിദേശകാര്യ മന്ത്രി

വി എസ് അച്യുതാനന്ദനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചു; അധ്യാപകൻ അറസ്റ്റിൽ

'അന്ന് ആ ഫോണ്‍ കിട്ടിയിരുന്നില്ലെങ്കില്‍ ഞാനും മക്കളും ഇപ്പോള്‍ ജീവിച്ചിരിക്കുമായിരുന്നില്ല'; സൂര്യനെല്ലി പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞ വാക്കുകള്‍ ഓര്‍ത്തെടുത്ത് എം പി ബഷീര്‍; വി എസില്‍ അഭിരമിച്ചു പോയ സന്ദര്‍ഭങ്ങള്‍

വി എസ് അച്യുതാനന്ദന്റെ വേർപാട്; ആലപ്പുഴ ജില്ലയിൽ നാളെ അവധി

വെറുതേയിരുന്നപ്പോൾ എന്നെത്തേടി വന്ന സിനിമയായിരുന്നു മഹേഷിന്റെ പ്രതികാരം, അതിന് മുമ്പുവരെ അവസരം കിട്ടാൻ വേണ്ടി നടക്കുകയായിരുന്നു : രാജേഷ് മാധവൻ