വില്‍സ്മിത്തിന്റെ ഭാര്യയെ ആദ്യമായല്ല ക്രിസ് പരിഹസിക്കുന്നത്, പഴയ വീഡിയോ വൈറലാകുന്നു, കിട്ടിയത് കുറഞ്ഞു പോയെന്ന് ആരാധകര്‍

വില്‍ സ്മിത്ത് ഓസ്‌കാര്‍ ദാന വേദിയില്‍ വെച്ച് അവതാരകന്‍ ക്രിസ് റോക്കിനെ മുഖത്തടിച്ച സംഭവം അന്തര്‍ദേശീയ തലത്തില്‍ വലിയ വാര്‍ത്തയായിരിക്കുകയാണ്. അനുകൂലിച്ചും പ്രതികൂലിച്ചും പ്രശസ്തര്‍ ഇരു ചേരികളില്‍ അണിനിരന്നതിനൊപ്പം ആരാധകരും എത്തിയിട്ടുണ്ട്.

ഇപ്പോഴിതാ വില്‍ സ്മിത്തിന് പിന്തുണയുമായെത്തിയ ആരാധകര്‍ സോഷ്യല്‍ മീഡിയയയില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്.അവതാരകന്‍ ക്രിസ് ഇതാദ്യമായല്ല സ്മിത്തിനേയും ജെയ്ഡയേയും ഒരു വേദിയില്‍ വെച്ച് പരിഹസിക്കുന്നതെന്നാണ് ഇവര്‍ തെളിയിച്ചിരിക്കുന്നത്.

2016ലെ ഓസ്‌കാര്‍ പുരസ്‌കാര നിശയില്‍ വംശീയ വിവേചനത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ജെയ്ഡ അടക്കം നടീനടന്മാര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. ചടങ്ങില്‍ അവതാരകനായെത്തിയ ക്രിസ് റോക്ക് ഇരുവരെയും പരിഹസിച്ചിരുന്നു. ‘ജെയ്ഡ ഓസ്‌കാര്‍ ബോയ്കോട്ട് ചെയ്യുന്നു എന്ന് കേട്ടപ്പോള്‍ ഞാന്‍ റിഹാനയുടെ പാന്റീസ് ബഹിഷ്‌കരിക്കുന്നത് പോലെയാണ് എന്നാണ് എനിക്ക് തോന്നിയത്. കാരണം എന്നെയും ക്ഷണിച്ചിട്ടില്ലായിരുന്നു’, ക്രിസ് പറഞ്ഞു.

‘വില്ലിനെ കണ്‍ക്ഷനിലെ പ്രകടനത്തിന്റെ പേരില്‍ നോമിനേറ്റ് ചെയ്യാതിരുന്നത് മോശമായി പോയി. വൈല്‍ഡ് വൈല്‍ഡ് വെസ്റ്റിനായി വില്ലിന് 20 മില്യണ്‍ നല്‍കിയതും മോശമായി പോയി’ എന്നാണ് ക്രിസ് അന്ന് സ്മിത്തിനെക്കുറിച്ച് പറഞ്ഞത്. ക്രിസിന് കിട്ടിയത് കുറഞ്ഞു പോയെന്നാണ് വീഡിയോ പങ്കുവെച്ച് ആരാധകര്‍ കമന്റ് ചെയ്യുന്നത്.

Latest Stories

ബോച്ചെ ടീയില്‍ ലോട്ടറി വകുപ്പിന്റെ വക പാറ്റ; ചായപ്പൊടിയ്‌ക്കൊപ്പം ലക്കി ഡ്രോ; ലോട്ടറി നിയമങ്ങളുടെ ലംഘനത്തില്‍ കേസെടുത്ത് പൊലീസ്

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം

മലയാളത്തിന് അഭിമാനമായി 'വടക്കൻ' കാൻ ഫിലിം ഫെസ്റ്റിവലിൽ; മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ തിരഞ്ഞെടുക്കപ്പെട്ടു

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി

14കാരിയെ വിവാഹം ചെയ്തു, പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്; യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ച നിലയില്‍; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

IPL 2024: 'അവര്‍ വെറും കടലാസ് കടുവകള്‍'; പിന്തുണ പിന്‍വലിച്ച് ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍

ഇന്ത്യ ചന്ദ്രനിലിറങ്ങിയപ്പോള്‍ കറാച്ചിയിലെ കുട്ടികള്‍ ഓവുചാലില്‍ വീണു മരിക്കുന്നു; ഒരു തുള്ളി ശുദ്ധജലമില്ല; പാക് പാര്‍ലമെന്റില്‍ സയ്യിദ് മുസ്തഫ കമാല്‍ എംപി

ലോകം തലകീഴായി ആസ്വദിക്കാൻ എത്ര മനോഹരം..: ശീർഷാസന വീഡിയോ പങ്കുവെച്ച് കീർത്തി സുരേഷ്

'സ്വന്തം സര്‍ക്കാർ നടപ്പാക്കുന്ന പദ്ധതിയില്‍ അഴിമതി'; 1146 കോടി നഷ്ടം വരുമെന്ന് കൃഷിമന്ത്രിയുടെ മുന്നറിയിപ്പ്

പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്; പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍